കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ സജ്ജം: മൂന്ന് ദിവസത്തിനുള്ളിൽ 26 വിമാനങ്ങൾ യുക്രൈൻ അതിർത്തിയിൽ: കീവിൽ ഇനി ഇന്ത്യക്കാർ ഇല്ല

Google Oneindia Malayalam News

ഡൽഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി കേന്ദ്ര സര്‍ക്കാര്‍. ഓപറേഷൻ ഗംഗ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഇന്ത്യയുടെ ശ്രമം. ഇതിന്രെ ഭാഗമായി മൂന്ന് ദിവസത്തിനുള്ളിൽ 26 വിമാനങ്ങൾ അതിർത്തി രാജ്യങ്ങളിലേക്ക് അയക്കും.

കീവിലെ മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റഷ്യയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ യുക്രൈൻ അതിർത്തിയിൽ എത്തിയിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു. 15 ഉദ്യോഗസ്ഥരെയാണ് യുക്രൈന്റെ പടിഞ്ഞാറൻ അതിർത്തികളിലേക്ക് അയച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

war

റൊമാനിയയിലെ ബുക്കാറെസ്റ്റ്, ഹംഗറിയിലെ ബുഡാപെസ്റ്റ് വിമാനത്താവളങ്ങളെ കൂടാതെ പോളണ്ടിലെയും സ്ലോവാകിലെയും വിമാനത്താവളങ്ങളും പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ച സമയത്ത് ഇരുപതിനായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യുക്രൈനില്‍ ഉണ്ടായിരുന്നെന്നാണ് കണക്കാക്കിയിരുന്നത്.

ഇതില്‍ ഏകദേശം 12,000 പേര്‍ അതായത് അറുപതു ശതമാനം പേര്‍ മടങ്ങിയെത്തിയെന്നും ശൃംഗ്‌ള കൂട്ടിച്ചേര്‍ത്തു. ബാക്കിയുള്ള നാല്‍പ്പതു ശതമാനം പേരില്‍, പകുതിയാളുകള്‍ ഖര്‍ക്കീവ്, സുമി മേഖലയിലാണ്. ബാക്കിയുള്ള പകുതിപ്പേര്‍ യുക്രൈന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെത്തിച്ചേരുകയോ അല്ലെങ്കില്‍ അവിടേക്കുള്ള യാത്രയിലോ ആണ്. പൊതുവില്‍ അവര്‍ സംഘര്‍ഷമേഖലയ്ക്കു പുറത്താണുള്ളത് - അദ്ദേഹം പറഞ്ഞു.

അതേസമയം, റഷ്യയും യുക്രൈനും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ച ഇന്ന് നടക്കും. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുക്രൈനിലെ വലിയ നഗരമായ ഖാർകിവിൽ റഷ്യ തുടർച്ചയായി ആക്രമണം നടത്തുകയാണ്. ഈ സാഹചര്യത്തിലാണ് രണ്ടാം ഘട്ട ചർച്ചകൾക്കുള്ള തീരുമാനം. ബെലാറൂസ്- പോളണ്ട് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുന്നത്.

റഷ്യയുടെ സൈനിക പിന്‍മാറ്റമാണ് യുക്രൈന്‍ ചര്‍ച്ചയിൽ ലക്ഷ്യം വെയ്ക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുളള ആദ്യ ഘട്ട ചർച്ച പരാജയപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് രണ്ടാം ഘട്ടത്തിലേയ്ക്ക് കടക്കുന്നത്. അതേസമയം, യുക്രൈനിൽ റഷ്യയുടെ പോരാട്ടം ആറാം ദിവസത്തിലാണ്.

റഷ്യൻ സൈന്യം നഗര മധ്യത്തിൽ മിസൈലുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അവശിഷ്ടങ്ങൾ നീക്കം ചെയ്തു കഴിഞ്ഞാൽ മരണസംഖ്യ ഉയരുമെന്നും യുക്രൈൻ പറയുന്നു. കീവിന് വടക്കേ റോഡിൽ റഷ്യൻ സൈനിക വാഹനവ്യൂഹം അധിനിവേശം നടത്തുന്നതായി സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ വ്യക്തമാകുന്നു.

റഷ്യൻ സൈന്യത്തിന്റെ ആക്രമത്തിൽ നിന്ന് രക്ഷ നേടാൻ സാധാരണക്കാർ ഇടവഴിയിലൂടെയും മറ്റ് സംവിധാനത്തിലൂടെയും മറ്റ് താൽക്കാലിക താവളങ്ങൾ ഒരുക്കിയിട്ടുണ്ട്. അതേസമയം, യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി യൂറോപ്യൻ യൂണിയനെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. യുക്രൈൻ പാർലമെന്റ് സ്പീക്കർ റുസ്ലാൻ സ്റ്റെഫാൻചുക്കിനൊപ്പം സെലെൻസ്‌കി പ്രസംഗം നടത്തിയത്. യുക്രൈൻ ശക്തരാണെന്ന് ചടങ്ങിൽ സെലൻസ്‌കി പറഞ്ഞു.

വീഡിയോ കോൺഫറൻസ് വഴിയാണ് അഭി സംബോധന ചെയ്ത് സംസാരിച്ചത്. യൂറോപ്യൻ യൂണിയൻ യുക്രൈനൊപ്പം ആണെന്ന് തെളിയിക്കാൻ രാജ്യം യൂറോപ്യൻ യൂണിയനോട് ആവിശ്യപ്പെട്ടു. യൂറോപ്യൻ യൂണിയൻ അംഗത്വം എന്നതാണ് യുക്രൈന്റെ ആവിശ്യം.

എന്നാൽ, അംഗത്വം വേണം എന്ന യുക്രൈൻ പ്രമേയം അംഗീകരിക്കുമെന്ന് യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് റോബർട്ട മെറ്റ്സോളയാണ് ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു. റഷ്യൻ സൈന്യം വിവിധ ഭാഗങ്ങളിൽ നിന്ന് യുക്രൈനെ ആക്രമിക്കുന്നു. എന്നാൽ, ആക്രമത്തെ യുക്രൈൻ തടഞ്ഞു.

രാജ്യം അവരുടെ ഭൂമിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, റഷ്യയ്ക്ക് മുന്നിൽ ഒരിക്കലും കീഴടങ്ങില്ലെന്നും പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി ആവർത്തിച്ചു. അതേസമയം, യുക്രൈനിൽ റഷ്യൻ അധിനിവേശം ഇന്ന് ആറാം ദിവസത്തിൽ എത്തി നിൽക്കുകയാണ്. ഇതിനിടെയാണ് യുക്രൈൻ പ്രസിഡന്റ് പാർലമെന്റിനെ അഭിസംബോധന ചെയ്തത്.

നവീന്‍ കുമാറിന്റെ മരണം: ഞെട്ടലും വേദനയും മാത്രം; പ്രതികരിച്ച് വി.മുരളീധരൻനവീന്‍ കുമാറിന്റെ മരണം: ഞെട്ടലും വേദനയും മാത്രം; പ്രതികരിച്ച് വി.മുരളീധരൻ

Recommended Video

cmsvideo
Russia destroyed world's largest plane in Ukraine | Oneindia Malayalam

സെലെൻസ്‌കിയും സ്റ്റെഫാൻചുക്കും വീഡിയോ കോൺഫറൻസ് വഴിയാണ് അഘിസംബോധന ചെയ്ത് സംസാരിച്ചത്. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ, യൂറോപ്യൻ കമ്മീഷൻ ചീഫ് ഉർസുവൽ വോൺ ഡെർ ലെയ്ൻ, യൂറോപ്യൻ യൂണിയൻ ഉന്നത പ്രതിനിധി ജോസെപ് ബോറെൽ ഫോണ്ടെലെസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

English summary
ukraine russia crisis : Foreign secretary Harsh Vardhan Shringla said, 26 flights will reach the Ukrainian border in three days; updates are here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X