കേന്ദ്ര ബജറ്റ് 2024: ആദായ നികുതി പരിധിയില്‍ മാറ്റമില്ല; കോര്‍പറേറ്റ് നികുതിയിലെ ഇളവ് തുടരും
കേന്ദ്ര ബജറ്റ് 2024: രാജ്യത്തെ നികുതി ഘടനയില്‍ മാറ്റമുണ്ടാകില്ല. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ നടത്തിയ ബജറ്റ് പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദായ നികുതി പരിധിയില്‍ മാറ്റമുണ്ടാകില്ല. നിലവിലുളള നിരക്കുകള്‍ തന്നെ തുടരും. അതേസമയം കോര്‍പറേറ്റ് നികുതിയിലെ ഇളവ് തുടരും എന്നും ധനമന്ത്രി അറിയിച്ചു.
നികുതിദായകര്‍ക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ഒരു കോടി നികുതിദായകര്‍ക്ക് പ്രയോജനം ലഭിക്കുന്നതിനായി 2009-10 വരെയുള്ള 25,000 രൂപ വരെയുള്ള നികുതി ആവശ്യം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്കും പെന്‍ഷന്‍ ഫണ്ടുകള്‍ക്കും ചില നികുതി ആനുകൂല്യങ്ങള്‍ നല്‍കും.

നികുതി ഫയല്‍ ചെയ്യുന്നവരുടെ എണ്ണം 2.4 മടങ്ങ് വര്‍ധിച്ചു. 2014 മുതല്‍ നേരിട്ടുള്ള നികുതി പിരിവ് മൂന്നിരട്ടിയായി വര്‍ധിച്ചു. നികുതി റിട്ടേണുകളുടെ പ്രോസസ്സിംഗ് സമയം 2014 സാമ്പത്തിക വര്‍ഷത്തില്‍ 93 ദിവസത്തില്‍ നിന്ന് 10 ദിവസമായി കുറച്ചതായും റീഫണ്ടുകള്‍ വേഗത്തിലാക്കിയതായും മന്ത്രി പറഞ്ഞു. വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തെ പലിശ രഹിത വായ്പ 75,000 കോടി നല്‍കുമെന്നും നിര്‍മല പറഞ്ഞു.
ഈ വര്‍ഷം ശരാശരി ജിഎസ്ടി പ്രതിമാസ കളക്ഷന്‍ ഏകദേശം ഇരട്ടിയായി 1.66 ലക്ഷം കോടി രൂപയായി വര്‍ധിച്ചതായി ധനമന്ത്രി പറയുന്നു. ഇറക്കുമതി തീരുവ ഉള്‍പ്പെടെ പ്രത്യക്ഷവും പരോക്ഷവുമായ നികുതികളിലെ നിരക്കുകളില്‍ ഒരു മാറ്റവും താന്‍ നിര്‍ദ്ദേശിക്കുന്നില്ല എന്നും ബജറ്റ് പ്രസംഗത്തിനിടെ നിര്‍മല സീതാരാമന്‍ പറഞ്ഞു. 2025 സാമ്പത്തിക വര്‍ഷത്തിലെ ധനക്കമ്മി ജിഡിപിയുടെ 5.1% ആയി കണക്കാക്കുന്നു എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
2024-25 സാമ്പത്തിക വര്‍ഷത്തിലെ നികുതി വരുമാനം 26.02 ലക്ഷം കോടി രൂപയായിരിക്കും. 2024 സാമ്പത്തിക വര്‍ഷത്തിലെ ധനക്കമ്മി ജിഡിപിയുടെ 5.8 ശതമാനമായി കുറച്ചതായും ധനമന്ത്രി പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാര്‍ 2047-ഓടെ ഇന്ത്യയെ 'വികസിത ഭാരതം' ആക്കാനുള്ള ശ്രമത്തിലാണ് എന്നും ഈ വികസനം എല്ലാ മേഖലയിലും വ്യാപിപ്പിക്കും എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിര്‍മലാ സീതാരാമന്റെറ തുടര്‍ച്ചയായ ആറാമത്തെ ബജറ്റാണ് ഇത്. ലോകമെമ്പാടുമുള്ള വര്‍ധിച്ചുവരുന്ന ദുര്‍ബലമായ ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ (ഉക്രെയ്‌നിലെയും ഗാസയിലെയും യുദ്ധങ്ങള്‍, മിഡില്‍ ഈസ്റ്റിലെ പിരിമുറുക്കം, തീവ്രവാദം എന്നിവ) ലോക സാമ്പത്തിക രംഗത്ത് പുതിയ വെല്ലുവിളികള്‍ സൃഷ്ടിച്ചു. ഈ വെല്ലുവിളികള്‍ക്കിടയിലും വളര്‍ച്ച കൈവരിക്കാന്‍ രാജ്യത്തിന് സാധിക്കുമെന്ന് സര്‍ക്കാരിന് ആത്മവിശ്വാസമുണ്ടെന്നും മന്ത്രി പറഞ്ഞു.


Click it and Unblock the Notifications