കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെസിആര്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നു..... ടിഡിപി കോണ്‍ഗ്രസ് സഖ്യം വെല്ലുവിളി!!

Google Oneindia Malayalam News

ഹൈദരാബാദ്: തെലുങ്ക് ദേശം പാര്‍ട്ടി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രതിപക്ഷ ഐക്യം ഉണ്ടാക്കാന്‍ നോക്കുന്നത് ഏറ്റവും തിരിച്ചടിയായിരിക്കുന്നത് കെ ചന്ദ്രശേഖര്‍ റാവുവിനാണ്. കോണ്‍ഗ്രസിനെ മുഖ്യ ശത്രുവാക്കി ഇത്രയും നാള്‍ നീക്കങ്ങള്‍ നടത്തിയിരുന്ന കെസിആറിന് വലിയ ഞെട്ടലാണ് ഈ നീക്കം ഉണ്ടാക്കിയിരിക്കുന്നത്. അതായത് ആന്ധ്രയില്‍ കോണ്‍ഗ്രസ് വിരുദ്ധത എന്ന സമീപനം മാറ്റി ബിജെപി വിരുദ്ധത സ്ഥാപിക്കാനാണ് നായിഡു ശ്രമിബിജെപിയുടെ ജനപ്രീതി ഇടിയുന്നു.... മോദി ഇപ്പോഴും പ്രിയങ്കരനെന്ന് പിഎസ്ഇ സര്‍വേക്കുന്നത്. എന്നാല്‍ ആന്ധ്രയിലെ രാഷ്ട്രീയ മാറ്റങ്ങള്‍ തെലങ്കാനയിലും അലയടിക്കുമെന്ന ഭയത്തിലാണ് കെസിആര്‍.

ആന്ധ്രയില്‍ കോണ്‍ഗ്രസിന് ഒറ്റ സീറ്റ് പോലുമില്ല. എന്നാല്‍ തെലങ്കാനയില്‍ അവര്‍ മുഖ്യപ്രതിപക്ഷമാണ്. കോണ്‍ഗ്രസിനെ എതിര്‍ക്കാതിരുന്നാല്‍ അത് ടിആര്‍എസ്സ് സ്വയം തകര്‍ക്കുന്നതിന് തുല്യമായിരിക്കുമെന്ന് ചന്ദ്രശേഖര്‍ റാവുവിന് അറിയാം. ഈ സാഹചര്യത്തില്‍ അദ്ദേഹം പ്രധാന ശത്രുക്കളില്‍ ഒരാളായ ബിജെപിയുമായി സഖ്യമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം എന്‍ഡിഎ പാളയത്തിലെത്തുമെന്ന് സൂചനയുണ്ട്.

സ്ഥാനാര്‍ത്ഥികളെ മാറ്റുന്നു

സ്ഥാനാര്‍ത്ഥികളെ മാറ്റുന്നു

കോണ്‍ഗ്രസിനെ മാത്രം നേരിട്ടാല്‍ മതിയെന്നായിരുന്നു കെസിആര്‍ കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ടിഡിപി കൂടി എത്തിയതോടെ അദ്ദേഹം സംസ്ഥാനത്തെ നീക്കങ്ങള്‍ പൊളിച്ചെഴുതിയിരിക്കുകയാണ്. പൊതുമധ്യത്തില്‍ മോശം പ്രതിച്ഛായയുള്ള എല്ലാ നേതാക്കളെയും സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് അദ്ദേഹം ഒഴിവാക്കുമെന്നാണ് സൂചന. മത്സരം കടുക്കുമെന്ന സൂചന ഉള്ളതുകൊണ്ടാണ് ചന്ദ്രശേഖര്‍ റാവു ഇത്തരമൊരു തീരുമാനമെടുത്തത്.

ജയം ഉറപ്പിക്കാനുള്ള നീക്കം

ജയം ഉറപ്പിക്കാനുള്ള നീക്കം

ടിഡിപി എത്തിയതോടെ ഏത് വിധേനയും ജയിക്കണമെന്ന നിലപാടിലാണ് കെസിആര്‍. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ സ്റ്റൈല്‍ പോലും മാറ്റാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പാര്‍ട്ടിയില്‍ നിന്നുള്ള വന്‍ കൊഴിഞ്ഞുപോക്ക് അദ്ദേഹത്തിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ കാര്യങ്ങളില്‍ ആത്മാര്‍ത്ഥമായി ശ്രദ്ധിക്കുന്നത് കെസിആര്‍ ആണെന്ന രീതിയിലാണ് ഇപ്പോള്‍ പ്രചാരണം നടത്തുന്നത്. പ്രധാനമായും പ്രവര്‍ത്തികൊണ്ടല്ലാതെ വാക്കാലുള്ള പ്രചാരണമാണ് കെസിആര്‍ നടത്തുന്നത്.

പ്രതിപക്ഷ ഐക്യത്തിനൊപ്പമില്ല

പ്രതിപക്ഷ ഐക്യത്തിനൊപ്പമില്ല

2019ല്‍ പ്രതിപക്ഷ ഐക്യത്തിനൊപ്പം നില്‍ക്കില്ലെന്ന സൂചനയാണ് കെസിആര്‍ നല്‍കുന്നത്. പ്രധാനമായും കോണ്‍ഗ്രസ് സഖ്യത്തിലുള്ളതാണ് കെസിആറിനെ അലട്ടുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ എതിര്‍ക്കുകയും ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയും ചെയ്യുന്നത് തന്റെ രാഷ്ട്രീയ ഭാവിക്ക് തിരിച്ചടിയാവുമെന്ന് കെസിആറിന് അറിയാം. അതുകൊണ്ട് എന്‍ഡിഎയുടെ ഭാഗമായി പ്രവര്‍ത്തിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഉടന്‍ തന്നെ അമിത് ഷായെയും നരേന്ദ്ര മോദിയെയും അദ്ദേഹം കാണുമെന്നാണ് സൂചന.

എന്തുകൊണ്ട് ബിജെപി

എന്തുകൊണ്ട് ബിജെപി

ബിജെപി തെലങ്കാനയില്‍ വലിയ ശക്തിയല്ല. ആന്ധ്രയില്‍ ചന്ദ്രബാബു നായിഡു കോണ്‍ഗ്രസിനെ പിന്തുണച്ചത് ഇക്കാരണത്താലാണ്. അതേ രീതി തന്നെയാണ് കെസിആറും പിന്തുടരുന്നത്. ബിജെപിക്കൊപ്പം നിന്നാല്‍ തെലങ്കാനയില്‍ അദ്ദേഹത്തിന് വെല്ലുവിളിയുണ്ടാവില്ല. കുറച്ച് സീറ്റുകള്‍ മാത്രം അവര്‍ക്ക് നല്‍കിയാല്‍ മതിയാകും. ബിജെപി വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ സംസ്ഥാനത്തിന് നേട്ടമുണ്ടാക്കാനും ഇത് സഹായിക്കും. കെസിആര്‍ ഉദ്ദേശിക്കുന്നതും ഇത് തന്നെയാണ്.

ചന്ദ്രബാബു നായിഡു മുഖ്യ ശത്രു

ചന്ദ്രബാബു നായിഡു മുഖ്യ ശത്രു

ചന്ദ്രബാബു നായിഡുവിനെ മുഖ്യ ശത്രുവായിട്ടാണ് ടിആര്‍എസ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം നായിഡുവിനെതിരെ അദ്ദേഹം നടത്തിയ ആക്രമണങ്ങലൊന്നും ഫലം കണ്ടിട്ടില്ലെന്നാണ് സൂചന. അതേസമയം രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ കെസിആര്‍ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനെ കുറിച്ചും ചന്ദ്രബാബു നായിഡു സംസാരിച്ചിരുന്നു. എന്നാല്‍ തെലങ്കാനയില്‍ കോണ്‍ഗ്രസിന് വേണ്ടി നായിഡുവാണ് കരുക്കള്‍ നീക്കുന്നതെന്നാണ് കെസിആര്‍ ആരോപിക്കുന്നത്. ഇതാണ് മുഖ്യശത്രുവായി അദ്ദേഹത്തെ പ്രഖ്യാപിക്കുന്നതിന് കാരണം.

"നാനും റൗ‍ഡി താന്‍" നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വേണമെന്ന് കോണ്‍ഗ്രസ് നേതാവ്, വീഡിയോ വൈറല്‍!!

ബിജെപിയുടെ ജനപ്രീതി ഇടിയുന്നു.... മോദി ഇപ്പോഴും പ്രിയങ്കരനെന്ന് പിഎസ്ഇ സര്‍വേബിജെപിയുടെ ജനപ്രീതി ഇടിയുന്നു.... മോദി ഇപ്പോഴും പ്രിയങ്കരനെന്ന് പിഎസ്ഇ സര്‍വേ

English summary
trs new plans in telengana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X