അച്ഛനെ കൊന്നത് അമ്മ തന്നെ, കാമുകന് വേണ്ടി, കണ്ടുപിടിച്ചത് മകൾ, കാമുകനും വീട്ടമ്മയും പിടിയിൽ
മുംബൈ: ഹൃദയാഘാതം മൂലമെന്ന് കരുതിയ അച്ഛന്റെ മരണത്തിന്റെ സത്യം പുറത്ത് കൊണ്ടുവന്ന് മകള്‍. മരണം നടന്ന് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് അത് സ്വാഭാവിക മരണമല്ലെന്നും അമ്മ തന്നെയാണ് അച്ഛനെ കൊന്നത് എന്നും മകള്‍ കണ്ടെത്തുന്നത്.
കൊലപാതകം സംബന്ധിച്ച തെളിവ് മകള്‍ക്ക് ലഭിച്ചതാകട്ടെ അമ്മയുടെ ഫോണില്‍ നിന്നും. മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലാണ് സംഭവം. വിശദാംശങ്ങൾ ഇങ്ങനെ

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് സര്‍ക്കാര്‍ ജീവനക്കാരനായ വ്യക്തി മരണപ്പെടുന്നത്. മരണത്തില്‍ ആര്‍ക്കും തന്നെ സംശയമുണ്ടായിരുന്നില്ല. ഹൃദയാഘാതമാണെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ മകള്‍ ശ്വേത വീട്ടില്‍ എത്തിയതോടെയാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. ആഗസ്റ്റ് 6ന് ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ രഞ്ജന രാംതെകെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നത്.

കൊലപാതകത്തിന് പിന്നാലെ രഞ്ജനെ കാമുകനെ വിളിച്ച് താന്‍ ഭര്‍ത്താവിനെ കൊന്നതായി വെളിപ്പെടുത്തുകയും ചെയ്തു. അയാളെ ഞാന്‍ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു. രാവിലെ ബന്ധുക്കളെ വിളിച്ച് മരണത്തെ കുറിച്ച് അറിയിക്കും. ഹൃദയാഘാതമാണെന്നാണ് താന്‍ ബന്ധുക്കളോട് പറയുക, എന്നാണ് രഞ്ജന ഫോണില്‍ കാമുകനോട് പറഞ്ഞത്. ഈ സംഭാഷണം ഫോണില്‍ റെക്കോര്‍ഡ് ആയിരുന്നു.

തൊട്ടടുത്ത ദിവസം രാവിലെ, പറഞ്ഞത് പോലെ രഞ്ജന ബന്ധുക്കളെ വിളിച്ച് ഭര്‍ത്താവിന്റെ മരണവിവരം അറിയിച്ചു. ഹൃദയാഘാതമെന്ന രഞ്ജനയുടെ വാക്കുകള്‍ എല്ലാവരും വിശ്വസിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ഭര്‍ത്താവിന്റെ ശവസംസ്‌ക്കാരവും നടത്തി. രഞ്ജനയുടെ പദ്ധതി പ്രകാരം തന്നെ കാര്യങ്ങള്‍ നീങ്ങുമ്പോളാണ് മകളായ ശ്വേത വീട്ടിലേക്ക് വരുന്നത്. ചില കോളുകള്‍ വിളിക്കാനായി അമ്മയുടെ ഫോണ്‍ എടുത്തപ്പോഴാണ് അച്ഛനെ കൊന്ന വിവരം പറയുന്ന ഫോണ്‍ സംഭാഷണം ശ്വേതയ്ക്ക് ലഭിക്കുന്നത്.

ശ്വേത അമ്മയുടെ ഫോണുമായി നേരെ പോലീസ് സ്‌റ്റേഷനിലേക്കാണ് പോയത്. ശ്വേതയുടെ അമ്മ രഞ്ജനയും കാമുകനായ മുകേഷ് ത്രിവേദിയും തമ്മിലുളളതാണ് ഫോണ്‍ സംഭാഷണം. ഫോണ്‍ റെക്കോര്‍ഡ് പരിശോധിച്ചതിന് ശേഷം പോലീസ് രഞ്ജനയേയും മുകേഷ് ത്രിവേദിയേയും ചോദ്യം ചെയ്യലിനായി വിളിച്ച് വരുത്തി. ഫോണ്‍ സംഭാഷണത്തെ കുറിച്ച് പോലീസ് ചോദിച്ചതോടെ ഇരുവരും കുറ്റസമ്മതം നടത്തി.












Click it and Unblock the Notifications