Get Updates
Get notified of breaking news, exclusive insights, and must-see stories!

തക്കാളിയില്ലാതെ എങ്ങനെ കറിയുണ്ടാക്കാം ഗൂഗിളില്‍ ട്രെന്‍ഡിംഗാവുന്നു: തക്കാളി വില സെഞ്ച്വറിക്കരികെ

തിരുവനന്തപുരം: സംസ്ഥാനത്ത് തക്കാളി വില സെഞ്ച്വറിയിലേക്ക് എത്തിയിരിക്കുകയാണ്. ഒരു കിലോ തക്കാളിക്ക് കഴിഞ്ഞ ദിവസം 100 രൂപകക് അരികിലെത്തിയിരുന്നു. ഇന്ത്യയടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ പെയ്ത ശക്തമായ മഴയും, മറ്റും കാരണം തക്കാളി കൃഷി ചെയ്യാന്‍ സാധിക്കാത്തതാണ് തക്കാളിക്ക് വില കയറാന്‍ കാരണമായയത്. കേരളത്തിലേക്ക് പ്രധാനമായും തക്കാളി എട്ടികൊണ്ടിരുന്നത് കര്‍ണാകയിലെ മൈസൂരില്‍ നിന്നാണ്.

ഇവിടങ്ങളില്‍ ശക്തമായ മഴ പെയ്തത് കേരളത്തിലേക്കുള്ള തക്കാളി വരവിനെ വലിയ രീതിയിലാണ് ബാധിച്ചത്. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് മഴ ബാധിച്ചത്. അന്ധ്രയിലും വെള്ളം കയറി ഇറക്കുമതി നിലച്ചതോടെ തമിഴ്‌നാട് ഉള്‍പ്പെടെുള്ള സ്ഥലങ്ങളില്‍ തക്കാളിക്ക് വന്‍ വിലക്കയറ്റാണ് അനുഭവപ്പെടുന്നത്. ഒരു ആഴ്ച കൊണ്ട് തക്കാളിയുടെ വിലയില്‍ വന്‍ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.

1

കാലം തെറ്റിയെത്തിയ മഴയില്‍ ഇവിടങ്ങളിലെല്ലാം കൃഷിനാശം സംഭവിച്ചതാണ് പച്ചക്കറിക്ക് വില കുതിച്ചുയരാന്‍ കാരണമെന്ന് വ്യാപാരികളുള്‍പ്പെടെയുള്ളവര്‍ പറയുന്നത്. കേരളത്തിലേക്ക് തക്കാളി എത്തികൊണ്ടിരിക്കുന്ന മൈസൂരിലുള്‍പ്പെടെ മൊത്ത വിതരണ മാര്‍ക്കറ്റില്‍ വന്‍ വിലക്കാണ് തക്കാളി വില്‍പ്പന നടത്തുന്നത്. ഊട്ടിയിലും സമാനമാണ് അവസ്ഥ. ഉയര്‍ന്ന വിലക്കാണ് തക്കാളി വില്‍പ്പന നടത്തുന്നത്. ഒരു മാസമായി ഇവിടങ്ങളിലെ അവസ്ഥ ഇതാണ്. തമിഴഅനാട്ടിലുള്‍പ്പെടെ തക്കാളിക്ക്് വിലകയറിയത് ജനങ്ങളില്‍ ആശങ്കിടയാക്കിയിട്ടുണ്ട്. ചെന്നൈയിലെ പ്രധാന മാര്‍ക്കറ്റ് കേന്ദ്രമായ കോയമ്പേടില്‍ പോലും തക്കാളിക്ക് വില 150 രൂപയാണ്. ചില്ലറ വില്‍പ്പന വില കിലോഗ്രാമിന് 4 രൂപയില്‍ നില്‍ക്കുമ്പോള്‍ ഒരു കിലോ ഉല്‍പ്പന്നത്തിന് ഒരു രൂപ മാത്രമാണ് ലഭിക്കുന്നതെന്ന് ആരോപിച്ച് ധര്‍മ്മപുരി ജില്ലയിലെ കര്‍ഷകര്‍ ഒരു ടണ്ണോളം തക്കാളി റോഡില്‍ വലിച്ചെറിയുകയും ചെയ്തിരുന്നു.

2

തക്കാളിക്ക് ഇങ്ങനെ വില കൂടിയാല്‍ എന്ത് ചെയ്യണമെന്ന ആശങ്കയിലാണ് വിട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍. ഇതിനിടെയാണ് മീം ക്രിയേറ്റര്‍മാരുടെ തക്കാളി വില വര്‍ധനവിനെ കുറിച്ചുള്ള മീം നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നത്.ഗൂഗിള്‍ മീഡിയ ട്രെന്‍ഡുകള്‍ പോലും ഇപ്പോള്‍ ഏറ്റവും കൂടുതല്‍ തിരയുന്നത് തക്കാളിയെ കുറിച്ചാണെന്നാണ് കാണുന്നത്. തക്കാളിയില്ലാതെ സാമ്പാര്‍ ഉണ്ടാക്കുന്നതെങ്ങനെ, തക്കാളിയില്ലാതെ രസവും ചട്‌നിയും ഉണ്ടാക്കുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ തിരയുന്ന തിരക്കിലാണ് എല്ലാവരും. തക്കാളിയുടെ വില വര്‍ധനയെ തുടര്‍ന്ന് ചെങ്കല്‍പേട്ട് ജില്ലയിലെ മധുരാന്തകത്തിലെ ഒരു ഭക്ഷണശാല ഒരു കിലോ തക്കാളി നല്‍കുന്നവര്‍ക്ക് പകരമായി ബിരിയാണി പാക്കറ്റുകള്‍ നല്‍കുന്നുണ്ട്. ഇതാണ് ഇപ്പോഴത്തെ അവസ്ഥ.

3


തക്കാളി ഇഷ്ടമില്ലാത്ത ആളുകള്‍ എങ്ങനെ തക്കാളിയില്ലാതെ കറിവെക്കാമെന്ന് ഗൂഗിളില്‍ തിരയാറുണ്ടെങ്കിലും ഗത്യന്തരമില്ലാത്ത അവസ്ഥ മൂലം എങ്ങനെ തക്കാളി ഇല്ലാതെ കറിവെക്കാമെന്ന് മറ്റുള്ളവരും തിരയാന്‍ തുടങ്ങിയിരിക്കുകയാണ്. മഴയത്ത് തക്കാളി ഉണ്ടാവാത്തത് തന്നെയാണ് ഏറ്റവും വലിയ തിരിച്ചടി. ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍, ചെന്നൈയിലും മറ്റ് വടക്കന്‍ ജില്ലകളിലും ചിലയിടങ്ങളില്‍ 20.5 സെന്റീമീറ്റര്‍ വരെയാണ് മഴ പെയ്തിരുന്നത്.

4

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തക്കാളി വില കുതിച്ചുയരുമ്പോള്‍, വില വര്‍ദ്ധനയില്‍ നിന്ന് ഡല്‍ഹി പോലും പൂര്‍ണമായി സുരക്ഷിതമല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മഴ ദക്ഷിണേന്ത്യയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള തക്കാളി വിതരണത്തെയും ബാധിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിലും മഴ തുടര്‍ന്നാല്‍ രാജ്യതലസ്ഥാനത്തെ തക്കാളി വില നിലവിലെ നിരക്കില്‍ നിന്ന് ഉയര്‍ന്നേക്കുംമെന്നും ആസാദ്പൂര്‍ തക്കാളി അസോസിയേഷന്‍ പ്രസിഡന്റ് അശോക് കൗശിക് പിടിഐയോട് പറഞ്ഞു.

5

തക്കാളിയുടെ വിലക്കയറ്റം ജനങ്ങളെ വല്ലാത്ത രീതിയിലാണ് ബാധിച്ചിരിക്കുന്നത്. കോവിഡില്‍ നിന്ന് മുക്തമായി വരുന്ന ജനങ്ങലിലേക്ക് ഇടിത്തി പോലെയാണ് സാധനങ്ങളുടെ വിലക്കയറ്റം ബാധിച്ചിരിക്കുന്നത്. പ്രത്യേകിച്ച് തക്കാളിയുടേത്. ചെറുകിയ വ്യാപാരികളേയും ഇത് വന്‍ തോതിവല്‍ ബാധിച്ചിരിക്കുകയാണ്. 90 രൂപക്കും മറ്റുമാണ് ചെറുകിട വ്യാപാരികള്‍ തക്കാളിയുള്‍പ്പെടെയുള്ള സാധനങ്ങള്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്നത് ഇത് കച്ചവട സ്ഥാപനങ്ങളില്‍ കൊണ്ട് വില്‍ക്കേണ്ടത് 100 രൂപക്ക് മുകളിലായിരിക്കും. ഇതോടെ ഉള്ള കച്ചവടവും പോകുമെന്ന ആശങ്കയിലാണ് ചെറുകിട കച്ചവടക്കാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+