Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ബജറ്റ് 2022: ഇ പാസ്‌പോര്‍ട്ട് വരുന്നു; ചിപ്പ് ഘടിപ്പിച്ചത്, പോസ്റ്റ് ഓഫീസുകള്‍ രൂപം മാറും

ന്യൂഡല്‍ഹി: പൗരന്‍മാര്‍ക്ക് വിദേശ യാത്രയ്ക്ക് ആവശ്യമായ പാസ്‌പോര്‍ട്ട് ഡിജിറ്റലാകുന്നു. ഇ പാസ്‌പോര്‍ട്ട് ഈ സാമ്പത്തിക വര്‍ഷം വരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. 2022ലെ ബജറ്റ് അവതിപ്പിക്കവെയാണ് പാര്‍ലമെന്റില്‍ പ്രഖ്യാപനം. ഇതോടെ നടപടികള്‍ വേഗത്തിലാകാനും പാസ്‌പോര്‍ട്ട് വേഗം ലഭ്യമാകാനും വഴിയൊരുങ്ങും. ചിപ്പ് ഘടിപ്പിച്ച് പുത്തന്‍ സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളിച്ചുള്ളതാകും ഇ പാസ്‌പോര്‍ട്ട്.

p

അതിന് പുറമെ 75 ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകള്‍ കൂടി രാജ്യത്ത് ആരംഭിക്കും. 75 ജില്ലകളിലാണ് ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകള്‍ സ്ഥാപിക്കുക. ചെറുകിട സംരഭകര്‍ക്കുള്ള പദ്ധതികളുടെ പോര്‍ട്ടലുകള്‍ ഇന്റര്‍ലിങ്ക് ചെയ്യാനും തീരുമാനിച്ചു. രാജ്യത്തെ 1.5 ലക്ഷം പോസ്റ്റ് ഓഫീസുകള്‍ ബാങ്കിങ് സംവിധാനത്തിന് കീഴില്‍ കൊണ്ടുവരുമെന്നും നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.

അതിനിടെ, വിമാന ഇന്ധന വില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം നടത്തി. 2022ലെ പൊതു ബജറ്റ് അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ തീരുമാനം വന്നത്. 8.5 ശതമാനമാണ് വില ഉയര്‍ത്തിയിരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനം വന്നതിന് പിന്നാലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും വിമാന ഇന്ധന വില ഉയര്‍ത്തിയതായി പ്രഖ്യാപിച്ചു. പുതിയ തീരുമാനത്തോടെ 6743 രൂപയാണ് കിലോ ലിറ്ററിന് ഉയര്‍ന്നത്. ഇപ്പോള്‍ വിമാന ഇന്ധനത്തിന് കിലോ ലിറ്ററിന് 86308 രൂപയായി.

വിമാന ഇന്ധന വില വര്‍ധിച്ചതോടെ വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്താനാണ് സാധ്യത. ഇത് കാര്യമായും ബാധിക്കുക പ്രവാസികളെയാണ്. അതേസമയം, പാചക വാതക സിലിണ്ടറുകള്‍ക്ക് വില കുറഞ്ഞു. 19 കിലോ ഗ്രാമുള്ള വാണിജ്യ പാചക വാതക സിലിണ്ടറുകള്‍ക്ക് 91.5 രൂപയാണ് കുറച്ചിരിക്കുന്നത്. ഫെബ്രുവരി ഒന്ന് മുതല്‍ ഇത്തരം സിലിണ്ടറുകള്‍ക്ക് 1907 രൂപയാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+