വിശ്വസിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനെ, പ്രാദേശിക ഭരണകൂടത്തെയല്ല; ആർജെഡി- കോൺഗ്രസ് നേതാക്കൾ
പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പിനെതിരെ കോൺഗ്രസ് നേതാക്കൾ ആരോപണമുന്നയിച്ചതിന് പിന്നാലെ പ്രതികരണവുമായി ആർജെഡി- കോൺഗ്രസ് നേതാക്കൾ. പ്രാദേശിക ഭരണകൂടത്തെയല്ല തിരഞ്ഞെടുപ്പ് കമ്മീഷനെയാണ് ഇക്കാര്യത്തിൽ വിശ്വസിക്കേണ്ടതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ആർജെഡി- കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചത്.
"ഡസൻ കണക്കിന് സീറ്റുകൾ തട്ടിപ്പ് നടന്നിട്ടുണ്ട്. അവർ ജനവിധി മാറ്റാൻ ശ്രമിക്കുകയാണ്, അത്തരം തെറ്റായ കീഴ്വഴക്കങ്ങൾ ഉണ്ടെങ്കിലും ഞങ്ങൾ സർക്കാർ രൂപീകരിക്കും," പട്നയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ നിന്ന് പുറത്തുപോയ ശേഷം ആർജെഡി നേതാവ് മനോജ് ജായുടെ പ്രതികരണമാണിത്.

ഞങ്ങളുടെ എല്ലാ പരാതികളും പരിഹരിക്കാൻ ശ്രമിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) ഉറപ്പ് നൽകിയിട്ടുണ്ട്. ഞങ്ങൾ ഇലക്ഷൻ കമ്മീഷനെയാണ് വിശ്വസിക്കുന്നത്, പക്ഷേ ജില്ലാ ഭരണകൂടത്തെയല്ല, ആർജെഡി നേതാവ് മനോജ് ജാ കൂട്ടിച്ചേർത്തു.
വോട്ടിംഗ് മെഷീനുകൾ തികച്ചും കരുത്തുറ്റതും തകരാറില്ലാത്തതുമാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) ചൊവ്വാഴ്ച വാദിച്ചത്. ചൊവ്വാഴ്ച ബീഹാറിലെ വോട്ടെടുപ്പിനിടെ ഭരണകക്ഷിയായ എൻഡിഎ പ്രതിപക്ഷമായ മഹാസഖ്യത്തിനെ മറികടന്നതിന് പിന്നാലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് പല കോൺഗ്രസ് നേതാവ് ഉദിത് രാജ് രംഗത്തെത്തിയത്. ഭൂമിയിൽ നിന്ന് ഉപഗ്രഹങ്ങൾ നിയന്ത്രിക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് യന്ത്രങ്ങൾ ഹാക്ക് ചെയ്യാൻ കഴിയില്ലെന്നാണ് ഉദിത് രാജിന്റെ ഉന്നയിക്കുന്നത്.
അതേ സമയം കോൺഗ്രസ് നേതാക്കളുടെ ആരോപണം തള്ളിക്കൊണ്ട് കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം രംഗത്തെത്തിയിരുന്നു. കൃത്യവും ആശ്രയയോഗ്യവുമാണെ്. ഇത് എല്ലായ്പ്പോഴും എന്റെ കാഴ്ചപ്പാടാണ്. ഞാൻ അതിനൊപ്പം തന്നെ നിൽക്കുന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെക്കുറിച്ച് സംശയങ്ങളുള്ളവർ രാഷ്ട്രീയ പാർട്ടികളിൽ അങ്ങോളമിങ്ങോളമുണ്ട്. പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് ഫലം അവർക്ക് അനുകൂലമായി വരാത്ത സാഹചര്യങ്ങളിൽ. ഇത്തരത്തിൽ തള്ളിപ്പറച്ചിലുകളുണ്ടാകുമെന്നാണ് കാർത്തി ചിദംബരത്തിന്റെ ആരോപണം. ഇതുവരെയും ആരും അവരുടെ അവകാശവാദങ്ങൾ ശാസ്ത്രീയമായി പ്രകടിപ്പിച്ചിട്ടില്ല. തിരഞ്ഞെടുപ്പിന്റെ ഫലം എന്തുതന്നെയായാലും ഇലക്ട്രോണിക് കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കേണ്ട സമയമായിട്ടുണ്ട്. എന്റെ അനുഭവത്തിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ശക്തവും കൃത്യവുമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തുു.












Click it and Unblock the Notifications