കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനസംഖ്യയുടെ 100 ശതമാനത്തിനും ആദ്യ ഡോസ് വാക്‌സിന്‍; സംസ്ഥാനങ്ങളെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മിക്ക സംസ്ഥാനങ്ങളോടും വാക്‌സിനേഷന്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. വാക്‌സിനേഷന്‍ പൂര്‍ണമായാല്‍ കൊവിഡില്‍ നിന്ന് വലിയ പ്രതിരോധം തീര്‍ക്കാന്‍ സാധിക്കും. മിക്ക സംസ്ഥാനങ്ങളും ദിവസേന ലക്ഷക്കണക്കിന് പേര്‍ക്കാണ് വാക്‌സിന്‍ കുത്തിവയ്ക്കുന്നത്.

എന്നാല്‍ ഇപ്പോഴിതാ ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്കും കോവിഡ് -19 വാക്‌സിന്‍ ആദ്യ ഡോസ് നല്‍കിയ സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ഞായറാഴ്ച അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഗോവ, ഹിമാചല്‍ പ്രദേശ്, ലഡാക്ക്, ദാദ്ര & നഗര്‍ ഹവേലി, ദാമന്‍ & ദിയു, സിക്കിം, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ തങ്ങളുടെ എല്ലാ പൗരന്മാരെയും ആദ്യത്തെ ഡോസ് വാക്‌സിന്‍ കുത്തിവെച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

india

ജനസംഖ്യയുടെ 100% പേര്‍ക്ക് ആദ്യത്തെ ഡോസ് കൊവിഡ് വാക്‌സിന്‍ ഡോസ് നല്‍കിയതിന് ഈ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. ഈ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവരുടെ ഉത്സാഹത്തിനും പ്രതിബദ്ധതയ്ക്കും പ്രത്യേക അഭിനന്ദനം, ഓരോ സംസ്ഥാനവും/കേന്ദ്രഭരണ പ്രദേശവും നല്‍കുന്ന ഡോസുകളുടെ എണ്ണം പങ്കുവച്ചാണ് മന്‍സുഖ് മാണ്ഡവ്യ അഭിനന്ദനം അറിയിച്ചത്.

രാജ്യത്തെ ജനസംഖ്യയിലെ 74 കോടിയിലധികം ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് ലഭിച്ചിട്ടുണ്ടെന്ന് ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഞായറാഴ്ച പറഞ്ഞു. വാക്‌സിനേഷന്‍ മാത്രമാണ് സമ്പദ്വ്യവസ്ഥയെ ഉയര്‍ത്താനുള്ള ഒരേയൊരു മരുന്ന്,എങ്കില്‍ മാത്രമേ ആളുകളെ പതിവായി ബിസിനസുകള്‍ നടത്താനോ അല്ലെങ്കില്‍ കര്‍ഷകര്‍ക്ക് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടത്താനോ അനുവദിക്കുകയുള്ളൂ.

അതേസമയം, കോവിന്‍ പോര്‍ട്ടലില്‍ നിന്നുള്ള ഡാറ്റ അനുസരിച്ച് ഞായറാഴ്ച രാത്രി 8 മണി വരെ ഏകദേശം 50,25,159 വാക്‌സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കുത്തിവയ്പ് നല്‍കി ജനുവരി 16 ന് ആണ് രാജ്യവ്യാപകമായി വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ചത്. പിന്നീട് മുന്‍നിര തൊഴിലാളികളുടെ കുത്തിവയ്പ്പ് ഫെബ്രുവരി 2 ന് ആരംഭിച്ചു.

പ്രതിരോധ കുത്തിവയ്പ്പിന്റെ അടുത്ത ഘട്ടം മാര്‍ച്ച് 1 മുതലാണ് ആരംഭിച്ചത്. ആ ഘട്ടത്തില്‍ 60 വയസ്സിനു മുകളിലുള്ളവര്‍ക്കും 45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും നിര്‍ദ്ദിഷ്ട രോഗമുള്ളവര്‍ക്കും ആരംഭിച്ചു. ഏപ്രില്‍ 1 മുതലാണ് 45 വയസ്സിന് മുകളിലുള്ള എല്ലാ ആളുകള്‍ക്കും ഇന്ത്യയില്‍ വാക്‌സിനേഷന്‍ ആരംഭിച്ചത്.

പിന്നീട് 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും മെയ് 1 മുതല്‍ പ്രതിരോധ കുത്തിവയ്പ്പ് അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ പ്രതിരോധ കുത്തിവയ്പ്പ് വിപുലീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കോവിഡ് -19 ല്‍ നിന്ന് രാജ്യത്തെ ഏറ്റവും ദുര്‍ബലരായ ജനസംഖ്യാ ഗ്രൂപ്പുകളെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗമെന്ന നിലയിലാണ് വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുന്നത്. അതുകൊണ്ട് ഇത് പതിവായി അവലോകനം ചെയ്യുകയും ഉയര്‍ന്ന തലത്തില്‍ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Recommended Video

cmsvideo
What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

അതേസമയം, കോവിഡ് 19 വാക്സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രി വാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നെന്ന് കേരള സര്‍ക്കാര്‍ വിശകല റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 12 വരെ വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 79.3 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,27,48,174), 31.12 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (89,55,855) നല്‍കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (8,88,082) 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 94 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 51 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്സിനേഷന്‍ നല്‍കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

English summary
Union Health Minister Praise states for giving Covid first dose to 100 per cent of population
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X