കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറ്റിംഗിന് 10-15 ലക്ഷമൊക്കെ വാങ്ങിയാല്‍ സാധാരണക്കാര്‍ എന്തുചെയ്യും? അഭിഭാഷകരുടെ ഉയര്‍ന്ന ഫീസിനെതിരെ റിജിജു

Google Oneindia Malayalam News

ന്യൂദല്‍ഹി: രാജ്യത്തെ പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും നീതി ലഭിക്കാത്ത വിധം പ്രമുഖ അഭിഭാഷകര്‍ ഈടാക്കുന്ന അമിതമായ ഫീസിനെതിരെ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു രംഗത്ത്. അഭിഭാഷകര്‍ ഉയര്‍ന്ന ഫീസ് വാങ്ങുമ്പോള്‍ സാധാരണക്കാര്‍ക്ക് എങ്ങനെയാണ് അവരെ സമീപിക്കാനാവുക എന്ന് അദ്ദേഹം ചോദിച്ചു.

dsasa

''വിഭവശേഷിയും സാമ്പത്തിക സ്ഥിതിയും ഉള്ള ആളുകള്‍ക്ക് വലിയ അഭിഭാഷകരെ താങ്ങാന്‍ കഴിയും. ഒരു സാധാരണക്കാരന് താങ്ങാനാകാത്ത ഫീസ് സുപ്രീം കോടതിയിലുണ്ട്. ഒരു ഹിയറിംഗിന് 10-15 ലക്ഷം രൂപ അവര്‍ ഈടാക്കുകയാണെങ്കില്‍, ഒരു സാധാരണക്കാരന്‍ എങ്ങനെ പണം നല്‍കും?', ജയ്പൂരില്‍ നടന്ന 18-ാമത് ഓള്‍ ഇന്ത്യ ലീഗല്‍ സര്‍വീസസ് അതോറിറ്റി മീറ്റില്‍ സംസാരിക്കവെ റിജിജു പറഞ്ഞു.

'2018 ല്‍ രണ്ട് തവണ ദൃശ്യങ്ങള്‍ ആക്‌സസ് ചെയ്തു, അതും രണ്ട് ഡിവൈസില്‍..അത് ഗുരുതരമല്ലേ?': സംഗമേശ്വരന്‍'2018 ല്‍ രണ്ട് തവണ ദൃശ്യങ്ങള്‍ ആക്‌സസ് ചെയ്തു, അതും രണ്ട് ഡിവൈസില്‍..അത് ഗുരുതരമല്ലേ?': സംഗമേശ്വരന്‍

ജൂലൈ 18 തിങ്കളാഴ്ച മുതല്‍ ആരംഭിക്കാനിരിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ കാലഹരണപ്പെട്ട 71 നിയമങ്ങള്‍ റദ്ദാക്കുമെന്നും നിയമമന്ത്രി പറഞ്ഞു. 18-ാമത് ഓള്‍ ഇന്ത്യ ലീഗല്‍ സര്‍വീസസ് അതോറിറ്റി മീറ്റില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും പങ്കെടുത്തു.

പാവപ്പെട്ടവര്‍ക്ക് സുപ്രീം കോടതിയില്‍ പോകാന്‍ കഴിയാത്ത വിധം അഭിഭാഷകരുടെ ഫീസ് ഉയര്‍ന്നതാണെന്ന് അശോക് ഗെലോട്ടും പറഞ്ഞു. നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി ആണ് രണ്ട് ദിവസത്തെ മീറ്റ് സംഘടിപ്പിക്കുന്നത്.

ദിലീപ് കേസ്: ദൃശ്യങ്ങള്‍ വിവോ ഫോണില്‍ ഉപയോഗിച്ച സമയത്ത് കോടതി പ്രവര്‍ത്തിച്ചിരുന്നില്ല; നിര്‍ണായക കണ്ടെത്തല്‍ദിലീപ് കേസ്: ദൃശ്യങ്ങള്‍ വിവോ ഫോണില്‍ ഉപയോഗിച്ച സമയത്ത് കോടതി പ്രവര്‍ത്തിച്ചിരുന്നില്ല; നിര്‍ണായക കണ്ടെത്തല്‍

'ഫീസിനും ഒരു പരിധി വേണം. ഒരു കോടി, 80 ലക്ഷം, 50 ലക്ഷം രൂപ. നാട്ടില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലേ? ഒരിക്കല്‍ ചീഫ് ജസ്റ്റിസിന്റെ യോഗത്തിലും ഞാന്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തെക്കുറിച്ചും ചിന്തിക്കുക. ഒരു കമ്മിറ്റി ഉണ്ടാക്കുക. എന്തെങ്കിലും വഴിയുണ്ടാകണം,' ഗെലോട്ട് പറഞ്ഞു.

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ മുന്‍ ബി ജെ പി വക്താവ് നൂപുര്‍ ശര്‍മയെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരായി സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗത്തിന്റെ വ്യാപകമായ വിമര്‍ശനത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ഇത് വളരെ ആശങ്കാജനകമാണ്, എന്നും അദ്ദേഹം പറഞ്ഞു.

ജോര്‍ജുകുട്ടിയുടെ മകള്‍ തന്നെയല്ലേ ഇത്; സാരിയില്‍ കിടുക്കി അന്‍സിബ, വൈറല്‍ ചിത്രങ്ങള്‍

കുതിരക്കച്ചവടത്തിലൂടെ സര്‍ക്കാരുകള്‍ മാറുകയാണെന്ന് അശോക് ഗെഹ്ലോട്ട് ബി ജെ പിയെ ഉന്നം വെച്ച് പറഞ്ഞു. രാജ്യത്ത് നിലവിലുള്ള സാഹചര്യം വളരെ ഗുരുതരമാണ്. എന്റെ സര്‍ക്കാര്‍ എങ്ങനെ നിലനിന്നു എന്നത് ആശ്ചര്യപ്പെടുത്തുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

English summary
Union Law Minister Kiran Rijiju against exorbitant fees charged by lawyers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X