ഇത് കോവിഡ് കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടെന്ന കുമ്പസാരം: പി ചിദംബരം
ഇരുവരുടെയും രാജി രാജ്യത്തെ കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നതിന്റെ കുമ്പസാരം
ന്യൂഡൽഹി: രണ്ടാം മോദി മന്ത്രിസഭയിലെ ആദ്യ പുനഃസംഘടനയിൽ ഏറെ ചർച്ചയായ ഒരു വിഷയം ആരോഗ്യ വകുപ്പിലെ സമ്പൂർണ അഴിച്ചുപണിയാണ്. ആരോഗ്യവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഹർഷ വർധനും സഹമന്ത്രി അശ്വിനി കുമാർ ചൗബെയും രാജിവെച്ചിരിക്കുന്ന സാഹചര്യത്തിൽ വകുപ്പിൽ പൂർണമായ ഒരും മാറ്റം കൊണ്ടുവന്നിരിക്കുകയാണ് നരേന്ദ്ര മോദിയും ബിജെപിയും.

ഇരുവരുടെയും രാജി രാജ്യത്തെ കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നതിന്റെ കുമ്പസാരമാണെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം പറയുന്നത്. ശരിയായി നടക്കുന്നതിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രിക്ക് ലഭിക്കുമ്പോൾ വീഴ്ചയുടെ പൂർണ ഉത്തരവാദിത്വം മന്ത്രിമാർക്കാകുന്ന സാഹചര്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.
"രാജ്യത്തെ കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നതിന്റെ കുമ്പസാരമാണിത്. എല്ലാം ശരിയായി നടന്നാല്‍ അതിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിക്കും, എന്നാല്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദി മന്ത്രിമാരാവും. സമ്പൂര്‍ണമായ അനുസരണയ്ക്കും ചോദ്യം ചെയ്യപ്പെടാത്ത അനുസരണയ്ക്കും ഒരു മന്ത്രി കൊടുക്കുന്ന വില അതാണ്."
Recommended Video
കോവിഡിന്റെ പശ്ചാത്തലത്തിലുയർന്ന് വിമർശനങ്ങളാണ് ഇരുവരുടെയും രാജിക്ക് കാരണമെന്ന് നേരത്തെ തന്നെ അഭ്യൂവഹങ്ങളുണ്ടായിരുന്നു. പുനഃസംഘടനയിൽ വകുപ്പിൽ കാര്യമായ മാറ്റമുണ്ടാകുമെന്നും അനൗദ്യോഗിക റിപ്പോർട്ടുകളുമുണ്ടായിരുന്നു. ഒരു ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലും പ്രതികൂട്ടിലാക്കുന്നതായിരുന്നു കോവിഡ് കൈകാര്യം ചെയ്യുന്നതിൽ സംഭവിച്ച വീഴ്ച.












Click it and Unblock the Notifications