കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ വ്യാജവെബ്‌സൈറ്റ്! തട്ടിയെടുത്തത് ലക്ഷങ്ങള്‍,സിബിഐ കേസെടുത്തു

നരേന്ദ്രമോദി കമ്പ്യൂട്ടര്‍ സാക്ഷരതാ മിഷന്‍ www.nmcsm.in എന്ന പേരിലാണ് ഇവര്‍ വെബ്‌സൈറ്റ് തുടങ്ങിയത്.

  • By Afeef Musthafa
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ വ്യാജവെബ്‌സൈറ്റ് നിര്‍മ്മിച്ച് പണം തട്ടിയ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശ് സ്വദേശികളായ അതുല്‍ കുമാര്‍, ജഗ്മോഹന്‍ സിംഗ് എന്നിവര്‍ക്കെതിരെയാണ് സിബിഐ കേസെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ കമ്പ്യൂട്ടര്‍ കോഴ്‌സ് പഠിപ്പിക്കുന്ന സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ പണം തട്ടിയെടുത്തിരുന്നത്.

നരേന്ദ്രമോദി കമ്പ്യൂട്ടര്‍ സാക്ഷരതാ മിഷന്‍ www.nmcsm.in എന്ന പേരിലാണ് ഇവര്‍ വെബ്‌സൈറ്റ് തുടങ്ങിയത്. വിവിധ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ പഠിപ്പിക്കുന്ന സ്ഥാപനമെന്നാണ് സൈറ്റില്‍ പറഞ്ഞിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്രാഞ്ചൈസികള്‍ ആരംഭിക്കുന്നതിനായി വെബ്‌സൈറ്റിലൂടെ അപേക്ഷ ക്ഷണിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു. നിരവധി പേരാണ് ഫ്രാഞ്ചൈസികള്‍ തുടങ്ങുന്നതിനായി ഇവര്‍ക്ക് പണം നല്‍കിയത്.

narendramodi

ദില്ലി, അലിഗഡ്, പൂനെ എന്നിവിടങ്ങളിലാണ് സ്ഥാപനത്തിന്റെ റീജിയണല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് വെബ്‌സൈറ്റില്‍ സൂചിപ്പിച്ചിരുന്നത്. സ്ഥാപനത്തിന് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നും ഇവര്‍ ഇടപാടുകാരെ തെറ്റിദ്ധരിപ്പിച്ചു. കഴിഞ്ഞ വര്‍ഷമാണ് സ്ഥാപനത്തെ കുറിച്ച് സിബിഐയ്ക്ക് പരാതി ലഭിച്ചത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവര്‍ക്കെതിരെ സിബിഐ കേസെടുത്തത്. പ്രതികള്‍ക്കെതിരെ വഞ്ചന, ഓണ്‍ലൈന്‍ തട്ടിപ്പ്, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലെ സ്ഥാപനത്തിന്റെ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ ഒട്ടേറെ രേഖകള്‍ കണ്ടെടുത്തതായും സിബിഐ അറിയിച്ചു.

English summary
The CBI on Friday said it has registered a case against two Uttar Pradesh-based private persons on the charge of running a fake website named after Prime Minister Narendra Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X