കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുക്രൈൻ - റഷ്യ പ്രതിസന്ധി: റഷ്യൻ വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദർശിച്ചേക്കും: പിന്തുണ പ്രധാന ലക്ഷ്യം

Google Oneindia Malayalam News

കീവ്: യുക്രൈൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഇന്ത്യ സന്ദർശിച്ചേക്കും. ഈ ആഴ്ച ഇദ്ദേഹം ഇന്ത്യയിൽ എത്തുമെന്നാണ് സൂചന. ചൈനയിലെ കൂടിക്കാഴ്ചകൾക്ക് ശേഷമാകും ഇദ്ദേഹം ഇന്ത്യയിൽ എത്തുക. റഷ്യൻ അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

യുക്രൈൻ - റഷ്യ പ്രതിസന്ധിയാണ് സന്ദർശനത്തിന്റെ പ്രധാന വിഷയം. മാർച്ച് 31 ന് അദ്ദേഹം ഇന്ത്യയിൽ എത്തുമെന്നാണ് വിവരം. ന്യൂഡൽഹിയിൽ എത്തുന്ന ലാവ്‌റോവിനെയും യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്സിനും ഇന്ത്യ സ്വീകരിക്കും.

war

പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി സർക്കാരിനെ പിന്തുണയ്ക്കാനാണ് ബ്രിട്ടന്റെ ശ്രമം. ഇതിന്റെ ഭാഗമായി ട്രസ് ഇന്ത്യൻ പ്രതിനിധികളുമായി യുക്രൈൻ പ്രതിസന്ധി ചർച്ച ചെയ്യും എന്നാണ് വിവരം. മാർച്ച് 30, 31 തീയതികളിൽ ചൈനയിൽ നടക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ലാവ്‌റോവ് പങ്കെടുക്കും. പാകിസ്ഥാൻ, ഇറാൻ, റഷ്യ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുമായി നടക്കുന്ന ചർച്ചയിലാണ് ഇദ്ദേഹം പങ്കെടുക്കും.

ഈ ചർച്ചയ്ക്ക് ശേഷമാകും ലാവ്‌റോവ് ഇന്ത്യയിൽ എത്തുക. തുടർന്ന് ഇന്ത്യൻ പ്രതിനിധികളുമായി ഏപ്രിൽ 1 ന് ചർച്ചകൾ നടത്തുമെന്നാണ് വിലയിരുത്തൽ. ഇതിനെ സംബന്ധിക്കുന്ന മറ്റ് വിവരങ്ങളിൽ തീരുമാനം ഉണ്ടായിട്ടില്ല. എന്നിരുന്നാലും, യുക്രൈൻ - റഷ്യ പ്രതിസന്ധി ചർച്ചകളിൽ ഇടം പിടിക്കുമെന്ന് റഷ്യൻ അധികൃതർ വ്യക്തമാക്കുന്നു.

അതേസമയം, റഷ്യയെ സംബന്ധിച്ച്, പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ സൈനിക നടപടികളിൽ പരസ്യമായി വിമർശിക്കാത്ത രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയും ഉളളത്. റഷ്യൻ ബാങ്കുകൾക്കും സ്ഥാപനങ്ങൾക്കും മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ചർച്ചയിൽ സംസാരിച്ചേക്കും. രാജ്യത്തിന് വേണ്ട പണം ഇടപാടുകൾ അടക്കമുള്ള ബദൽ പേയ്‌മെന്റ് സംവിധാനങ്ങളെക്കുറിച്ചും ഇരു രാജ്യങ്ങളും ചർച്ച ചെയ്യും എന്നാണ് പ്രതീക്ഷ.

 'സമരം ചെയ്യാന്‍ അവകാശമില്ലെന്ന് പറയാന്‍ ഇതെന്താ വെള്ളരിക്കാ പട്ടണമോ' ? - വിമർശിച്ച് എംവി ജയരാജന്‍ 'സമരം ചെയ്യാന്‍ അവകാശമില്ലെന്ന് പറയാന്‍ ഇതെന്താ വെള്ളരിക്കാ പട്ടണമോ' ? - വിമർശിച്ച് എംവി ജയരാജന്‍

അതേസമയം, റഷ്യ - യുക്രൈൻ യുദ്ധം ഒരു മാസം പിന്നിട്ട് കഴിഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് ഇന്നും നടക്കുകയാണ്. യുക്രൈനിൽ കുടങ്ങി കിടക്കുന്ന ആളുകളെ രക്ഷിക്കാൻ മാനുഷിക ഇടനാഴി ഒരുക്കുക എന്നാതാണ് ചർച്ചയിലെ പ്രധാന ലക്ഷ്യം. യുക്രൈനിലേക്കുളള റഷ്യയുടെ വെടിനിർത്തലാണ് യുക്രൈനിന്റെ ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ വ്യക്തമാക്കി. ഇതിന് പിന്നാലെ യുക്രൈൻ രാജ്യത്തെ നശിപ്പിക്കുമെന്ന് വ്‌ളാഡിമിർ പുടിൻ വ്യക്തമാക്കി. ബ്രിട്ടീഷ് ദിനപത്രമായ ദി ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.'.ഞാൻ യുക്രൈനിനെ തകർക്കും' എന്നായിരുന്നു പുടിന്റെ പ്രതികരണം.

Recommended Video

cmsvideo
പുടിനെ തീര്‍ക്കുമെന്ന് റഷ്യന്‍ സൈനീകര്‍. റഷ്യക്ക് തിരിച്ചടി | Oneindia Malayalam

English summary
ukraine russia war crisis : Russian Foreign Minister Sergey Lavrov May visit India amid Ukraine issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X