Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൂൾ കിറ്റ് കേസ്; നിഖിത ജേക്കബിന്റേയും ശാന്തനുവിന്റേയും ജാമ്യ ഹർജി കോടതി ഇന്ന് പരിഗണിക്കും

ദില്ലി; ടൂൾകിറ്റ് കേസിൽ പ്രതികളായ മുംബൈ അഭിഭാഷക നിഖിത ജേക്കബ്, പൂനെ എഞ്ചിനീയർ ശാന്തനു മുലുക് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ദില്ലി കോടതി ചൊവ്വാഴ്ച പരിഗണിക്കും.ഇരുവരുടേയും ട്രാൻസിറ്റ് ജാമ്യ കാലാവധി തീരുന്ന സാഹചര്യത്തിലാണ് കോടതി ഇന്ന് വാദം കേൾക്കുന്നത്. പട്യാല ഹൗസ് കോടതിയിലെ അഡി. സെഷൻസ് ജഡ്ജി ദർമേന്ദ്ര റാണയാണ് കേസ് പരിഗണിക്കുന്നത്.

shanthanu and nikitha

നികിത ജേക്കബ് , ശന്തനു, ദിഷ രവി എന്നിവരാണ് കർഷകരുടെ പ്രതിഷേധത്തെ കുറിച്ച് ടൂൾകിറ്റ് ഡോക്യുമെന്റ് സൃഷ്ടിച്ചതെന്നാണ് ദില്ലി പോലീസ് ആരോപിക്കുന്നത്.ഇരുവർക്കും കേസിൽ ഗൂഡാലോചനയിൽ പങ്കുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ് പോലീസ് നിലപാട്. രണ്ട് പ്രതികളുടേയും ഹർജിയിൻ മേലുള്ള എതിർ സത്യവാങ്മൂലും ദില്ലി പോലീസ് ഇന്ന് കോടതിയിൽ സമർപ്പിക്കും.

ഖലിസ്ഥാൻ അനുകൂല സംഘടനയായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനുമായി നികിതയ്ക്ക് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകൾ അവരുടെ വീട്ടിൽ നിന്ന് കണ്ടെടുത്തതായി നേരത്തേ പോലീസ് പറഞ്ഞിരുന്നന്നു. സംഘടനയുടെ ഇമെയിൽ വിലാസം നികിത ഉപയോഗിച്ചിരുന്നുവെന്നും പാക് ചാരസംഘടനയായ ഐഎസ്ഐഎയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പീറ്റര്‍ ഫെഡ്റിക്കുമായി നികിത നടത്തിയ വാട്സ് ആപ് സന്ദേശങ്ങളുടെ വിശദാംശങ്ങളിൽ ലഭിച്ചിരുന്നുവെന്നും നേരത്തേ പോലീസ് പറഞ്ഞിരു്നു.

പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം

ഗൂഗിൾ ഡോക്കുമെന്റിലുള്ള ടൂൾകിറ്റ് ശാന്തനു തയാറാക്കിയ ഇമെയിൽ അക്കൗണ്ടിൽനിന്നാണ് പങ്കുവച്ചിരിക്കുന്നതെന്നും ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിൽ നടന്ന അക്രമങ്ങളിൽ ശന്തനു പങ്കെടുത്തുവെന്നും പോലീസ് ആരോപിച്ചിരുന്നു. പ്രതികൾക്കെതിരെ ക്രമിനിൽ ഗൂഡാലോചന, രാജ്യദ്രോഹം എന്നീ വകുപ്പുകൾ ചമത്തിയാണ് കേസെടുത്തത്.

ബാത്ത് ടബ്ബിൽ ഫോട്ടോഷൂട്ടുമായി പൂജ ഗുപ്ത. ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+