കോണ്‍ഗ്രസിനും എസ്പിക്കും ഒരേ ഭയം, 2 പാര്‍ട്ടികള്‍ ആ വോട്ടുബാങ്ക് പൊളിക്കും, ബിജെപിയുടെ പ്ലാന്‍?
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷം കരുത്തോടെ ഇറങ്ങുമെന്ന് ഉറപ്പായതോടെ ബിജെപി പുതിയ തന്ത്രം പയറ്റുന്നു. ചെറുപാര്‍ട്ടികളെ കളത്തില്‍ ഇറക്കിയിരിക്കുകയാണ് ബിജെപി. എന്നാല്‍ അവരുമായി ബന്ധമില്ലെന്നും ബിജെപി പറയുന്നു. ബീഹാറില്‍ അടക്കം ബിജെപി സഖ്യത്തിലുണ്ടായിരുന്ന പാര്‍ട്ടിയും ഒപ്പം മജ്‌ലിസ് പാര്‍ട്ടിയുമാണ് പ്രതിപക്ഷത്തെ ഭയപ്പെടുത്തുന്നത്. സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ബീഹാറിലെ പോലൊരു അട്ടിമറി തോല്‍വി യുപിയിലും പ്രതീക്ഷിക്കുന്നുണ്ട്.

ബീഹാറിലെ വികാന്‍ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിയാണ് യുപിയില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്. യുപിയിലെ 165 സീറ്റിലാണ് വിഐപി മത്സരിക്കുക. ഇത് മാത്രമല്ല നിഷാദ് വോട്ടര്‍മാരെ ഇവര്‍ കൂട്ടത്തോടെ കൊണ്ടുപോകുമെന്ന് ഉറപ്പാണ്. ബീഹാറില്‍ നിഷാദ് വിഭാഗത്തിന്റെ വിശ്വസ്തനാണ് മുകേഷ് സഹാനി. ഫൂലന്‍ ദേവിയുടെ അര്‍ധകായ പ്രതിമ യുപിയില്‍ 18 ജില്ലകളില്‍ സ്ഥാപിക്കണമെന്നാണ് മുകേഷ് സഹാനിയുടെ ആവശ്യം. ഇത് എസ്പി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്.

യുപിയില്‍ സഞ്ജയ് നിഷാദിന്റെ നേതൃത്വത്തില്‍ നിഷാദ് പാര്‍ട്ടി വേറെയുണ്ട്. എസ്പിക്ക് പുറമേ സഹാനിയുടെ വരവ് ഇവര്‍ക്കും വെല്ലുവിളിയാണ്. ദളിത് വോട്ടുകളുടെ വലിയ ചോര്‍ച്ചയാണ് ഇതിലൂടെ വരാന്‍ പോകുന്നത്. ബിജെപിക്ക് ഇത് കാര്യങ്ങള്‍ എളുപ്പമാകും. ബീഹാറില്‍ ബിജെപിയുമായുള്ള പ്രശ്‌നങ്ങള്‍ കാരണമാണ് മുകേഷ് സഹാനി യുപിയില്‍ ഒറ്റയ്ക്ക് മത്സരിക്കുന്നതെന്നാണ് സൂചന. വാരണാസിയില്‍ അടക്കം ഇവര്‍ മത്സരിക്കും. സംസ്ഥാനത്തെ മല്ലാ വിഭാഗത്തിന്റെ വോട്ടിലാണ് സഹാനിയുടെ നോട്ടം.

മല്ലാ വിഭാഗം ജനസംഖ്യയുടെ ഏഴ് ശതമാനത്തോളമുണ്ട്. ഈ വോട്ടുകള്‍ എസ്പിക്ക് ലഭിച്ചാല്‍ ഭരണത്തില്‍ വരാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കാം. സഹാനിയുടെ വരവ് നിഷാദ് പാര്‍ട്ടിയെയും ഒപ്പം എസ്പിയെയുമാണ് പ്രതിസന്ധിയിലാക്കുക. ബിജെപി ഈ വോട്ടുബാങ്ക് മറന്ന മട്ടാണ്. ഇവ പ്രതിപക്ഷത്തേക്ക് പോകാതിരിക്കുക മാത്രമാണ് ബിജെപി പയറ്റുന്ന തന്ത്രം. വിഐപിയുടെ വരവിന് പിന്നില്‍ ബിജെപിയുണ്ടെന്ന പ്രചാരണം അതുകൊണ്ട് വന്നതാണ്. എസ്പിക്ക് വരുന്ന നഷ്ടം ബിജെപിയുടെ സീറ്റ് വര്‍ധിപ്പിക്കുമെന്ന് യോഗിക്കും അറിയാം.

നിഷാദ് വിഭാഗം പ്രയാഗ് രാജ്, ഫിറോസാബാദ്, ബാല്ലിയ, സേന്റ് കബീര്‍ നഗര്‍, ബാന്ധ, അയോധ്യ, സുല്‍ത്താന്‍പൂര്‍, ഗൊരഖ്പൂര്‍, മഹാരാജ്ഗഞ്ച്, ഓറയ്യ, ലഖ്‌നൗ, ഉന്നാവോ, മീററ്റ്, മിര്‍സാപൂര്‍, സെയിന്റ് രവിദാസ് നഗര്‍, മുസഫര്‍നഗര്‍, വാരണാസി, ജോന്‍പൂര്‍ തുടങ്ങിയ 18 മണ്ഡലങ്ങളിലെ പ്രബല ശക്തിയാണ്. ഇവിടങ്ങളിലെല്ലാം എസ്പിയാണ് നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. 20 ലോക്‌സഭാ മണ്ഡലങ്ങളിലും 60 നിയമസഭാ സീറ്റുകളിലും നിഷാദ് വോട്ടര്‍മാര്‍ക്ക് മൊത്തത്തില്‍ സ്വാധീനമുണ്ട്.

നിഷാദ് പാര്‍ട്ടി മന്ത്രിസ്ഥാനത്തിനായി ബിജെപിയില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഇവരെ പൊളിക്കാനുള്ള തന്ത്രം കൂടിയാണ് വിഐപി. ഒരേസമയം എസ്പിയുടെയും ബിഎസ്പിയുടെയും വോട്ടുകളെ ഭിന്നിപ്പിച്ച് വന്‍ ഭൂരിപക്ഷത്തിലേക്ക് കുതിക്കാനും പ്രതിപക്ഷം തന്നെ ഇല്ലാത്ത അവസ്ഥിയിലേക്ക് നയിക്കാനും യോഗിക്ക് സാധിക്കും. അതിലുപരി യുപിയിലെ ബീഹാര്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മുകേഷ് സഹാനിക്ക് സാധിച്ചാല്‍ അവരെ ബിജെപി സഖ്യകക്ഷിയായി ഒപ്പം കൂട്ടാനും സാധ്യതയുണ്ട്.

പ്രധാന പാര്‍ട്ടികളെല്ലാം വെല്ലുവിളി നേരിടുന്നത് പോലെ കോണ്‍ഗ്രസും വലിയൊരു പ്രതിസന്ധിയിലാണ്. അസാദുദ്ദീന്‍ ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിയാണ് കോണ്‍ഗ്രസിന്റെ വില്ലനാവുന്നത്. ഒരുവശത്ത് ആംആദ്മി പാര്‍ട്ടി കോണ്‍ഗ്രസ് വോട്ടുകളെ ഒന്നാകെ കൊണ്ടുപോകുന്നുണ്ട്. അതിനൊപ്പമാണ് കോണ്‍ഗ്രസിനൊപ്പം സഖ്യത്തിന് ഒവൈസിയോ തയ്യാറല്ല. എസ്പിയുമായും സഖ്യമില്ല. ഈ സാഹചര്യത്തില്‍ മുസ്ലീം വോട്ടുകള്‍ കോണ്‍ഗ്രസില്‍ നിന്ന് ഭിന്നിച്ച് പോകാനാണ് സാധ്യത. അത് കോണ്‍ഗ്രസിന്റെ എല്ലാ പ്രതീക്ഷയും തെറ്റിക്കും.
Recommended Video

ബിജെപിയെ പരാജയപ്പെടുത്താന്‍ വിശാല സഖ്യത്തിനായുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. മമത വരുന്നതോടെ എസ്പിയുമായി അടുക്കാം എന്ന മോഹം കോണ്‍്ഗ്രസിനുണ്ട്. എന്നാല്‍ ചെറുപാര്‍ട്ടികള്‍ ചേര്‍ന്ന് ഉള്ള വോട്ടും കൂടി ചോര്‍ത്തിയാല്‍ അതോടെ കോണ്‍ഗ്രസിന് സഖ്യത്തില്‍ തന്നെ ശക്തിയില്ലാതാവും. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയും കോണ്‍ഗ്രസിനെ വിശ്വസിക്കാതാവും. ബിജെപിക്ക് ആവശ്യവും അത് തന്നെയാണ്. ്അങ്ങനെയെങ്കില്‍ മമത ബാനര്‍ജിക്ക് സഖ്യത്തില്‍ വന്‍ പ്രാധാന്യവും ലഭിക്കും.












Click it and Unblock the Notifications