ബജറ്റ് 2022: അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 8.5 % വരെ വളര്‍ച്ച; സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് മേശപ്പുറത്ത്
ന്യൂദല്‍ഹി: കേന്ദ്ര ബജറ്റിന് മുന്നോടിയായി സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ധനമന്ത്രി നിര്‍മ്മല സീതാരാമന് ലോക്സഭയില്‍ വെച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 8-8.5 ശതമാനം നിരക്കില്‍ വളരുമെന്നാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. 9.2 ശതമാനമായിരിക്കും ഈ സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച നിരക്ക്.
സര്‍വ മേഖലയേയും വിപരീതമായി ബാധിച്ച കൊവിഡ് പ്രതിസന്ധിയില്‍ വലിയ തിരിച്ചടി നേരിടാതിരുന്നത് കാര്‍ഷിക മേഖലക്കാണെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ കാര്‍ഷിക മേഖലയില്‍ 3.9 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 3.6 ശതമാനമായിരുന്നു. വ്യവസായമേഖലയില്‍ ഈ സാമ്പത്തിക വര്‍ഷം 11.8 ശതമാനവും സേവനമേഖലയില്‍ 8.2 ശതമാനവും വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതിസന്ധിയെ നേരിടാന്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് കരുത്തുണ്ടെന്നാണ് എല്ലാ സൂചകങ്ങളും നല്കുന്ന സൂചനയെന്നും മികച്ച രീതിയിലുള്ള വാക്സിന് വിതരണം, വിതരണമേഖലയിലെ പരിഷ്കാരങ്ങള്‍, നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞത്, കയറ്റുമതിയിലെ വര്‍ധനവ് എന്നിവയെല്ലാം വളര്‍ച്ചയെ സഹായിക്കുന്ന ഘടകങ്ങളാണെന്നും സാമ്പത്തിക സര്‍വേയില്‍ വ്യക്തമാക്കുന്നു.
പ്രത്യക്ഷ-പരോക്ഷ നികുതി പിരിവില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് സാമ്പത്തിക സര്‍വേ പറയുന്നു. ജി എസ് ടി പിരിവ് ജൂലൈക്ക് ശേഷം എല്ലാ മാസങ്ങളിലും ഒരു ലക്ഷം കോടി കടന്നു. ബാങ്കുകളുടെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും സര്‍വേയില്‍ പറയുന്നു. കിട്ടാകടത്തിന്റെ അളവില്‍ കുറവുണ്ടായിട്ടുണ്ട്. ഇന്ത്യന്‍ ഓഹരി വിപണികളും മികച്ച പ്രകടനമാണ് കഴിഞ്ഞ വര്‍ഷം നടത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ 18ന് നിഫ്റ്റിയും സെന്‍സെക്സും റെക്കോര്‍ഡ് ഉയരത്തിലെത്തിയെന്നും സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടി.
ഓഹരി വിപണിയില്‍ 75 ഐ.പി.ഒകളിലൂടെ ഈ വര്‍ഷം 89,066 കോടിയാണ് സ്വരൂപിച്ചത്. ഈ പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന തുകയാണിതെന്നും സാമ്പത്തിക സര്‍വേ പറയുന്നു. സമ്പദ്വ്യവസ്ഥയുടെ വിവിധ മേഖലകളുടെ അവസ്ഥയും വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനുള്ള പരിഷ്കാരങ്ങളും സര്‍വേ വിശദമാക്കുന്നുണ്ട്. സാമ്പത്തിക സര്‍വേയില്‍ ഏറ്റവുമധികം ആളുകള്‍ കാത്തിരുന്നത് അടുത്ത സാമ്പത്തിക വര്‍ഷത്തെ ജി ഡി പിയായിരുന്നു. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ (സി ഇ എ) നേതൃത്വത്തിലുള്ള സംഘമാണ് സര്‍വേ തയ്യാറാക്കിയത്.
പുതിയ സി ഇ എയായി ഡോ. വി അനന്ത നാഗേശ്വരനെ സര്‍ക്കാര്‍ വെള്ളിയാഴ്ചയാണ് നിയമിച്ചത്. ഡിസംബറില്‍ മൂന്ന് വര്‍ഷത്തെ കാലാവധി അവസാനിച്ച കെ വി സുബ്രഹ്മണ്യന് പകരമാണ് അനന്ത നാഗേശ്വരനെ നിയമിച്ചത്. ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിര്‍മലാ സീതാരാമന് ബജറ്റ് അവതരിപ്പിക്കുക.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications