ശ്രീനഗര്‍:ഭീകരാക്രമണത്തില്‍ രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു,രണ്ടു പേര്‍ക്ക് പരിക്ക്

Subscribe to Oneindia Malayalam

ശ്രീനഗര്‍: ശ്രീനഗറില്‍ വ്യാഴാഴ്ച രാത്രി രണ്ടിടങ്ങളിലായി നടന്ന തീവ്രവാദി ആക്രമണത്തില്‍ രണ്ട പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. ശ്രീനഗറിലെ ഹൈഗദര്‍പോരയിലും കുല്‍ഗാമിലുമാണ് തീവ്രവാദികള്‍ വെടിവെപ്പു നടത്തിയത്. പരിക്കേറ്റവരെ സൈനികാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുല്‍ഗാമില്‍ കഴിഞ്ഞ മാസം ലഫ്റ്റനന്റ് കേണല്‍ ഉമ്മര്‍ ഫയാസ് അതിദാരുണമായി കൊല ചെയ്യപ്പെട്ടിരുന്നു. ഇതിനു സമാനമായ ആക്രമണമാണ് ഇത്തവണയും നടന്നത്. അവധിയിലായിരിക്കുമ്പോഴാണ് ഉമ്മര്‍ ഫയാസ് കൊല്ലപ്പെടുന്നത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിയാണ് ഫയാസിനെതിരെ തീവ്രവാദികള്‍ നിറയൊഴിച്ചത്.

blood-

സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെപ്പില്‍ വ്യാഴാഴ്ച ഒരു സാധാരണക്കാരന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഒരു കൂട്ടം ആളുകള്‍ ഉദ്യോഗസ്ഥര്‍ക്കു നേരെ കല്ലേറു നടത്തിയിരുന്നു. ഇവര്‍ക്കെതിരെ നടന്ന വെടിവെപ്പിലാണ് ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റത്.

English summary
Two policemen were killed and one cop was injured in two separate attacks carried out by terrorists in Srinagar
Please Wait while comments are loading...