ഉന്നിനെതിരെ പുതിയ സമ്മര്‍ദ്ദം സൃഷ്ടിച്ച് അമേരിക്ക, ഉത്തരകൊറിയയെ ഭീകരരാഷ്ട്രമായി പ്രഖ്യാപിച്ചു

  • Posted By:
Subscribe to Oneindia Malayalam

വാഷിങ്ടൺ: ഉത്തരകൊറിയ്ക്കെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക. ഉത്തരകൊറിയയെ ഭീകരവാദത്തെ പ്രോൽസാഹിപ്പിക്കുന്ന രാജ്യമായി അമേരിക്കൻ പ്രസിഡ‍ന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഉത്തരകൊറിയൻ പ്രസിഡന്റ് കിങ് ജോങ് ഉൻ ആണവായുധ പരീക്ഷണങ്ങൾ തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള കടുത്ത നടപടിയെന്ന് ട്രംപ് വ്യക്തമാക്കി.

ഒടുവിൽ ശശി തരൂരിന് രക്ഷയായത് ചില്ലാർ തന്നെ; തമാശയെ അങ്ങനെ തന്നെ കാണാം!

ഇത്തരം നടപടിയിലൂടെ ഉത്തരകൊറിയയ്ക്ക് മേൽ സമ്മർദ്ദം സൃഷ്ടിക്കുകയാണ് ലക്ഷ്യം. മറ്റു രാജ്യങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്ന ബാലിസ്റ്റിക് മിസൈൽ പരീക്ഷണം അവസാനിപ്പിക്കണമെന്നു യുഎസ് വീണ്ടും ആവർത്തിച്ചു. 2008 ൽ യുഎസ് പ്രസിഡന്റ് ജോർജ് ഡബ്ല്യൂ ബുഷ് ഉത്തരകൊറിയയെ ഭീകരതെ പ്രോൽസാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിച്ചിരുന്നു. സിറിയ, ഇറാൻ, സുഡാൻ, എന്നീ രാജ്യങ്ങളും ഭീകരതെ പ്രോൽസാഹിപ്പിക്കുന്ന രാജ്യങ്ങളായി പ്രഖ്യാപിച്ചിരുന്നു.

 പ്രതികരിക്കാതെ ഉത്തരകൊറിയ

പ്രതികരിക്കാതെ ഉത്തരകൊറിയ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിക്കൊതിരെ ഉത്തരകൊറിയ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ രണ്ടു മാസമായി ഉത്തരകൊറിയയുടെ ഭാഗത്ത് നിന്ന് മൗനമാണുള്ളത്. ആണവപരീക്ഷണങ്ങളും പ്രസ്താവനകളെ ഒന്നു തന്നെ ഉണ്ടായിട്ടില്ല. ട്രംപപ് കടുത്ത വിമർശനങ്ങൾ ഉന്നയിക്കുമ്പോഴും ഉത്തരകൊറിയയുടെ ഭാഗത്ത് നിന്ന് നിശ്ബദതമാത്രമാണ് മറുപടി. ഉത്തര കൊറിയൻ ഏകാധിപതി കിങ് ജോങ് ഉന്നിന്റെ ആരോഗ്യനില മോശമാണെന്നു തരത്തിലുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്. ഉത്തരകൊറിയൻ സ്വകാര്യ രഹസ്യാന്വേഷണ ഏജൻസിയെ ഉദ്ധരിച്ച് ന്യൂസ് ഡോട്ട് കോം വെബ്സൈറ്റാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മിസൈൽ പരീക്ഷണമില്ല

മിസൈൽ പരീക്ഷണമില്ല

അടിക്കടി മിസൈൽ പരീക്ഷണം നടത്താറുള്ള ഉത്തരകൊറിയ രണ്ടു മാസമായി മിസൈൽ പരീക്ഷണങ്ങൾ നടത്തുനില്ല. കഴിഞ്ഞ ജൂലൈയിൽ ഉത്തരകൊറിയ വികസിപ്പിച്ചെടുത്ത ഭൂഖാണ്ഡാന്തര മിസൈൽ പരീക്ഷണം വൻവിജയമായിരുന്നു. ഇതിനെതിരെ അമേരിക്ക രംഗത്തെത്തിയിരുന്നു. തുടർന്ന് ഇരുവരം തമ്മിലുള്ള വാക്പോര് കടുക്കയായിരുന്നു.

ട്രംപിന്റെ ഏഷ്യൻ സന്ദർശനം

ട്രംപിന്റെ ഏഷ്യൻ സന്ദർശനം

ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങൾക്കെതിരെ ലോകരാജ്യങ്ങളെ ഒറ്റ ചേരിയിൽ കൊണ്ടു വന്ന് പ്രതിരോധം സൃഷ്ടിക്കാൻ വേണ്ടിയായിരുന്നു ട്രംപിന്റെ ഏഷ്യൻ സന്ദർശനം. ജപ്പാൻ, ചൈന, ദക്ഷിണ കൊറിയ, വിയ്റ്റനാം എന്നീ രാജ്യങ്ങൾ ട്രംപ് സന്ദർശിച്ചിരുന്നു. ഏഷ്യൻ സന്ദർശനത്തിൽ ഉന്നിനെതിരെ രൂക്ഷമായ വിമർശനമാണ് ട്രംപ് ഉന്നയിച്ചത്.

 വധ ഭീഷണി

വധ ഭീഷണി

ഉത്തരകൊറിയൻ ഏകാധിപതി കിങ് ജോങ് ഉന്നിനെ രൂക്ഷമായി വിമർശിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വധ ശിക്ഷ നൽകണമെന്ന് ഉത്തരകൊറിയൻ മാധ്യമം റിപ്പോർട്ടു ചെയ്തിരുന്നു. ട്രംപിന്റെ ഏഷ്യൻ സന്ദർശനത്തിൽ ഉന്നിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചിരുന്നത്. ചില എകാധിപതികൾ ആണവ പരീക്ഷണങ്ങൾ നടത്തിയ മറ്റു ലോകരാജ്യങ്ങളെ പ്രതിരോധത്തിലാക്കുന്നുവെന്ന് ട്രംപ് ഉത്തരകൊറിയയുടെ പേരെടുത്തു പറയാതെ വിമർശിച്ചിരുന്നു. ഇത് ഉത്തരകൊറിയയെ ചൊടിപ്പിച്ചിരിക്കുന്നത്. ട്രംപ് കാണിച്ച തെറ്റിന് മരണ ശിക്ഷയാണ് നൽകേണ്ടതെന്നും പത്രം പറയുന്നുണ്ട്.

അന്തർവാഹിനിയുടെ നിർമ്മാണം

അന്തർവാഹിനിയുടെ നിർമ്മാണം

ഉത്തരകൊറിയൻ നാവിക കേന്ദ്രത്തിൽ ബാലിസ്റ്റിക് മിസൈൽ വഹിക്കാൻ ശേഷിയുള്ള അന്തർവാഹിനിയുടെ നിർമ്മാണം നടക്കുകയാണ്. അമേരിക്കയെ ലക്ഷ്യമിട്ട് ഉത്തരകൊറിയയുടെ അണവായുധ നിർമ്മാണവയും പരീക്ഷണങ്ങളും ലോകരാജ്യങ്ങൾക്കിടയിൽ ആശങ്ക ഉയർത്തുന്നതിന് പിന്നാലെയാണ് ആണവായുധം വഹിക്കാൻ ശേഷിയുള്ള അന്തർവാഹനിയുടെ നിർമ്മാണം. 38 നോർത്ത് വെബ്സൈറ്റാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
President Donald Trump, in the latest demonstration of increased tensions on the Korean Peninsula, placed North Korea back on the list of state sponsors of terrorism.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്