'ഇംഗ്ലീഷ് കൊള്ളാം, പക്ഷേ പ്രവൃത്തി നല്ലതല്ല'; രാജ്യസഭയിൽ കൊമ്പുകോർത്ത് ഖാർഗെയും നിർമല സീതാരാമനും
ഡൽഹി: രാജ്യസഭയിൽ കൊമ്പുകോർത്ത് കേന്ദ്രമന്ത്രി നിർമല സീതാരാമനും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും. കോൺഗ്രസിനെയും മുൻകാല നേതാക്കളെയും നിർമല സീതാരമൻ വിമർശിച്ചതോടെയാണ് വാക്പ്പോര് നടന്നത്. കോൺഗ്രസ് കൊണ്ടുവന്ന ഭരണഘടന ഭേദഗതികൾ ജനാധിപത്യത്തെ ശക്തിപ്പെടുത്താനല്ലെന്നും മറിച്ച് അധികാരം സംരക്ഷിക്കാൻ വേണ്ടിയാണെന്നും നിർമല സീതാരാമൻ പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ അഭിമാനിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും എന്നാൽ ആദ്യ സർക്കാർ തന്നെ അഭിപ്രായ സ്വാതന്ത്ര്യം തടയുന്ന തരത്തിലുള്ള ഭരണഘടനാ ഭേദഗതി കൊണ്ടുവന്നെന്നും നിർമല സീതാരാമൻ ആരോപിച്ചു. ഇതിന് പിന്നാലെയാണ് നിർമല സീതാരാമന് ഖാർഗെ മറുപടി നൽകിയത്. നിർമല സീതാരാമന് നല്ല ഭാഷയുണ്ടെങ്കിലും പ്രവൃത്തികൾ നല്ലതല്ലെന്ന് ഖാർഗെ പറഞ്ഞു.

താൻ മുനിസിപ്പാലിറ്റി സ്കൂളിലാണ് പഠിച്ചത്, തനിക്ക് വായിക്കാനറിയാമെന്നും എന്നാൽ കേന്ദ്രമന്ത്രി നിർമല സീതാരാമൻ പഠിച്ചത് ജവഹർലാൽ നെഹ്റു സർവകലാശാലയിലാണ്, അവരുടെ ഇംഗ്ലീഷ് വളരെ മികച്ചതാണെന്നതിൽ സംശയമില്ല, ഹിന്ദിയും മികച്ചതാണ്, എന്നാൽ പ്രവർത്തി നല്ലതല്ലെന്നും ഖാർഗെ പറഞ്ഞു. ഭരണഘടനയേയും ദേശീയ പതാകയേയും അശോകചക്രത്തേയും വെറുക്കുന്നവരാണോ കോൺഗ്രസിനെ പഠിപ്പാക്കാൻ ശ്രമിക്കുന്നതെന്നും ഖാർഗെ ചോദിച്ചു.
" ഇതെന്താണ് ? ഈ ഭരണഘടന ഉണ്ടാക്കിയപ്പോൾ, ഇവർ ഭരണഘടന കത്തിച്ചു. ഭരണഘടന അംഗീകരിച്ച ദിവസം അവർ രംലീല മൈതാനത്ത് ( ഡൽഹിയിലെ ) ബാബാസാഹെബ് അംബേദ്കർ, ജവഹർലാൽ നെഹ്‌റു, മഹാത്മാ ഗാന്ധി എന്നിവരുടെ കോലം കത്തിച്ചു, ഖാർഖെ പറഞ്ഞു.
കോൺഗ്രസ് പാർട്ടിയും ഭരണഘടനയും സ്ത്രീകൾക്ക് വോട്ടവകാശം നൽകിയപ്പോൾ അതിനെ എതിർത്തവരാണ് ആർ എസ് എസും ജനസംഘവും ( ഇപ്പോൾ ബി ജെ പി ) എന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, കഴിഞ്ഞയാഴ്ച ലോക്സഭയിൽ ഭരണഘടനയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ പ്രധാനമന്ത്രി നനേന്ദ്ര മോദിയും രാജദ് നാശ് സിംഗും കോൺഗ്രസിന്റെ ഭരണ കാലത്ത് കൊണ്ടുവന്ന വിവിധ ഭരണഘടനാ ഭേദഗതികൾക്കെതിരെ ആഞ്ഞടിച്ചിരുന്നു. അത് ജനാധിപത്യത്തെയല്ല മറിച്ച് ഒരു രാജവംശത്തെയാണ് ശക്തിപ്പെടുത്തിയതെന്ന് പറഞ്ഞിരുന്നു.
ഡിസംബർ 16 ന് ഭരണഘടനയുടെ 75 ാം വാർഷികത്തോടനുബന്ധിച്ചാണ് രണ്ട് ദിവസത്തെ പ്രത്യേക ചർച്ചയ്ക്കായി രാജ്യസഭ വിളിച്ച് ചേർത്തത്യ. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വിഷം ചർച്ച ചെയ്യും.












Click it and Unblock the Notifications