മാധ്യമപ്രവർത്തകന് വീടിനുള്ളിൽ വച്ച് വെടിയേറ്റു: പിന്നിൽ മുൻവൈരാഗ്യം,ആക്രമിച്ചത് ബൈക്കിലെത്തിയവർ
ദില്ലി: മാധ്യമപ്രവര്‍ത്തകന് വീടിനുള്ളിൽ വെച്ച് വെടിയേറ്റു. അനുജ് ചൗധരിക്കാണ് ഗാസിയാബാദിലെ വീടിനുള്ളിൽ വച്ച് വെടിയേറ്റത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. സഹാറാ സമയ് എന്ന ചാനലിന്റെ ബ്യൂറോ ചീഫാണ് വെടിയേറ്റ അനുജ്. പരിക്കേറ്റ ഇദ്ദേഹത്തെ സുധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വയറിലും ഇടതുകയ്യിലുമാണ് വെടിയേറ്റത്. ബൈക്കിലെത്തിയ രണ്ട് അഞ്ജാതരാണ് വീടിന് സമീപത്ത് വച്ച് വെടിയുതിര്‍ത്തതെന്നാണ് പോലീസ് പറയുന്നത്. ബിഎസ്പി കൗണ്‍സിലറുടെ ഭർത്താവാണ് വെടിയേറ്റ അനൂജ് ചൗധരി. മുൻവൈരാഗ്യം മൂലമാണ് കുറ്റകൃത്യമെന്നാണ് പോലീസ് കരുതുന്നത്. ചികിത്സയിൽ കഴിയുന്ന മാധ്യമപ്രവർത്തകന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാർ അറിയിച്ചിട്ടുണ്ട്.

മുൻവൈരാഗ്യം മൂലമാണ് മാധ്യമപ്രവർത്തകന്‍ ആക്രമിക്കപ്പെട്ടതെന്നാണ് സീനിയര്‍ പോലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ ചൂണ്ടിക്കാണിക്കുന്നത്. ബിഎസ്പി ടിക്കറ്റില്‍ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ആളാണ് ചൗധരിയുടെ ഭാര്യ നിഷ. റോഡ് നിർമാണം നടക്കുന്ന റാസ്പൂർ ഗ്രാമം സന്ദര്‍ശിച്ച് വീട്ടില്‍ തിരിച്ചെത്തിയ ഉടനെയാണ് വെടിവെയ്പുണ്ടായത്. അക്രമികളെ കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞതായി വ്യക്തമാക്കിയ പോലീസ് സംഭവത്തില്‍ ഇതുവരെ പരാതികള്‍ ലഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications