കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്ഷാ പ്രവർത്തനം അവസാനിച്ചിട്ടില്ല; ഇന്ത്യക്കാർ യുക്രൈനിൽ കുടുങ്ങി കിടക്കുന്നു - കേന്ദ്ര സർക്കാർ

Google Oneindia Malayalam News

ഡൽഹി: യുക്രൈൻ - റഷ്യ പ്രതിസന്ധിയിൽ ഇന്ത്യക്കാർ ഇപ്പോഴും യുക്രൈനിൽ കുടുങ്ങി കിടക്കുകയാണെന്ന് കേന്ദ്ര സർക്കാർ. 15 - 20 ഇന്ത്യക്കാരാണ് യുക്രൈനിൽ കുടുങ്ങി കിടക്കുന്നത്.

കുടുങ്ങി കിടക്കുന്നവരെ ഉടൻ ഒഴിപ്പിക്കും. രക്ഷാ പ്രവർത്തനം അവസാനിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാൻ ഓപ്പറേഷൻ ഗംഗയുടെ കീഴിൽ വിമാനങ്ങൾ പ്രവർത്തിക്കുമെന്നും സർക്കാർ ഉറപ്പ് നൽകി. യുക്രൈനിലെ ഇന്ത്യക്കാർക്കായി എല്ലാ സഹായവും നൽകി വരുന്നുണ്ട്.

1

ചില ഇന്ത്യക്കാർ കെർസണിലാണ് കുടുങ്ങി കിടക്കുന്നത്. ഓപ്പറേഷൻ ഗംഗയുടെ പ്രവർത്തനം അവസാനിച്ചിട്ടില്ല. നാട്ടിൽ എത്താൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. റഷ്യ - യുക്രൈൻ സംഘർഷങ്ങൾ വർധിച്ച സാഹചര്യത്തിൽ ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാനുളള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ജനുവരിയിൽ ഇന്ത്യക്കാർ യുക്രൈനിലെ ഇന്ത്യൻ എംബസിയിൽ നാട്ടിൽ എത്തുന്നതിലേക്കായി രജിസ്ട്രേഷൻ ചെയ്തു തുടങ്ങി. ഏകദേശം 20,000 ഇന്ത്യക്കാർ രജിസ്ട്രേഷൻ ചെയ്തു. ഇതിൽ കൂടുതലും വിദ്യാർത്ഥികളാണ്.

ദിലീപിന്റെ ഫോണില്‍ ഞാന്‍ ചെയ്തത് ഇത്രമാത്രം; ബാക്കി കാര്യം എനിക്കറിയില്ല... സായ് ശങ്കര്‍ പറയുന്നുദിലീപിന്റെ ഫോണില്‍ ഞാന്‍ ചെയ്തത് ഇത്രമാത്രം; ബാക്കി കാര്യം എനിക്കറിയില്ല... സായ് ശങ്കര്‍ പറയുന്നു

2

എന്നാൽ, ഇന്ത്യക്കാരായ വിദ്യാർത്ഥികളിൽ അധികവും റഷ്യയുമായി അതിർത്തി പങ്കിടുന്ന കിഴക്കൻ യുക്രൈനിലെ സർവകലാശാലകളിലാണ് പഠിക്കുന്നത്. ഈ പ്രദേശമാണ് റഷ്യയുടെ സംഘർഷത്തിന്റെ പ്രധാന കേന്ദ്രമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ വേണ്ട രീതിയിലുളള ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ , ഇതിനിടെ വിദ്യാർത്ഥികളിൽ പലരും സംഘർഷ സാധ്യതയുളള യുക്രൈനിൽ തന്നെ തുടരാൻ തീരുമാനിച്ചിരുന്നു.

3

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ വിദ്യാർത്ഥികൾ കാണിച്ച മടിയാണ് ഇവരെ യുക്രൈനിൽ തുടരാൻ ഇടയാക്കിയത്. യുക്രൈനിൽ നിന്നും നാട്ടിൽ എത്തുന്നത് പഠനത്തെ ബാധിക്കുമെന്ന ആശങ്കയിലായിരുന്നു വിദ്യാർത്ഥികൾ. യുക്രൈനിലെ ചില സർവ്വകലാശാലകൾ ഓൺലൈൻ ക്ലാസുകൾ നൽകുന്നതിനോട് വിമുഖത കാണിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങുന്നതിൽ നിന്നും വിട്ട് നിന്നത്. യുക്രൈൻ സാഹചര്യത്തെക്കുറിച്ച് വിദേശ കാര്യമന്ത്രി എസ് ജയശങ്കർ ഇന്നലെ പാർലമെൻറിൽ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുഹമ്മദ് സലീം ബംഗാള്‍ സിപിഎം സംസ്ഥാന സെക്രട്ടറി, തീരുമാനം സിപിഎം സംസ്ഥാന സമ്മേളനത്തിൽമുഹമ്മദ് സലീം ബംഗാള്‍ സിപിഎം സംസ്ഥാന സെക്രട്ടറി, തീരുമാനം സിപിഎം സംസ്ഥാന സമ്മേളനത്തിൽ

4

അതേസമയം, യുക്രൈനിലെ പ്രധാന നഗരങ്ങളായ കീവ്, ഖാർകിവ് എന്നീ നഗരങ്ങളിൽ നിന്നും ആയിരക്കണക്കിന് ഇന്ത്യക്കാരെ സർക്കാർ നാട്ടിലേക്ക് എത്തിച്ചിരുന്നു. ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കുന്നതിൽ യുക്രൈൻ - റഷ്യ രാജ്യങ്ങളുമായി ഇന്ത്യൻ പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ, ഇരു രാജ്യങ്ങളും ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കാൻ സഹകരിച്ചിരുന്നു. ഇന്ത്യയുടെ തീവ്രമായ നയതന്ത്ര ഇടപെടലിനെത്തുടർന്നാണ് ഇരു രാജ്യങ്ങളും മാനുഷിക ഇടനാഴി തുറന്നു നൽകിയത്.

5

അതേസമയം റഷ്യ - യുക്രൈൻ യുദ്ധം നാലാം ആഴ്ചയിലേയ്ക്ക് കടന്നിരിക്കുകയാണ്. യുദ്ധത്തിന് പിന്നാലെ ഐക്യരാഷ്ട്രസഭ ആശങ്ക അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ ഓരോ സെക്കൻഡിലും ഒരു കുട്ടി വീതം യുക്രൈനിൽ അഭയാർത്ഥിയായി മാറുന്നുണ്ടെന്ന് യുനിസെഫ് വാക്താവ് വ്യക്തമാക്കിയിരുന്നു. പ്രതിദിനം എഴുപതിനായിരത്തിന് മുകളിൽ കുട്ടികളാണ് അഭയാർത്ഥികളായി മാറുന്നത്. കഴിഞ്ഞ ഇരുപത് ദിവസത്തിനിടെയുളള കണക്കുകളാണ് യുനിസെഫ് അറിയിച്ചു.

6

ഫെബ്രുവരി 24 -നാണ് റഷ്യ - യുക്രൈൻ യുദ്ധം ആരംഭിച്ചിരുന്നത്. യുദ്ധത്തിന് പിന്നാലെ യുക്രൈനിൽ നിന്നും മൂന്ന് ദശലക്ഷത്തിലധികം ആളുകൾ മറ്റ് രാജ്യങ്ങളിലേക്ക് പാലായനം ചെയ്തു. ഇതിൽ 1.4 ദശലക്ഷം കുട്ടികൾ ഉണ്ടെന്ന് യു എൻ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, റഷ്യ - യുക്രൈൻ യുദ്ധത്തിന് പിന്നാലെ 79 കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. യുക്രൈൻ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധത്തിന് പിന്നാലെ നൂറിലധികം പേർക്ക് ഗുരുതരവും ശക്തവുമായ പരിക്കേറ്റു. കീവ്, ഹര്‍കീവ്, സുമി, ഖേര്‍സണ്‍ തുടങ്ങി നിരവധി നഗരങ്ങളിൽ റഷ്യ തന്റെ അക്രമം അഴിച്ചു വിടുകയായിരുന്നു.

Recommended Video

cmsvideo
യു എസേ, പറ്റിക്കാമെന്ന് കരുതേണ്ട, 8.2 ലക്ഷം വാക്സിനുകള്‍ ഇറാന്‍ തിരിച്ചയച്ചു
7

മരിയൻ പോളിൽ കുട്ടികളുടെ ആശുപത്രിക്കെതിരെ റഷ്യൻ സൈന്യം ആക്രമണം നടത്തി. ഇതിന് പിന്നാലെ മൂന്ന് കുട്ടികൾ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്യ്തിരുന്നു. നിലവിൽ ഇപ്പോഴും റഷ്യ - യുക്രൈൻ യുദ്ധം തുടരുകയാണെന്നാണ് റിപ്പോർട്ട്. റഷ്യയുടെ ഷെല്ലാക്രമണം രൂക്ഷമായതിന് പിന്നാലെ തലസ്ഥാനമായ കീവിൽ 35 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു.

English summary
ukraine russia crisis; Central government said, 15 - 20 Indians stranded in Ukraine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X