കെ.സി വേണുഗോപാലിന്റെയും പൂട്ടി; രാഹുലിന് പിന്നാലെ അഞ്ച് നേതാക്കളുടെകൂടി അക്കൗണ്ട് സസ്പെൻഡ് ചെയ്ത് ട്വിറ്റർ
രാഹുലിന് പിന്നാലെ അഞ്ച് മുതിർന്ന നേതാക്കളുടെകൂടി അക്കൗണ്ട് പൂട്ടി ട്വിറ്റർ; ആരോപണവുമായി കോൺഗ്രസ്
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് പിന്നാലെ അഞ്ച് മുതിർന്ന നേതാക്കളുടെകൂടി അക്കൗണ്ട് താൽക്കാലികമായി ട്വിറ്റർ സസ്‌പെൻഡ് ചെയ്തെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്. പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലും ലോക്കു ചെയ്തതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഇന്നു രാവിലെ സമൂഹ മാധ്യമത്തിലൂടെയാണു കോൺഗ്രസ് വിവരം പുറത്തുവിട്ടത്. കോൺഗ്രസ് മാധ്യമ വിഭാഗം തലവൻ രൺദീപ് സുർജേവാലയും സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെയും അടക്കമുള്ളവരുടെ ഹാൻഡിലുകളാണ് നിശ്ചലമായിരിക്കുന്നത്. സംഭവത്തിൽ കേന്ദ്ര സർക്കാരിനും ട്വിറ്ററിനുമെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോൺഗ്രസ് - ട്വിറ്റർ പോര് സജീവമാണ്.

ഓണത്തിന് ഒരുക്കം; സാരിയിൽ സുന്ദരിയായി ആഹാന
രൺദീപ് സുർജേവാലയ്ക്ക് പുറമെ എഐസിസി ജനറൽ സെക്രട്ടറിയും മുൻ കേന്ദ്ര മന്ത്രിയുമായ അജയ് മാക്കൻ, ലോക്‌സഭയിലെ എംപി മാണിക്കം ടാഗോർ, മുൻ കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്, മഹിളാ കോൺഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് എന്നിവരുടെയും ട്വിറ്റർ അക്കൗണ്ടുകൾ കമ്പനി സസ്‌പെൻഡ് ചെയ്തതായി കോൺഗ്രസ് ആരോപിക്കുന്നു. പാർട്ടി കമ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പ്രണവ് ഝാ ആണ് ഇക്കാര്യം അറിയിച്ചത്. രാഹുലിന്റെ സ്റ്റാഫ് അംഗങ്ങളുടെ അക്കൗണ്ടും സസ്‌പെൻഡ് ചെയ്തതായി കോൺഗ്രസ് ആരോപിക്കുന്നു.
'മോദിജീ, താങ്കൾക്ക് ഇത്ര ഭയമാണോ?' എന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ കോൺഗ്രസ് ചോദിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ പാർട്ടിയാണു കോൺഗ്രസ്. അഹിംസയിലൂടെയും ജനഹിതം മാനിച്ചുമായിരുന്നു തങ്ങളുടെ പോരാട്ടം. അന്നു തങ്ങൾ ജയിച്ചുവെന്നും ഇതും ജയിക്കുമെന്നും ഇൻസ്റ്റഗ്രാം പോസ്റ്റിൽ കോൺഗ്രസ് കുറിച്ചു.
ഡൽഹിയിൽ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഒൻപത് വയസുകാരിയുടെ മാതാപിതാക്കളുടെ വീഡിയോ രാഹുൽ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഇത് ട്വിറ്റർ നിയമങ്ങൾക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയായാണ് കമ്പനി ട്വീറ്റ് നീക്കം ചെയ്തത്. ഇന്ത്യൻ ചട്ടമനുസരിച്ച് ഇത്തരം സാഹചര്യങ്ങളിൽ ഇരയുടെയും ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന മറ്റ് വിവരങ്ങളോ പങ്കുവെക്കുന്നത് കുറ്റകരമാണ്. ഇതിന് പിന്നാലെയാണ് രാഹുലിന്റെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തുവെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തുന്നത്.
എന്നാൽ കോൺഗ്രസ് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുകയും ഓരോരുത്തരോടും അവകാശങ്ങൾക്കായി പോരാട്ടം തുടരുമെന്നും വ്യക്തമാക്കി. ട്വിറ്ററിന്റെ വെർച്വൽ ലോക്കുകൾ ഇന്ത്യയ്ക്കായി പോരാടുന്നതിൽ നിന്ന് ഞങ്ങളെ പിന്തിരിപ്പിക്കുമെന്നാണ് അവർ കരുതുന്നതെന്നും കോൺഗ്രസ് പരിഹസിച്ചു. അതേസമയം രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് താൽക്കാലികമായി സസ്‌പെൻഡ് ചെയ്തത് കമ്പനി ചട്ടങ്ങൾ ലംഘിച്ചതിനാലാണെന്ന് ട്വിറ്റർ ഡൽഹി ഹൈക്കോടതിയിൽ വ്യക്തമാക്കി.
രാഹുലിന്റെ പോസ്റ്റ് 2015 ലെ ജുവനൈൽ ജസ്റ്റിസ് ആക്ട് സെക്ഷൻ 74, ലൈംഗികതയിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണത്തിന്റെ സെക്ഷൻ 23 (2) എന്നിവ ലംഘിക്കുന്നതാണെന്ന് ഹർജിയിൽ പറയുന്നു. ജെജെ ആക്ടിലെ സെക്ഷൻ 74 ന്റെ ലംഘനം ആറ് മാസം വരെ തടവോ 2 ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷിക്കാവുന്നതാണ്. പോക്‌സോ നിയമത്തിലെ സെക്ഷൻ 23 (2) ലംഘിച്ചാൽ കുറഞ്ഞത് ആറ് മാസവും പരമാവധി ഒരു വർഷവും തടവ് ശിക്ഷ ലഭിക്കും. സാമൂഹിക പ്രവർത്തകനായ സുരേഷ് മദ്‌ലേക്കറാണ് ഹൈക്കോടതിയെ സമീപിച്ചത്.
Recommended Video
അതേസമയം ട്വിറ്ററിനെതിരെ പ്രതിഷേധ പരിപാടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കോൺഗ്രസ്. തങ്ങളുടെ മറ്റ് മുതിർന്ന നേതാക്കൾക്കെതിരെയും സമാന നടപടി സ്വീകരിക്കാൻ കോൺഗ്രസ് ട്വിറ്ററിനെ വെല്ലുവിളിച്ചു. പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതപിതാക്കളുടെ ചിത്രങ്ങൾ കോൺഗ്രസും തങ്ങളുടെ ഔദ്യോഗിക ഹാൻഡിലിൽ പങ്കുവെച്ചിട്ടുണ്ട്.












Click it and Unblock the Notifications