Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രീഫ് കേസ് ഇല്ല, തുണിയില്‍ പൊതിഞ്ഞ് ബജറ്റ്, സ്ഥിരം ട്രന്‍റ് തിരുത്തി നിര്‍മ്മല സീതാരാമന്‍

Recommended Video

cmsvideo
    ചരിത്രം തിരുത്തി ആദ്യ ബജറ്റ് ചരിത്രമാക്കി നിര്‍മ്മലാ സീതാരാമന്‍ | Oneindia Malayalam

    ദില്ലി: രണ്ടാം നരേന്ദ്രമോദി സര്‍ക്കാറിന്‍റെ ആദ്യ ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ ധനകാര്യമന്ത്രാലയത്തിലെത്തി. ബജറ്റിന്‍റെ കാലകാലങ്ങളായുള്ള മുഖമുദ്രയായ ബ്രീഫ് കേസ് ഒഴിവാക്കി അശോകസ്തംഭം അലേഖനം ചെയ്ത ചുവന്ന തുണിയില്‍ ബജറ്റ് രേഖകള്‍ പൊതിഞ്ഞാണ് മന്ത്രി കയ്യില്‍ കരുതിയിരിക്കുന്നത്. ധനകാര്യസഹമന്ത്രി അനുരാഗ് ഠാക്കൂര്‍, ധനകാര്യ സെക്രട്ടറി എസ് സി ഗാര്‍ഗ്, മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ എന്നിവരും നിര്‍മ്മലസീതാരമനോടൊപ്പം മന്ത്രാലയത്തില്‍ എത്തിയിട്ടുണ്ട്.

    രാവിലെ 11 മണിക്കാണ് ബജറ്റ് അവതിരിപ്പിക്കുക. സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്ന വെല്ലുവിളിയാണ് നിര്‍മ്മല സീതാരാമന് മുന്നിലുള്ളത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി 7 ശതമാനം വളര്‍ച്ച നേടുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നതെന്ന് ഇന്നലെ രാജ്യസഭയില്‍ വെച്ച സാമ്പത്തിക സര്‍വ്വെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇത് പ്രതിവര്‍ഷം എട്ട് ശതമാനത്തില്‍ എത്തിയാലെ 2025 ഓടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്ന അഞ്ച് ട്രില്യണ്‍ ഡോളറിന്‍റെ സാമ്പത്തിക ശേഷി എന്ന ലക്ഷ്യം നിര്‍വ്വഹിക്കാന്‍ കഴിയുവെന്നും സാമ്പത്തിക സര്‍വ്വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

    budget-

    ഈ സാഹചര്യത്തില്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള നിരവധി പ്രഖ്യാപനങ്ങള്‍ രണ്ടാം നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ കന്നി ബജറ്റില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. രൂക്ഷമായിരിക്കുന്ന കാര്‍ഷിക പ്രതിസന്ധികള്‍ മറികടക്കാനും തൊഴിലില്ലായ്മ പരിഹരിക്കാനും ബജറ്റില്‍ വലിയ നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. ഇടത്തരക്കാരെ കയ്യിലെടുക്കാന്‍ നികുതി ഘടനയില്‍ വലിയമാറ്റങ്ങള്‍ കൊണ്ടുവരാനും സാധ്യതയുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+