Get Updates
Get notified of breaking news, exclusive insights, and must-see stories!

നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു, അവസാനം ബാര്‍ ഡാന്‍സര്‍ ആകാന്‍ വില്‍പന നടത്തി

മുംബൈ: നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിച്ച് വില്‍പന നടത്തിയ കേസില്‍ മൂന്ന് യുവാക്കളെയും മൂന്ന് യുവതികളെയും പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രിയിലെ മുലുണ്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയ കുട്ടി പീഡിപ്പിച്ചതിന് ശേഷം 60,000 രൂപയ്ക്ക് മൂന്ന് സ്ത്രീകള്‍ക്ക് വില്‍ക്കുകയായിരുന്നു.

ആദര്‍ശ് നഗറിലെ പാവപ്പെട്ട കുടുംബത്തിലെ കുട്ടിയെയാണ് തട്ടിക്കൊണ്ടു പോയത്. സംഘത്തിലെ ഒരാള്‍ കുട്ടിയ്ക്ക് ചോക്ലേറ്റ് നല്‍കി കടത്തിക്കൊണ്ടു പോകുകയായിരുന്നു. രാജസ്ഥാനിലാണ് കുട്ടിയെ വില്‍പന നടത്തിയത്.

 rape-kidnap

ഒക്ടോബര്‍ 31 ന് രാത്രി 8.30 നും 9.30നും ഇടയിലുള്ള സമയത്താണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. കുട്ടിയുടെ മാതാപിതാക്കല്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് 30 മണിക്കൂര്‍ നേരത്തെ അന്വേഷണത്തിനൊടുവില്‍ കുട്ടിയെ കണ്ടെത്തി.

കുട്ടിയ്‌ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന മറ്റു കുട്ടികളില്‍ നിന്നാണ് അയല്‍വാസിയായ സംഘത്തിലെ ഒരാളെ കണ്ടെത്താന്‍ സാധിച്ചത്. കുട്ടികള്‍ ഇയാള്‍ ചോക്ലേറ്റ് വാങ്ങി നല്‍കി എന്നും ഇയാളുടെ കൂടെ ഒരാള്‍ കൂടി ഉണ്ടായിരുന്നു എന്നും കുട്ടികള്‍ പറഞ്ഞു. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മറ്റു പ്രതികളെ കൂടി കണ്ടെത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+