അസമും ത്രിപുരയും കടന്ന് ഗോവയിലേക്ക് തൃണമൂല്‍, കോണ്‍ഗ്രസില്‍ നിന്ന് നിരവധി പേര് കളം മാറും?
ദില്ലി: മൂന്ന് വര്‍ഷം കൊണ്ട് ബിജെപിയെ ഇല്ലാതാക്കുമെന്ന പ്രഖ്യാപനമായിരുന്നു നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയത്. ഇത് യാഥാര്‍ത്ഥ്യമാക്കാനുള്ള നീക്കം ശക്തമാക്കി തൃണമൂല്‍. ത്രിപുരയ്ക്കും അസമിനും പിന്നാലെ ഗോവയിലേക്കാണ് തൃണമൂല്‍ മത്സരിക്കാനായി എത്തുന്നത്.
ഇവിടെ അടിത്തറ ശക്തമാക്കാനാണ് ടിഎംസിയുടെ ശ്രമം. ഫെബ്രുവരിയില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ് ഗോവയില്‍. ഖേല ഹോബെ ക്യാമ്പയിന് ഗോവയില്‍ ആരംഭിച്ച് കഴിഞ്ഞു. 2024 ലക്ഷ്യമിട്ട് മമത ബാനര്‍ജി നടത്തുന്ന നീക്കം കൂടിയാണിത്.

ഗോവയും ബംഗാളും തമ്മില്‍ രണ്ട് കാര്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നുണ്ട് എന്ന പ്രചാരണത്തിനാണ് തൃണമൂല്‍ തുടക്കമിട്ടത്. മത്സ്യം, ഫുട്ബോള്‍ എന്നിവയാണ് പ്രചാരണത്തിലുള്ളത്. രണ്ട് പ്രമുഖരെയാണ് ഗോവ പിടിക്കാനായി ദീദി ഇറക്കിയിരിക്കുന്നത്. രാജ്യസഭാ എംപി ഡെറിക് ഒബ്രയനും ഇതിഹാസ ഫുട്ബോളര് പ്രസൂണ്‍ ബാനര്‍ജിയുമാണ് ഈ നേതാക്കള്‍. ഇരുവരും മമതയുടെ വിശ്വസ്തരുമാണ്. നിലവില്‍ ഗോവയില്‍ വലിയ സ്വാധീനം ഇപ്പോള്‍ തൃണമൂലിനില്ല. എന്നാല്‍ ബംഗാള്‍ തിരഞ്ഞെടുപ്പോടെ മമതയുടെ ഇമേജ് ആകെ മാറിയിരിക്കുകയാണ്.

മമതയുടെ ആ ഇമേജ് ദേശീയ തലത്തിലേക്ക് വ്യാപിപ്പിച്ച് കൊണ്ടിരിക്കുകയാണ് തൃണമൂല്‍. അഭിഷേക് ബാനര്‍ജിയാണ് ഇതിന് പ്ലാനൊരുക്കുന്നത്. അണിയറയില്‍ ഉള്ളത് പ്രശാന്ത് കിഷോറും. നേരത്തെ മമതയെ ദില്ലിയിലേക്ക് കൊണ്ടുവന്ന് മാധ്യമങ്ങളുമായി സൗഹൃദ സംഭാഷണം നടത്തിയതിന് പിന്നിലും പ്രശാന്തിന്റെ തന്ത്രമായിരുന്നു. നിലവില്‍ വടക്കുകിഴക്കന്‍ സ്ംസ്ഥാനങ്ങളിലാണ് അഭിഷേക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മേഘാലയ അടക്കമുള്ള സംസ്ഥാനങ്ങള്‍ തൃണമൂലിന്റെ റഡാറിലുണ്ട്. അസമിലും ത്രിപുരയില്‍ വലിയ നേതാക്കള്‍ ടിഎംസിയിലെത്തിയിരുന്നു.

ഡെറിക് ഒബ്രയനും പ്രസൂണ്‍ ബാനര്‍ജിയും ഒരാഴ്ച്ചത്തെ പര്യടനത്തിനായിട്ടാണ് ഗോവയിലെത്തിയത്. മമത ഇവരില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുകയാണ്. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ ഗോവയില്‍ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നാണ് അവര്‍ പറയുന്നത്. ഗോവയില്‍ നോര്‍ത്ത് വെസ്റ്റ് മേഖലയിലാണ് പ്രസൂണ്‍ ബാനര്‍ജിയുടെ ചുമതല. ദക്ഷിണ മേഖലയില്‍ ഡെറിക് ഒബ്രയന്‍ ഫോക്കസ് ചെയ്യുക. പ്രശാന്ത് കിഷോറിന്റെ ഐപാക്ക് ഗോവയില്‍ സര്‍വേകള്‍ നടത്തി കഴിഞ്ഞു. തൃണമൂലിന് സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ വമ്പന്‍ ടീം ഗോവയിലേക്ക് എത്തുന്നത്.

പ്രശാന്തിന്റെ നിര്‍ദേശപ്രകാരം ഡോര്‍ ടു ഡോര്‍ ക്യാമ്പയിനാണ് തൃണമൂല്‍ തുടങ്ങാന്‍ പോകുന്നത്. എല്ലാ വീടുകളിലും എന്താണ് തൃണമൂല്‍ എന്നത് അറിയിക്കാനാണ് പ്ലാന്‍. മുതിര്‍ന്ന തൃണമൂല്‍ നേതാക്കള്‍ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് തുടങ്ങിയിരിക്കുകയാണ്. അവിടെയുള്ള സാധാരണ ആളുകളുമായി സംസാരിച്ച് തൃണമൂലിന്റെ കാഴ്ച്ചപ്പാടുകള്‍ അവരെ അറിയിക്കാനും, അവരില്‍ നിന്ന് പ്രശ്നങ്ങള്‍ പഠിച്ച് അവതരിപ്പിക്കാനുമാണ് ശ്രമം. മമത നിര്‍ദേശം നല്കിയതും ഇക്കാര്യമാണ്. അതേസമയം കോണ്‍ഗ്രസില്‍ നിന്ന് നിരവധി പേര് തൃണമൂലില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. പല നേതാക്കളും ഒബ്രയനുമായി അടക്കം ബന്ധപ്പെട്ടിട്ടുണ്ട്.

ബംഗാളിലും ത്രിപുരയിലും അസമിലും പ്രമുഖ നേതാക്കള്‍ തൃണമൂലില്‍ ചേര്‍ന്ന് കഴിഞ്ഞു. അതുകൊണ്ട് തന്നെ ടിഎംസിയുടെ വരവ് കോണ്‍ഗ്രസിന് ആശങ്കയാണ്. നേരത്തെ നിരവധി പേര് ബിജെപിയില്‍ ചേര്‍ന്നതാണ്. കോണ്‍ഗ്രസ് ഗോവ പിടിക്കാനായി ചിദംബരത്തെയാണ് നിയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കൊഴിഞ്ഞുപോക്ക് ഒഴിവാക്കാന്‍ അദ്ദേഹത്തിന് പരിശ്രമിക്കേണ്ടി വരും. അതേമസയം ആരൊക്കെയാണ് കോണ്‍ഗ്രസില്‍ നിന്ന് വരുന്നതെന്ന കാര്യത്തില്‍ ഇതുവരെ തൃണമൂല്‍ പ്രതികരിച്ചിട്ടില്ല. നിലവില്‍ ബിജെപിക്കെതിരെ കടുത്ത ഭരണവിരുദ്ധ വികാരം ഗോവയിലുണ്ട്.

ഗോവയിലെ പ്രസിദ്ധമായ ബീച്ചുകളില്‍ അടക്കം ബിജെപി സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതെല്ലാം വലിയ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. വിദ്യാഭ്യാസ മേഖലയിലും പ്രശ്നങ്ങളുണ്ട്. ഗോവയില്‍ തൃണമൂലിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുണ്ടാവുമെന്ന് ഡെറിക് ഒബ്രയന്‍ പറഞ്ഞു. ബിജെപിക്ക് ശക്തനായ എതിരാളിയായിരിക്കും ടിഎംസിയെന്നും അദ്ദേഹം വ്യക്തമാക്കി. തൃണമൂലില്‍ ഹൈക്കമാന്‍ഡ് സംസ്കാരമില്ല. പ്രാദേശിക നേതാക്കളെ മാത്രമാണ് പാര്‍ട്ടി തിരഞ്ഞെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം എഎപിയും കോണ്‍ഗ്രസും ശക്തമായി രംഗത്തുള്ള സാഹചര്യത്തില്‍ ബിജെപി നിയമസഭാ തിരഞ്ഞെടുപ്പ് കടുപ്പമാകുമെന്ന് ഉറപ്പാണ്. വോട്ട് ഭിന്നിച്ച് പോകുമോ എന്ന ഭയത്തിലാണ് കോണ്‍ഗ്രസ്.

അതേസമയം പ്രശാന്ത് തന്റെ താമസം ബംഗാളിലേക്ക് മാറ്റിയിരിക്കുകയാണ്. മമതയ്ക്കൊപ്പം ഇനി സ്ഥിരമായി പികെയും ഉണ്ടാവും. ഭവാനിപൂര്‍ തിരഞ്ഞെടുപ്പിന് മുമ്പ് ബംഗാളിലെ വോട്ടറായി രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് പ്രശാന്ത്. നേരത്തെ ബീഹാറിലെ സസാറാം ജില്ലയിലെ വോട്ടറായിരുന്നു അദ്ദേഹം. ഭവാനിപൂരിലെ വോട്ടറായി മാറിയിരിക്കുകയാണ് പ്രശാന്ത്. ബംഗാളില്‍ ഇനി എന്നും ഉണ്ടാവുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രശാന്ത്. തൃണമൂലില്‍ അദ്ദേഹം ചേരാനുള്ള സാധ്യതയും ശക്തമാണ്. കോണ്‍ഗ്രസില്‍ അദ്ദേഹം ചേരാനുള്ള സാധ്യതയും ഇതോടെ അവസാനിച്ചിരിക്കുകയാണ്. കൊല്‍ക്കത്ത സൗത്ത് ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍ കൂടിയാണ് പ്രശാന്ത്.

ബിജെപി പ്രശാന്തിനെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് സംസ്ഥാനത്ത് കാലുകുത്താന്‍ അനുവദിക്കാന്‍ അവസ്ഥയുണ്ടാക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രശാന്ത് കൊല്‍ക്കത്തിയിലേക്ക് മാറിയത്. അതേസമയം പ്രശാന്തിന് പ്രത്യേക പരിചരണമാണ് അഭിഷേക് ബാനര്‍ജി നല്‍കുന്നത്. മമതയും അദ്ദേഹത്തിന് താമസ സൗകര്യം ഒരുക്കി കൊടുക്കുന്നുണ്ട്. ഗോവയിലേക്കുള്ള തന്ത്രം കൂടി ഇനി പ്രശാന്തില്‍ നിന്ന് ഉണ്ടാവും. 2026 വരെ പ്രശാന്തിന്റെ ഐപാക്കുമായുള്ള ബന്ധം പുതുക്കിയിരിക്കുകയാണ് മമത ബാനര്‍ജി. ഈ സാഹചര്യത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും സാധ്യതയുള്ള പാര്‍ട്ടിയായി തൃണമൂല്‍ മാറിയിരിക്കുകയാണ്.
Recommended Video

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ബിജെപിയെ ഇന്ത്യയില്‍ നിന്ന് പുറത്താക്കുമെന്ന് അഭിഷേക് ബാനര്‍ജി വെല്ലുവിളിച്ചിട്ടുണ്ട്. അത് തന്റെ ജീവിത ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. മുര്‍ഷിദാബാദില്‍ പ്രചാരണം തുടങ്ങിയ സമയത്താണ് അഭിഷേക് തന്റെ ടാര്‍ഗറ്റ് പ്രഖ്യാപിച്ചത്. ബിജെപിക്ക് എവിടെയൊക്കെ സാന്നിധ്യമുണ്ടോ അവിടെയെല്ലാം എത്തി അവരെ തകര്‍ക്കുമെന്നും അഭിഷേക് പറഞ്ഞു. സ്ഥലങ്ങളുടെ പേര് മാറ്റുന്നതിലാണ് ബിജെപിയുടെ വികസനമുള്ളത്. മുര്‍ഷിദാബാദില്‍ അവര്‍ വിജയിച്ചാല്‍ മോദിഷാ ബാദ് എന്ന പേരായിരിക്കും അവര്‍ കൊണ്ടുവരിക. പ്രണബ് മുഖര്‍ജിയെ പോലൊരു മഹാനെ ഇന്ത്യക്ക് സമ്മാനിച്ച ജില്ലയാണ് മുര്ഷിദാബാദെന്നും അഭിഷേക് വ്യക്തമാക്കി.
-
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ?












Click it and Unblock the Notifications