കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റ് 2023: ബജറ്റിൽ 7 മുൻഗണനാ വിഷയങ്ങൾ, സാമ്പത്തിക അജണ്ട മൂന്നിനങ്ങളിൽ ഊന്നി

ജി20 പ്രസിഡന്റ് പദം ആഗോള തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ ശക്തിപ്പെടുത്തുമെന്ന് ധനമന്ത്രി

Google Oneindia Malayalam News
budget 2023

ദില്ലി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണം ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ തുടങ്ങി. കേന്ദ്ര ബജറ്റില്‍ 7 വിഷയങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. സര്‍വ്വമേഖലകളും ഉള്‍ക്കൊളളുന്ന വികസനം, യുവശക്തി, കര്‍ഷക ക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, പിന്നാക്ക ക്ഷേമം, ഊര്‍ജ്ജ സംരക്ഷണം അടക്കമുളള വിഷയങ്ങള്‍ക്കാണ് ഊന്നല്‍. രാജ്യത്തിന്റെ സമ്പദ്ഘടന ശരിയായ ദിശയില്‍ ആണെന്ന് ബജറ്റ് അവതരിപ്പിച്ച് കൊണ്ട് ധനമന്ത്രി പറഞ്ഞു. ആഗോള പ്രതിസന്ധികള്‍ക്കിടയിലും ഇത് രാജ്യത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ്.

ബജറ്റ് അവതരണത്തിനിടെ ഐഎംഎഫ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് കൊണ്ടാണ് നിര്‍മല സീതാരാമന്‍ ഇക്കാര്യം വ്യക്തമാക്കിയത്. തിളങ്ങുന്ന ഭാവിയിലേക്കാണ് ഇന്ത്യ മുന്നേറുന്നത്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന്റെ ശക്തി ഇപ്പോള്‍ ലോകം തിരിച്ചറിയുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു. മൂന്നിനങ്ങളില്‍ ഊന്നിയുളളതാണ് സാമ്പത്തിക അജണ്ട. യുവാക്കള്‍ക്ക് മതിയായ അവസരം, വളര്‍ച്ചയ്ക്കും തൊഴിലവസരം സൃഷ്ടിക്കുന്നതിനുമായ പ്രചോദനം, സുസ്ഥിരമായ സമ്പദ് വ്യവസ്ഥ എന്നിവയാണത് എന്ന് മന്ത്രി വിശദീകരിച്ചു.

ബജറ്റ് 2023: ജനപ്രിയ പദ്ധതികളുടെ പ്രചാരണം തുടങ്ങാന്‍ ബിജെപി; ഒമ്പതംഗ കമ്മിറ്റി റെഡി... 12 ദിവസംബജറ്റ് 2023: ജനപ്രിയ പദ്ധതികളുടെ പ്രചാരണം തുടങ്ങാന്‍ ബിജെപി; ഒമ്പതംഗ കമ്മിറ്റി റെഡി... 12 ദിവസം

budget

രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ ഫലം എല്ലാ വിഭാഗങ്ങളിലേക്കും എത്തുമെന്ന് ധനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അമൃത കാലത്തെ ആദ്യ ബജറ്റെന്ന് തന്റെ ബജറ്റിനെ മന്ത്രി വിശേഷിപ്പിച്ചു. രാജ്യത്തെ വളര്‍ച്ചാ നിരക്ക് 7 ശതമാനം എത്തുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ജി 20 അധ്യക്ഷ പദം ഇന്ത്യയുടെ സ്ഥാനം ശക്തമാക്കും. രാജ്യത്തെ നൂറ് വര്‍ഷത്തെ വികസനത്തിനുളള ബ്ലൂ പ്രിന്റ് ആണ് ബജറ്റെന്നും മന്ത്രി പറഞ്ഞു. ജനക്ഷേമ പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ എന്നും മുന്‍ഗണന നല്‍കുന്നത്.

സൗജന്യ അരി ഒരു വര്‍ഷം കൂടി... കേന്ദ്ര ബജറ്റിലെ സുപ്രധാന പ്രഖ്യാപനംസൗജന്യ അരി ഒരു വര്‍ഷം കൂടി... കേന്ദ്ര ബജറ്റിലെ സുപ്രധാന പ്രഖ്യാപനം

English summary
union budget 2023: The budget focuses on 7 priority issues and three areas of economic agenda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X