Get Updates
Get notified of breaking news, exclusive insights, and must-see stories!

സനാതന ധര്‍മ പ്രസ്താവനയ്ക്ക് തെളിവുണ്ടോ? 2 കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: സനാതന ധര്‍മം ഇല്ലാതാക്കണമെന്ന പ്രസ്താവന വിവാദമായിരിക്കെ തന്റെ വാദങ്ങള്‍ക്ക് തെളിവുമായി തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍. സനാതന ധര്‍മം വിവേചനപരമാണെന്ന് പറയാന്‍ താങ്കളുടെ പക്കല്‍ തെളിവുണ്ടോ എന്ന ചോദ്യത്തിനാണ് മന്ത്രി പ്രതികരിച്ചത്. പാര്‍ലമെന്റ് ഉദ്ഘാടനമാണ് ഉദയനിധി ചൂണ്ടിക്കാട്ടിയത്. മഹാഭാരതത്തിലെ ചില കാര്യങ്ങള്‍ അദ്ദേഹം കഴിഞ്ഞ ദിവസം സൂചിപ്പിക്കുകയും ചെയ്തു.

സനാതന ധര്‍മം ഡങ്കിയും മലേറിയയും പോലെയാണെന്നും അതുകൊണ്ടുതന്നെ എതിര്‍ക്കുകയല്ല, ഇല്ലാതാക്കുകയാണ് വേണ്ടതെന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രതികരണം. തമിഴ്‌നാട്ടില്‍ അദ്ദേഹത്തെ പിന്തുണച്ച് പലരും രംഗത്തുവന്നെങ്കിലും ദേശീയ തലത്തില്‍ വലിയ വിമര്‍ശനം ഉയര്‍ന്നു. വംശഹത്യയ്ക്ക് പ്രേരിപ്പിക്കുകയാണ് ഉദയനിധി ചെയ്തത് എന്ന് ബിജെപി ആരോപിച്ചു.

udhayanidi

സനാതന ധര്‍മം വിവേചനപരമാണ് എന്ന് പറയാന്‍ തെളിവുണ്ടോ എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ ഉദയനിധിയോട് ചോദിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘടാനം ചെയ്യാന്‍ ക്ഷണിക്കാത്ത കാര്യമാണ് ഉദയനിധി ചൂണ്ടിക്കാട്ടിയത്. ജാതി വിവേചനത്തിന്റെ ഉദാഹരണമാണിതെന്നും ഉദയനിധി പറഞ്ഞു.

ജാതീയത അടിസ്ഥാനമാക്കിയുള്ള സനാതന ധര്‍മം സമത്വത്തിന് എതിരാണ് എന്നാണ് ഡിഎംകെയുടെ നിലപാട്. സമത്വവും വിദ്യാഭ്യാസവും അത് നിഷേധിക്കുന്നു. മാത്രമല്ല, ആരാധനാലയങ്ങൡ പ്രവേശിക്കുന്നതും തടയുന്നുവെന്നും ഡിഎംകെ വാദിക്കുന്നു. ഉദയനിധിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ അദ്ദേഹത്തിനെതിരെ പലടിയത്തും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എല്ലാം നിയമപരമായി നേരിടുമെന്ന് ഉദയനിധി പറയുന്നു.

കഴിഞ്ഞ ദിവസം അധ്യാപക ദിനത്തില്‍ ഉദയനിധി ട്വിറ്ററില്‍ കുറിച്ചതും തന്റെ പ്രസ്താവനയ്ക്കുള്ള വിശദീകരണമായിട്ടാണ് വിലയിരുത്തിയത്. മഹാഭാരതത്തില്‍ ഏകലവ്യന്റെ തള്ള വിരല്‍ ഗുരുദക്ഷിണയായി ചോദിച്ച ദ്രോണാചാര്യരുടെ നടപടിയെ പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു ഉദയനിധി. അതേസമയം, ഉദയനിധിക്കെതിരായ നടപടിക്ക് ഗവര്‍ണറുടെ അനുമതി തേടുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി അറിയിച്ചു.

ഉദയനിധി സ്റ്റാലിനും പ്രിയാങ്ക് ഖാര്‍ഗെക്കുമെതിരെ കേസ്

സനാതന ധര്‍മത്തിനെതിരായ പ്രസ്താവനയില്‍ ഉദയനിധി സ്റ്റാലിനും കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനുമായ പ്രിയാങ്ക് ഖാര്‍ഗെക്കുമെതിരെ യുപിയില്‍ കേസ്. റാംപൂരിലാണ് രണ്ടു പേര്‍ പരാതി നല്‍കിയത്. അഭിഭാഷകരായ ഹര്‍ഷ് ഗുപ്തയും റാം സിങ് ലോധിയുമാണ് പരാതിക്കാര്‍. മതവികാരം വ്രണപ്പെടുത്തിയെന്നാണ് ഇവരുടെ പരാതി.

സനാതന ധര്‍മം ഇല്ലാതാക്കണമെന്ന പ്രസ്താവനയാണ് ഉദയനിധിക്കെതിരായ പരാതിക്ക് കാരണം. അതിനെ പിന്തുണച്ചതിനാലാണ് പ്രിയാങ്ക് ഖാര്‍ഗെയ്‌ക്കെതിരെയും കേസെടുത്തത്. ചൊവ്വാഴ്ച പരാതി ലഭിച്ചുവെന്നും ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും റാംപൂര്‍ പോലീസ് അറിയിച്ചു. നേരത്തെ ഡല്‍ഹിയിലും ബിഹാറിലും ഉദയനിധിക്കെതിരെ കേസെടുത്തിരുന്നു. തമിഴ്‌നാട്ടില്‍ വ്യാപകമായി പരാതി നല്‍കുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+