Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രബജറ്റ് 2024: ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത് പ്രതിരോധ മന്ത്രാലയത്തിന്, കുറവ് കൃഷിക്ക്

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത് പ്രതിരോധ മന്ത്രാലയത്തിന്. പ്രതിരോധ മേഖലയ്ക്ക് ഡീപ് ടെക് ശക്തിപ്പെടുത്താന്‍ പുതിയ പദ്ധതി ആരംഭിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇടക്കാല ബജറ്റ് രേഖകള്‍ പ്രകാരം പ്രതിരോധ മന്ത്രാലയത്തിനാണ് ഏറ്റവും കൂടുതല്‍ തുക അനുവദിച്ചിരിക്കുന്നത്.

പ്രതിരോധ മന്ത്രാലയത്തിന് 6.1 ലക്ഷം കോടി രൂപയാണ് ഇടക്കാല ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. മറ്റേത് മന്ത്രാലയങ്ങള്‍ക്ക് ലഭിച്ചതിനേക്കാള്‍ മൂന്നിരട്ടി തുകയാണ് ഇത്. രണ്ടാമതുള്ള റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന് 2.78 ലക്ഷം കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. റെയില്‍വേ മന്ത്രാലയത്തിന് 2.55 ലക്ഷം കോടി രൂപയും നിര്‍മല സീതാരാമന്‍ ഇന്ന് അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്.

Union Budget 2024

ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന് 2.13 ലക്ഷം കോടി രൂപ അനുവദിച്ചു. ആഭ്യന്തര മന്ത്രാലയത്തിന് 2.03 ലക്ഷം കോടി രൂപ, ഗ്രാമവികസന മന്ത്രാലയത്തിന് 1.77 ലക്ഷം കോടി രൂപ, രാസവളം മന്ത്രാലയത്തിന് 1.68 ലക്ഷം കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്. വാര്‍ത്താവിനിമയ മന്ത്രാലയത്തിന് 1.37 ലക്ഷം കോടി രൂപയും കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയത്തിന് 1.27 ലക്ഷം കോടി രൂപയും ഈ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്.

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള ബജറ്റായതിനാല്‍ തന്നെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തെ ഭരണനേട്ടങ്ങളാണ് പ്രധാനമായും ബജറ്റ് പ്രസംഗത്തില്‍ നിര്‍മല സീതാരാമന്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇടക്കാല ബജറ്റ് ബി ജെ പിയുടെ സാമ്പത്തിക പ്രകടനപത്രികയായാണ് പലരും വിലയിരുത്തുന്നത്. സാമ്പത്തിക ഏകീകരണം, കടമെടുക്കല്‍, ഭാവി നികുതി നയം എന്നിവയെക്കുറിച്ചുള്ള പാര്‍ട്ടിയുടെ പദ്ധതികളെക്കുറിച്ച് വിപണിക്ക് സൂചനകള്‍ നല്‍കുന്നതാണ് ബജറ്റ്.

കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ കാപെക്സിന്റെ മൂന്നിരട്ടി വര്‍ദ്ധനവ് സാമ്പത്തിക വളര്‍ച്ചയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഗുണകരമായ സ്വാധീനം ചെലുത്തിയതായി നിര്‍മല സീതാരാമന്‍ പറഞ്ഞു. 1000 പുതിയ വിമാനങ്ങള്‍ക്കായി ഇന്ത്യന്‍ എയര്‍ കാരിയര്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. വിളവെടുപ്പിന് ശേഷമുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പൊതു-സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.

അതേസമയം ആദായ നികുതി പരിധിയില്‍ മാറ്റമൊന്നുമില്ല. കോര്‍പ്പറേറ്റ് നികുതിയിലെ ഇളവ് തുടരും. ഇത് മധ്യവര്‍ഗക്കാര്‍ക്ക് ആശ്വാസമാകും എന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+