കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് തിരിച്ചടി; താക്കറെ വിഭാഗത്തന് ദസറ റാലി നടത്താന്‍ അനുമതി

Google Oneindia Malayalam News

മുംബൈ: മുംബൈയിലെ ശിവാജി പാര്‍ക്കില്‍ ദസറ റാലിക്കായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ വിഭാഗത്തിലെ ശിവസേന എം എല്‍ എ സദാ സര്‍വങ്കറിന്റെ ഇടപെടല്‍ തള്ളി ബോംബെ ഹൈക്കോടതി. ഒക്ടോബര്‍ 5 ന് ശിവാജി പാര്‍ക്കില്‍ ദസറ റാലി നടത്താന്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന് നിര്‍ദേശം നല്‍കി.

ഇത് സംബന്ധിച്ച അനുമത നല്‍കാന്‍ കോടതി ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനോട് (ബി എം സി) നിര്‍ദ്ദേശിച്ചു. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മതിയായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനോട് ഹൈക്കോടതി നിര്‍ദേശിക്കുകയും പരിപാടിയുടെ വീഡിയോ റെക്കോര്‍ഡിംഗ് നടത്താന്‍ വകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തു.

1

കോടതി വിധിക്ക് തൊട്ടുപിന്നാലെ ഉദ്ധവ് താക്കറെ ഗ്രൂപ്പിന്റെ അനുയായികള്‍ മുംബൈയില്‍ വിജയാഘോഷങ്ങളും ആരംഭിച്ചു. അനുമതി നിഷേധിച്ച ബി എം സിയുടെ തീരുമാനത്തെ ചോദ്യം ചെയ്യാനുള്ള ഹര്‍ജിയില്‍ ഭേദഗതി വരുത്താന്‍ താക്കറെ വിഭാഗത്തിന് കോടതി അനുമതി നല്‍കുകയും വിഷയം വെള്ളിയാഴ്ചത്തേക്ക് മാറ്റുകയും ചെയ്തിരുന്നു.

ഭാര്യയുടെ ബിസിനസ് തകര്‍ക്കാന്‍ കള്ളന് ഭര്‍ത്താവിന്റെ ക്വട്ടേഷന്‍! മോഷ്ടാവിനെ പിടികൂടിയപ്പോള്‍ സംഭവിച്ചത്...ഭാര്യയുടെ ബിസിനസ് തകര്‍ക്കാന്‍ കള്ളന് ഭര്‍ത്താവിന്റെ ക്വട്ടേഷന്‍! മോഷ്ടാവിനെ പിടികൂടിയപ്പോള്‍ സംഭവിച്ചത്...

2

ജസ്റ്റിസ് രമേഷ് ഡി ധനുക, ജസ്റ്റിസ് കമാല്‍ ഖാത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന ലോക്കല്‍ പോലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റാലി നടത്താന്‍ ഇരു വിഭാഗങ്ങള്‍ക്കും അനുമതി നല്‍കാന്‍ ബി എം സി നേരത്തെ വിസമ്മതിച്ചിരുന്നു.

നടിയുടെ ആശങ്ക ഇത്... പിന്നെന്താണ് ഹൈക്കോടതിയെ സമീപിക്കാത്തത്? ജഡ്ജിയെ ആക്രമിക്കരുത്: അഡ്വ. ആസഫ് അലിനടിയുടെ ആശങ്ക ഇത്... പിന്നെന്താണ് ഹൈക്കോടതിയെ സമീപിക്കാത്തത്? ജഡ്ജിയെ ആക്രമിക്കരുത്: അഡ്വ. ആസഫ് അലി

3

ബാല്‍ താക്കറെ സ്ഥാപിച്ച ശിവസേന 1966 മുതല്‍ എല്ലാ വര്‍ഷവും ദസറ ദിനത്തില്‍ റാലി നടത്തുന്നു. കൊവിഡ് മൂലം രണ്ട് വര്‍ഷത്തിന് ശേഷം നടക്കുന്ന പരിപാടി ശിവസേനയിലെ പിളര്‍പ്പിന്റെ പശ്ചാത്തലത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. എന്ത് സംഭവിച്ചാലും ശിവാജി പാര്‍ക്കില്‍ ദസറ റാലി നടത്തുമെന്ന് താക്കറെ ഓഗസ്റ്റില്‍ പറഞ്ഞിരുന്നു.

ആന പാപ്പാനാകണം, ആരും അന്വേഷിക്കേണ്ട; നാടുവിട്ട കുട്ടികളെ കണ്ടെത്തിയത് തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന് സമീപംആന പാപ്പാനാകണം, ആരും അന്വേഷിക്കേണ്ട; നാടുവിട്ട കുട്ടികളെ കണ്ടെത്തിയത് തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന് സമീപം

4

ശിവസേനയുടെ ദസറ റാലി മുംബൈയിലെ ശിവാജി പാര്‍ക്കില്‍ നടക്കും. സംസ്ഥാനത്തുടനീളമുള്ള ശിവസൈനികര്‍ ഈ റാലിക്ക് എത്തും. ഞങ്ങള്‍ റാലി നടത്തും. അത്. മറ്റുള്ളവര്‍ റാലികള്‍ നടത്തുമോ ഇല്ലയോ എന്നത് ഞങ്ങള്‍ക്ക് പ്രശ്നമല്ല. ശിവസേന വളര്‍ന്നത് രാജ്യദ്രോഹികളിലൂടെയല്ല, മറിച്ച് ശിവസൈനികരുടെ രക്തത്താലാണ്,' താക്കറെ പറഞ്ഞു.

English summary
Uddhav Thackeray-led Shiv Sena faction to conduct the Dussehra rally, allows Bombay high court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X