ആന്ധ്രയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ ദുരന്തം; ആറ് പേര്‍ കൊല്ലപ്പെട്ടു, 10 പേര്‍ക്ക് പരിക്ക്
ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ എക്‌സ്പ്രസ് ട്രെയിന്‍ സ്റ്റേഷനറി പാസഞ്ചറുമായി കൂട്ടിയിടിച്ച് വന്‍ ദുരന്തം. ആറ് പേര്‍ ഇതുവരെ കൊല്ലപ്പെട്ടു.പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒഡീഷയിലെ വന്‍ ദുരന്തത്തിന് ശേഷം നടക്കുന്ന വലിയ അപകടമാണ് ഇത്. വിശാഖപട്ടണത്ത് നിന്ന് രായഘഡയിലേക്ക് പോകുകയായിരുന്നു പാസഞ്ചര്‍ ട്രെയിന്‍.
ഒാവര്‍ഹെഡ് കേബിളിലെ തകരാര്‍ മൂലം ഇത് സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഇതിലേക്ക് അതേ ട്രാക്കിലൂടെ വന്ന പലാസ് എക്‌സ്പ്രസ് ഇടിച്ച് കയറുകയായിരുന്നു. പാസഞ്ചറിന്റെ മൂന്ന് ബോഗികള്‍ പാളം തെറ്റി. ഈ ബോഗികളില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്. സിഗ്നല്‍ പിഴവ് ആണോ അപകടത്തിന് കാരണം എന്ന് പരിശോധിക്കുമെന്ന് ഡിവിഷണല്‍ മാനേജര്‍ അറിയിച്ചു.സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ദുരന്തത്തില്‍ മുഖ്യമന്ത്രി ജഗന്‍ മോന്‍ റെഡ്ഡി അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനും, പരിക്കേറ്റവര്‍ക്ക് ആവശ്യമായ മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കാനും ജഗന്‍ ആവശ്യയപ്പെട്ടിട്ടുണ്ട്. വിശാഖപട്ടണത്ത് നിന്നും, അനഖപ്പള്ളിയില്‍ നിന്നും പരമാവധി ആംബുലന്‍സുകളെ ദുരന്തം നടന്ന സ്ഥലത്തേക്ക് എത്തിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ നിമിഷത്തെയും വിവരങ്ങള്‍ തന്നെ അറിയിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ മന്ത്രാലയം ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു. ആന്ധ്രയിലെ വിശാഖപട്ടണം റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചാണ് റെയില്‍വേ ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചിരിക്കുന്നത്. ആന്ധ്രയിലെ വിഴിയനഗരത്തിലാണ് എതിര്‍ദിശയിലുള്ള ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. സിഗ്നല്‍ പിഴവ് ആണോ അപകടത്തിന് കാരണം എന്ന് പരിശോധിക്കുമെന്ന് ഡിവിഷണല്‍ മാനേജര്‍ അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പോര്‍ട്ട് തേടി.












Click it and Unblock the Notifications