• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ സഖ്യം ഉടന്‍ പ്രഖ്യാപിക്കും; കെസിആര്‍ ഹേമന്ദ് സോറനെ കണ്ടു, 'മൂന്നാം മുന്നണിയല്ല'

Google Oneindia Malayalam News

റാഞ്ചി: ബിജെപിക്കെതിരെ ദേശീയ തലത്തില്‍ പുതിയ മുന്നണി രൂപീകരിക്കാനുള്ള തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ നീക്കം അന്തിമഘട്ടത്തില്‍. വൈകാതെ പുതിയ സഖ്യം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം റാഞ്ചിയില്‍ പറഞ്ഞു. ഗല്‍വാനിലെ സൈനിക രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം കൈമാറിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെസിആര്‍.

ഒട്ടുമിക്ക പ്രതിപക്ഷ നേതാക്കളെയും പ്രാദേശിക പാര്‍ട്ടി നേതാക്കളെയും കണ്ട കെസിആര്‍ ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കാനുള്ള ശ്രമത്തിലാണ്. അതേസമയം, ഈ സഖ്യത്തില്‍ കോണ്‍ഗ്രസ് ഉണ്ടാകുമോ എന്ന ചോദ്യം ബാക്കിയാണ്. മൂന്നാം മുന്നണിയല്ല എന്ന കെസിആറിന്റെ മറുപടി കോണ്‍ഗ്രസിനെ കൂടി ഉള്‍പ്പെടുത്തുമെന്ന സൂചനയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പുതിയ പ്രതിപക്ഷ വേദി സംബന്ധിച്ച് കെസിആര്‍ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ...

തിരുവല്വാമലയില്‍ തോറ്റതിന് തൃശൂരില്‍ പണി കൊടുക്കാന്‍ ബിജെപി; കോര്‍പറേഷനില്‍ ഇടത് വീഴുമോ?തിരുവല്വാമലയില്‍ തോറ്റതിന് തൃശൂരില്‍ പണി കൊടുക്കാന്‍ ബിജെപി; കോര്‍പറേഷനില്‍ ഇടത് വീഴുമോ?

1

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനുമായി കെസിആര്‍ ചര്‍ച്ച നടത്തി. രാജ്യത്ത് പുതിയ ബദല്‍ രൂപപ്പെടേണ്ടതിന്റെ ആവശ്യകതയായിരുന്നു ചര്‍ച്ച. എല്ലാ പിന്തുണയും ഹേമന്ദ് സോറന്‍ വാഗ്ദാനം നല്‍കി എന്നാണ് കെസിആര്‍ നല്‍കുന്ന സൂചന. ജാര്‍ഖണ്ഡില്‍ ഹേമന്ദ് സോറന്‍ സര്‍ക്കാരില്‍ കോണ്‍ഗ്രസും സഖ്യകക്ഷിയാണ്. അതേസമയം, കോണ്‍ഗ്രസിനെ പരോക്ഷമായി കെസിആര്‍ വിമര്‍ശിച്ചു.

2

സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയില്‍ വികസനമുണ്ടായിട്ടില്ല എന്നാണ് കെസിആറിന്റെ വിമര്‍ശനം. ഇക്കാലയളവില്‍ 80 ശതമാനവും ഭരിച്ചത് കോണ്‍ഗ്രസാണ്. അതുകൊണ്ടുതന്നെ കെസിആറിന്റെ വാക്കുകള്‍ കോണ്‍ഗ്രസിനുള്ള വിമര്‍ശനം കൂടിയാണ്. അതേസമയം, ബിജെപിക്കെതിരെ ദേശീയ തലത്തില്‍ സഖ്യം രൂപീകരിക്കുമ്പോള്‍ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്താന്‍ സധിക്കില്ല എന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവരുടെ നിലപാട്.

3

പുതിയ വേദി മൂന്നാം മുന്നണിയോ ഫെഡറല്‍ മുന്നണിയോ അല്ല എന്ന് കെസിആര്‍ മറുപടി നല്‍കി. ഇത് പ്രാദേശിക പാര്‍ട്ടികളുടെ ഐക്യവേദിയാണ്. രാജ്യത്തിന്റെ പുരോഗതിയും വളര്‍ച്ചയും ലക്ഷ്യമിട്ടാണ് പുതിയ വേദി രൂപീകരിക്കുന്നത്. സമാന ചിന്താഗതിയുള്ള എല്ലാ കക്ഷികളുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. വൈകാതെ പ്രഖ്യാപനമുണ്ടാകുമെന്നും തെലങ്കാനയെ പിന്തുണച്ച സോറന്‍ കുടുംബം പുതിയ സഖ്യത്തിനൊപ്പവും നില്‍ക്കുമെന്നും കെസിആര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

4

ലോക്‌സഭയില്‍ 40 സീറ്റുകളുള്ള കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയാല്‍ ബിജെപിക്കെതിരായ പോരാട്ടം വിജയിക്കില്ല എന്നാണ് പല പ്രതിപക്ഷ നേതാക്കളുടെയും നിലപാട്. കെസിആര്‍ ഇതുവരെ കോണ്‍ഗ്രസിന്റെ കാര്യത്തില്‍ പരസ്യപ്രതികരണം നടത്തിയിട്ടില്ല. അതേസമയം, കെസിആറിന്റേതിന് സമാനമായ നീക്കം നടത്തുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കോണ്‍ഗ്രസിന് അവരുടെ വഴി ഞങ്ങള്‍ക്ക് ഞങ്ങളുടെ വഴി എന്ന് പ്രതികരിച്ചിരുന്നു.

ദിലീപിന് എതിര്‍പ്പുണ്ടെങ്കില്‍ പറയണമെന്ന് കോടതി; നടന് നേരിയ ആശ്വാസം... വിശദമായ റിപ്പോര്‍ട്ട് തരൂദിലീപിന് എതിര്‍പ്പുണ്ടെങ്കില്‍ പറയണമെന്ന് കോടതി; നടന് നേരിയ ആശ്വാസം... വിശദമായ റിപ്പോര്‍ട്ട് തരൂ

5

അടുത്ത വര്‍ഷം ഡിസംബറിലാണ് തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. തുടര്‍ ഭരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെസിആര്‍. തെലങ്കാന രൂപീകരിക്കപ്പെട്ട ശേഷം നടന്ന രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും ടിആര്‍എസിന് ആയിരുന്നു ജയം. എന്നാല്‍ അടുത്ത കാലത്തായി തെലങ്കാനയില്‍ ബിജെപി അതിവേഗം വളരുന്നത് ടിആര്‍എസിന് ആശങ്കയുണ്ടാക്കുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് കെസിആറിന്റെ ബിജെപി വിരുദ്ധ സഖ്യ നീക്കം.

6

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ജെഡിഎസ് നേതാവ് എച്ച്ഡി ദേവഗൗഡ എന്നിവരുമായി കെസിആര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഡല്‍ഹിയിലെത്തി വിവിധ പ്രതിപക്ഷ നേതാക്കളെയും അദ്ദേഹം കണ്ടു. ശേഷമാണ് ജാര്‍ഖണ്ഡിലേക്ക് പോയത്. ഇനി ബംഗാളിലെത്തി മമതയെ കാണുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഏറെ കാലത്തിന് ശേഷം അജിതിന്റെ കുടുംബ ചിത്രം പുറത്ത്; ഏറ്റെടുത്ത് ആരാധകര്‍, വൈറല്‍

7

കെസിആറിന്റെ സമാനമായ നീക്കം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും നടത്തുന്നുണ്ട്. ഉദ്ധവ് താക്കറെ, സ്റ്റാലിന്‍, പവാര്‍ എന്നിവരുമായി മമത ചര്‍ച്ച നടത്തിയിരുന്നു. ബിജെപിക്കൊപ്പം നില്‍ക്കുന്ന ജെഡിയു നേതാവ് നിതീഷ് കുമാര്‍, ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് എന്നിവര്‍ കെസിആറിന്റെ സഖ്യത്തില്‍ ചേരുമോ എന്ന ചോദ്യം ബാക്കിയാണ്.

Recommended Video

cmsvideo
  രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam
  English summary
  TRS Chief K Chandrashekar Rao Meets Jharkhand CM Hemant Soren; New Alliance Will Announce Soon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X