കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിംബകേശ്വര ക്ഷേത്രത്തില്‍ ഇനി പുരുഷന്മാര്‍ക്ക് പ്രവേശിക്കാം

Google Oneindia Malayalam News

മുംബൈ: ത്രിംബകേശ്വര ക്ഷേത്രത്തില്‍ സ്ത്രീകളോടൊപ്പം പുരുഷന്മാരും അമ്പലത്തിന്റെ പ്രധാന ഭാഗങ്ങളിലേക്ക് പ്രവേശിക്കരുതെന്ന അധികാരികളുടെ ഏപ്രില്‍ മൂന്നിനെടുത്തതീരുമാനത്തില്‍ മാറ്റം വന്നു. ഇന്നലെ നടന്ന ത്രിംബകേശ്വര ദേവസ്ഥാന്‍ ട്രസ്റ്റിന്റെ യോഗത്തിലാണ് തീരുമാനം.

ക്ഷേത്രത്തിന്റെ പവിത്രമായ ഗര്‍ഭഗ്രിഹ സ്ഥലത്തേക്ക് പുരുഷന്മാരെ കയറ്റാനാണ് തീരുമാനമായത്. എന്നാല്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്ത്രീകളുടെ പ്രവേശന വിലക്ക് ഇപ്പോഴും നീക്കിയിട്ടില്ല. നാട്ടുകാരുടെ ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് പുരുഷന്മാരെ അകത്ത് പ്രവേശിപ്പിക്കാന്‍ ധാരണയായതെന്ന് കമ്മറ്റി മെമ്പര്‍ പറഞ്ഞു.

Trimbakeswar temple

രാവിലെ ആറിനും ഏഴിനുമിടയില്‍ പട്ടു വസ്ത്രം ധരിച്ച് വേണം പുരുഷന്മാര്‍ അമ്പലത്തിനകത്ത് പ്രവേശിക്കാന്‍. എന്നാല്‍, സ്ത്രീകള്‍ക്ക് പുറത്തു നിന്ന്‌കൊണ്ട് മാത്രമേ ആരാധനയ്ക്ക് അവകാശമുള്ളൂ. സ്ത്രീകള്‍ അകത്ത് പ്രവേശിക്കരുത് എന്നത് പെ,വ കാലഘട്ടം മുതല്‍ നിലനില്‍ക്കുന്ന വിലക്കാണ്.

എന്നാല്‍ ലിഗ പരമായ വിവേചനം ക്ഷേത്രത്തില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് ഒഴിവാക്കണമെന്ന് ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു. ക്ഷേത്രത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൊകര്യം ഒരുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

English summary
The Trimbakeshwar Temple authorities have gone back on their April 3 resolution wherein they decided to ban entry of men too into the core worship area at the famous Lord Shiva shrine here.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X