എയർ ഇന്ത്യയുടെ ഡൽഹി-സിഡ്‌നി വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; യാത്രക്കാർക്ക് പരിക്ക്
ആകാശച്ചുഴിയിൽപ്പെട്ട് എയർഇന്ത്യ യാത്രക്കാർക്ക് പരിക്ക്. ഡൽഹിയിൽ നിന്ന് സിഡ്നിയിലേക്ക് പുറപ്പെട്ട എയർഇന്ത്യ വിമാനം പറക്കുന്നതിനിടയിൽ ആണ് സംഭവം റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ ഗുരുതരമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും യാത്രക്കാർക്ക് ജീവനക്കാർ വൈദ്യസഹായം നൽകിയതായും വൃത്തങ്ങൾ പറയുന്നു.
"ഏഴു പേർക്ക് ചെറിയ ഉളുക്ക് റിപ്പോർട്ട് ചെയ്തെന്നും യാത്രക്കാരിൽ ഉണ്ടായിരുന്ന ഒരു ഡോക്ടറുടെയും നഴ്സിന്റെയും സഹായത്തോടെ ക്യാബിൻ ക്രൂ അവർക്ക് ഓൺബോർഡ് ഫസ്റ്റ് എയ്ഡ് കിറ്റ് ഉപയോഗിച്ച് പ്രഥമ ശുശ്രൂഷ നൽകിയെന്നും വ്യോമയാന റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. എയർഇന്ത്യയുടെ സിഡ്‌നിയിലെ എയർപോർട്ട് മാനേജരും യാത്രക്കാർക്ക് വൈദ്യസഹായം ഏർപ്പെടുത്തിയതായി അധികൃതർ കൂട്ടിച്ചേർത്തു.

അന്തരീക്ഷ വായുവിൻറെ പ്രവാഹത്തിൽ ഉണ്ടാവുന്ന ശക്തമായ വ്യതിയാനം ആണ് ആകാശച്ചുഴി എന്നു പറയുന്നത്. ഇതിനെ എയർപോക്കറ്റ് അല്ലെങ്കിൽ എയർഗട്ടർ, ക്ലിയർ എയർ ടർബുലൻസ് എന്നിങ്ങനെയാണ് പറയുന്നത്. നേർരേഖയിൽ പോകേണ്ട കാറ്റിന്റെ ഗതി പെട്ടെന്ന് താഴേക്കാകുന്ന അവസ്ഥയിൽ വിമാനങ്ങളുടെ ഗതിയും നിയന്ത്രണവും നഷ്ടമാകാനുള്ള സാധ്യത ഉണ്ട്. ആകാശച്ചുഴികൾ മിക്ക വിമനങ്ങൾക്കും ഉണ്ടാവാറുണ്ടെങ്കിലും യാത്രക്കാർക്ക് പരിക്കേൽക്കുന്ന വിധത്തിൽ ഉള്ള അപകടം വളരെ ചുരുക്കം മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.
അതേസമയം, ഈ മാസം, നാഗ്പൂരിൽ നിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ഒരു സത്രീയെ കേൾ കടിച്ച സംഭവവും ഉണ്ടായിരുന്നു. "ഏറ്റവും അപൂർവവും ദൗർഭാഗ്യകരവുമായ സംഭവം എന്നായിരുന്നു എയർ ഇന്ത്യ ഇതിനെ വിശേഷിപ്പിച്ചത്.












Click it and Unblock the Notifications