Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ ഇന്ത്യ വിമാനം യുക്രെയിനില്‍ ഇറങ്ങാനാവാതെ മടങ്ങി; മലയാളികള്‍ അടക്കം കുടുങ്ങിക്കിടക്കുന്നു

ദില്ലി : റഷ്യ സൈനിക നടപടികള്‍ ആരംഭിച്ചതോടെ യുക്രൈനില്‍ നിരവധി മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. വിമാന സര്‍വീസുകള്‍ മുടങ്ങിയതോടെ ഇന്ത്യന്‍ രക്ഷാ ദൗത്യം അനിശ്ചിതത്വത്തിലായി. റഷ്യ - യുക്രൈയിന്‍ വ്യോമാക്രമണം തുടങ്ങിയതോടെ രാജ്യത്തെ വിമാനങ്ങള്‍ക്ക് യുക്രൈയിന്‍ വിലക്കേര്‍പ്പെടുത്തി. കൂടാതെ കീവ് വിമാനത്താവളം അടച്ചിട്ടതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി .

വ്യാഴാഴ്ച രാവിലെ എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടതിന് ശേഷം , യുക്രേനിയന്‍ അധികൃതര്‍ NOTEM നോട്ടീസ് ( വിമാനക്കാര്‍ക്ക് നോട്ടീസ് ) പുറപ്പെടുവിച്ചു , ' സിവില്‍ ഏവിയേഷന് അപകടസാധ്യതയുള്ളതിനാല്‍ യുക്രെയ്‌നിനുള്ളിലെ വിമാനങ്ങള്‍ നിയന്ത്രിക്കുകയാണ്. തുടര്‍ന്ന് എയര്‍ ഇന്ത്യയും കേന്ദ്ര സര്‍ക്കാരും വിമാനം ഡല്‍ഹിയിലേക്ക് തിരികെ വിളിക്കാന്‍ തീരുമാനിച്ചു. വിമാനം ഡല്‍ഹിയിലേക്ക് മടങ്ങാന്‍ ഇറാനിയന്‍ വ്യോമമേഖലയില്‍ വളഞ്ഞതായാണ് റിപ്പോര്‍ട്ട് .

india

കൈവില്‍ NOTEM പുറപ്പെടുവിച്ചതിനാല്‍ എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് A I 1947 മടങ്ങുകയാണെന്ന് എയര്‍ലൈന്‍ വക്താവ് പറഞ്ഞു. ദില്ലി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഇന്ന് രാവിലെ 7.30 ഓടെ കിയെവിലെ ബോറിസ്പില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ിമാനം പുറപ്പെട്ടത്. അതിനിടെ, വ്യാഴാഴ്ച രാവിലെ 7.45ഓടെ കൈവില്‍ നിന്നുള്ള യുക്രൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കി .

യുക്രൈയിനില്‍ ഏകദേശം 18000 ഓളം വിദ്യാര്‍ത്ഥികള്‍ അടക്കം 20000 ഓളം ഇന്ത്യക്കാരാണുള്ളത്. ിവരെ നാട്ടിലെത്തിക്കാനുള്ള നീക്കത്തിനിടെയാണ് ഇപ്പോഴത്തെ പ്രതിസന്ധി ഉടലെടുത്തത് . രക്ഷാദൗത്യത്തിന്റെ ഭാഗമായി 241 വിദ്യാര്‍ഥികളുമായി എയര്‍ ഇന്ത്യയുടെ ആദ്യ വിമാനം ചൊവ്വാഴ്ച രാത്രി ഡല്‍ഹിയിലെത്തിയിരുന്നു. രണ്ടാംഘട്ട ഒഴിപ്പിക്കലിനായി കീവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനമാണ് കീവില്‍ ഇറങ്ങാന്‍ സാധിക്കാതെ മടങ്ങിയത് .

അതേ സമയം , യുക്രെയ്‌നില്‍നിന്ന് ഇന്ത്യക്കാരെ നിര്‍ബന്ധമായി തല്‍ക്കാലം ഒഴിപ്പിക്കില്ലെന്നും തിരിച്ചുവരാന്‍ താല്‍പര്യമുള്ളവരെയെല്ലാം മടക്കിക്കൊണ്ടു വരുമെന്നുമായിരുന്നു കേന്ദ്രമന്ത്രി വി.മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. എത്രയും പെട്ടെന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. യുക്രയ്നിലെ ഇന്ത്യന്‍ പൗരന്മാര്‍ക്കായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ആഴ്ചകള്‍ നീണ്ടുനിന്ന സംഘര്‍ഷത്തിന് ശേഷം വ്യാഴാഴ്ചയാണ് റഷ്യ യുക്രൈനെതിരെ സൈനിക നടപടി പ്രഖ്യാപിച്ചത് .

Recommended Video

cmsvideo
    യുദ്ധം മുന്നിൽ കണ്ട് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഉക്രൈൻ, ഭീതിയിൽ ലോകം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+