കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ മമത തരംഗം; ഹിമാചലില്‍ കോണ്‍ഗ്രസ്, രണ്ടിടത്തും തകര്‍ന്നടിഞ്ഞ് ബിജെപി

Google Oneindia Malayalam News

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് ബിജെപി. നാല് സീറ്റിലും ബിജെപി തോറ്റു. തൃണമൂല്‍ കോണ്‍ഗ്രസ് മികച്ച വിജയമാണ് നേടിയത്. ഇതോടെ നിയമസഭയിലെ ബിജെപിയുടെ അംഗബലം വീണ്ടും കുറഞ്ഞു. നേരത്തെ ജയിച്ച ബിജെപി എംഎല്‍എമാരില്‍ അഞ്ചു പേര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇപ്പോള്‍ സീറ്റുകള്‍ നഷ്ടമാകുകയും ചെയ്തു.

അതേസമയം, ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് തരംഗമാണ് പ്രകടമായത്. ഇവിടെ ഒരു സീറ്റിലും ബിജെപിക്ക് ജയിക്കാനായില്ല. ബംഗാളിലും ഹിമാചലിലും ഒരു ഭാഗത്ത് ബിജെപിയായിരുന്നു. ബംഗാളില്‍ മമത തരംഗം അവസാനിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

കൊച്ചിയില്‍ കോണ്‍ഗ്രസുകാര്‍ക്ക് കെണിവച്ച് പോലീസ്; 2 കേസ്, ഷിയാസ്, കൊടിക്കുന്നില്‍ അടക്കം 15 പ്രതികള്‍കൊച്ചിയില്‍ കോണ്‍ഗ്രസുകാര്‍ക്ക് കെണിവച്ച് പോലീസ്; 2 കേസ്, ഷിയാസ്, കൊടിക്കുന്നില്‍ അടക്കം 15 പ്രതികള്‍

1

കഴിഞ്ഞ ഏപ്രിലില്‍ നടന്ന ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ച രണ്ടു മണ്ഡലങ്ങളായിരുന്നു ദിന്‍ഹാട്ടയും ശാന്തിപൂരും. കേന്ദ്രമന്ത്രി നിതീഷ് പ്രമാണിക് ആണ് ദിന്‍ഹാട്ടയില്‍ ജയിച്ചിരുന്നത്. ശാന്തിപൂര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ചത് ബിജെപിയുടെ ജഗനാഥ് സര്‍ക്കാര്‍ ആയിരുന്നു. രണ്ടു പേരും എംപി പദവി തുടരാന്‍ തീരുമാനിച്ചതോടെയാണ് ഈ സീറ്റുകള്‍ ഒഴിവ് വന്നത്.

2

ദിന്‍ഹാട്ടയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഉദയന്‍ ഗുഹയാണ് ജയിച്ചത്. 1.63 ലക്ഷം വോട്ടുകള്‍ ഇദ്ദേഹം നേടി. ശാന്തിപൂരില്‍ തൃണമൂലിന്റെ ബ്രജ കിഷോര്‍ ജയിച്ചു. 64000 വോട്ടുകള്‍ നേടിയാണ് ഇദ്ദേഹത്തിന്റെ ജയം. രണ്ടു സീറ്റുകളും ബിജെപിക്ക് നഷ്ടമായി. ബിജെപിക്ക് ബംഗാളില്‍ സ്വാധീനമുള്ള മണ്ഡലങ്ങള്‍ തൃണമൂല്‍ പിടിച്ചത് ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.

3

ദിന്‍ഹാട്ടയ്ക്കും ശാന്തിപൂരിനും പുറമെ മറ്റു രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ കൂടി ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. ഗോസാബ, ഖര്‍ദ എന്നീ മണ്ഡലങ്ങളിലാണ് ജനവിധി നടന്നത്. ഇത് തൃണമൂലിന്റെ സിറ്റിങ് സീറ്റുകളാണ്. ഇവിടെ സുബ്രത മോണ്ടലും സോബന്‍ദേബ് ഛത്തോബാധ്യായയും ജയിച്ചു. നേരത്തെ ഭബാനിപൂര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച സോഭന്‍ദേബ്, മമത ബാനര്‍ജിക്ക് വേണ്ടി ഭബാനിപൂര്‍ ഒഴിഞ്ഞു കൊടുക്കുകയായിരുന്നു.

കല്യാണപ്പിറ്റേന്ന് യുവതി കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി; കാരണം കേട്ട് പോലീസ് അമ്പരന്നു... സ്വര്‍ണം, മൊബൈല്‍കല്യാണപ്പിറ്റേന്ന് യുവതി കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി; കാരണം കേട്ട് പോലീസ് അമ്പരന്നു... സ്വര്‍ണം, മൊബൈല്‍

4

ബംഗാളിലെ ജനങ്ങളുടെ വിജയമാണിതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പറഞ്ഞു. വിദ്വേഷത്തിനെതിരെ ജനങ്ങള്‍ വോട്ട് ചെയ്തു. വികസനത്തിനും ഐക്യത്തിനും അവര്‍ വോട്ട് നല്‍കി. ജനങ്ങളുടെ ആശിര്‍വാദത്തോടെ ബംഗാളിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുമെന്നും മമത ബാനര്‍ജി പ്രഖ്യാപിച്ചു. അമിത് ഷാ ദീപാവലിക്ക് ബംഗാളിലേക്ക് വരുന്നില്ലേ എന്ന പരിഹാസവുമായി തൃണമൂല്‍ എംപി ദെരക് ഓബ്രിയന്‍ രംഗത്തുവന്നു.

5

294 അംഗ നിയമസഭയാണ് ബംഗാളിലേത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 213 സീറ്റുകള്‍ നേടിയിരുന്നു. ബിജെപി 77 സീറ്റിലും ജയിച്ചു. പിന്നീട് ബിജെപിയുടെ അഞ്ച് എംഎല്‍എമാര്‍ രാജിവച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സെപ്തംബറിലെ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ രണ്ട് സീറ്റില്‍ ജയിച്ചിരുന്നു. ബിജെപിക്ക് രണ്ടു എംഎല്‍എമാരുടെ സീറ്റ് ഇപ്പോള്‍ നഷ്ടമാകുകയും ചെയ്തു. ഇതോടെ ബംഗാള്‍ നിയമസഭയിലെ ബിജെപിയുടെ അംഗബലം 69 ആയി കുറഞ്ഞു. തൃണമൂലിന്റേത് 217 ആയി ഉയരുകയും ചെയ്തു.

സിക്‌സ് പാക്കോ ഫാമിലി പാക്കോ; മസില്‍ പെരുപ്പിച്ച് കുഞ്ചാക്കോ ബോബനൊപ്പം രമേഷ് പിഷാരടി

6

ബംഗാളിന് പുറത്തേക്ക് മമത ബാനര്‍ജി ശക്തി തെളിയിക്കാനുള്ള ശ്രമത്തിലാണ്. ത്രിപുര, അസം, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് മമതയുടെ നോട്ടം. മൂന്നിടത്തും ബിജെപിയാണ് എതിര്‍പക്ഷത്ത്. ത്രിപുരയില്‍ തൃണമൂല്‍ നേതാക്കള്‍ക്കെതിരെ ആക്രമണം നടക്കുന്നത് ബിജെപിയുടെ ഭയമാണ് തെളിയിക്കുന്നതെന്ന് തൃണമൂല്‍ ആരോപിക്കുന്നു. ഗോവയില്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും നേരിട്ട് വിജയം നേടാന്‍ മമതയ്ക്ക് സാധിക്കുമോ എന്ന് കണ്ടറിയണം.

7

അതേസമയം, ഹിമാചല്‍ പ്രദേശില്‍ നാല് മണ്ഡലങ്ങളിലായിരുന്നു ഉപതിരഞ്ഞെടുപ്പ്. മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും ഒരു ലോക്‌സഭാ മണ്ഡലത്തിലും. നാലിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ജയിച്ചു. മാണ്ഡി ലോക്‌സഭാ മണ്ഡലത്തിന് പുറമെ ഫത്തേപൂര്‍, ആര്‍കി, ജബ്ബയ് കോത്ഖായ് എന്നീ നിയമസഭാ മണ്ഡലങ്ങളിലെയും സമ്പൂര്‍ണ ഫലം പുറത്തുവന്നു. മാണ്ഡി ലോക്‌സഭാ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രതിഭ സിങ് ആണ് ജയിച്ചത്.

Recommended Video

cmsvideo
നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

English summary
Trinamool Congress Win 4 Seats in Bengal Bypoll; BJP Losses 2 Seats, Himachal Pradesh With Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X