Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷക സമരത്തിന് മതത്തിന്‍റെ നിറം നല്‍കുന്നു; ഗുരുദ്വാര പർഭന്ധക് കമ്മിറ്റിക്കെതിരെ ബിജെപി നേതാവ്

ദില്ലി :കര്‍ഷക സമരത്തിന്‍റെ പേരില്‍ ശിരോമണി ഗുരുദ്വാര പർഭന്ധക് കമ്മിറ്റി (എസ്‌ജിപിസി) ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പഞ്ചാബിലെ മുതിർന്ന ബിജെപി നേതാവ് ഹർജിത് സിംഗ് ഗ്രേവൽ. കർഷകരുടെ പ്രക്ഷോഭത്തിൽ ശിരോമണി ഗുരുദ്വാര പർഭന്ധക് കമ്മിറ്റി പങ്കാളികളാകുകയും പ്രതിഷേധത്തിന് മതപരമായ നിറം നൽകുകയും ചെയ്യുന്നുവെന്നാണ് ഹർജിത് സിംഗ് ഗ്രേവൽ ആരോപിക്കുന്നത്. ദില്ലി അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകർക്കായി താൽക്കാലിക ഷെഡുകൾ സ്ഥാപിക്കുമെന്ന് എസ്ജിപിസി മേധാവി ബീബി ജാഗീർ കൗർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി ബി ജെ പി നേതാവ് രംഗത്ത് എത്തിയത്.

ഗുരുദ്വാരകളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുക എന്നതാണ് എസ്‌ജി‌പി‌സിയുടെ പ്രധാന കര്‍ത്തവ്യം എന്നാണ് കൗറിന് അയച്ച കത്തിൽ ഗ്രേവൽ വ്യക്തമാക്കുന്നത്. കർഷകരുടെ പ്രക്ഷോഭത്തിൽ ഏർപ്പെടുന്നതിലൂടെ, എസ്ജിപിസി 'സിഖ് ഗുരുദ്വാരസ് ആക്റ്റ്, 1925', '1925 ലെ പഞ്ചാബ് ആക്ട് 8' എന്നിവ പ്രകാരം നൽകിയിട്ടുള്ള ഉത്തരവിന് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. കർഷകരുടെ പ്രതിഷേധത്തിൽ പങ്കുചേരുന്നതിലൂടെ പ്രക്ഷോഭത്തിന് എസ്‌ജി‌പി‌സി മതപരമായ ഒരു നിറം ചാര്‍ത്തുകയാണ്. ഈ നീക്കം അങ്ങേയറ്റം നിർഭാഗ്യകരവും പ്രതീക്ഷിക്കപ്പെടാത്തതുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

farmersprotes

നന്ദിഗ്രാമില്‍ ആക്രമണശ്രമത്തിനിടെ പരിക്കേറ്റ് മമതാ ബാനര്‍ജി, ചിത്രങ്ങള്‍ കാണാം

കൗറിന്റെ പ്രസ്താവനഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാമെന്നും പഞ്ചാബിന്റെ സമാധാനത്തിന് അങ്ങേയറ്റം ഹാനികരമാണെന്നും ഗ്രെവൽ കത്തില്‍ വ്യക്തമാക്കിയെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. "ഈ പ്രക്ഷോഭത്തിന് മതപരമായ നിറം നൽകിയതിന് ചരിത്രം നിങ്ങളോട് ക്ഷമിക്കില്ല," -എന്നും ബി ജെ പി നേതാവ് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, എസ്‌ജി‌പി‌സിക്ക് അതിന്റെ ചുമതലകളെക്കുറിച്ച് നന്നായി അറിയാമെന്നായിരുന്നു കൗറിന്‍റെ പ്രതികരണം. മാത്രമല്ല ബി ജെ പിയുടെ നിലപാടുകള്‍ കാരണം കര്‍ഷകര്‍ ദുരിതം അനുഭവിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മനം കവരുന്ന അഴക്, നഭ നടേഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+