കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രമന്ത്രിയെ പുറത്താക്കണം; ആവശ്യവുമായി രാഹുല്‍ ഗാന്ധി രാഷ്ട്രപതിയെ കണ്ടു

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ നടന്ന കര്‍ഷക കൊലപാതകത്തിന് അറസ്റ്റിലായ ആശിഷ് മിശ്രയുടെ പിതാവ് അജയ് മിശ്രയെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി രാഷ്ട്രപതി രാം നഥ് കോവിന്ദിനെ കണ്ടു. അദ്ദേഹം സര്‍ക്കാരുമായി സംസാരിക്കാമെന്ന് തന്നോട് പറഞ്ഞുവെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയാണ് അജയ് മിശ്ര. അദ്ദേഹത്തിന്റെ മകന്‍ ഓടിച്ച കാര്‍ പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകര്‍ക്കിടയിലേക്ക് പാഞ്ഞ് കയറുകയും നാല് കര്‍ഷകരുള്‍പ്പെടെ എട്ട് പേര്‍ സംഭവത്തില്‍ മരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ അദ്ദേഹത്തെ കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ra

ഒരു ഭർത്താവും ചെയ്യാത്ത ക്രൂരത; സൂരജ് എന്ന കൊടും കുറ്റവാളിയുടെ ജനനം... ഭാര്യയെ കൊല്ലാൻ എടുത്ത റിസ്‌കുകൾഒരു ഭർത്താവും ചെയ്യാത്ത ക്രൂരത; സൂരജ് എന്ന കൊടും കുറ്റവാളിയുടെ ജനനം... ഭാര്യയെ കൊല്ലാൻ എടുത്ത റിസ്‌കുകൾ

തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കര്‍ഷക കുടുംബങ്ങളുടെ ആവശ്യം കൂടിയാണ് കേന്ദ്ര മന്ത്രിയെ പിരിച്ചുവിടുകയെന്നത്. ഈ വിഷയത്തില്‍ ന്യായമായ അന്വേഷണം നടത്തുന്നതിനാണ് കേന്ദ്രമന്ത്രിയെ പിരിച്ചുവിടാന്‍ കോണ്‍ഗ്രസ് സമ്മര്‍ദം ചെലുത്തുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. അജയ് മിശ്ര ആ സ്ഥാനത്ത് തുടരുകയാണെങ്കില്‍ തങ്ങള്‍ക്ക് നീതി കിട്ടില്ലെന്ന ആശങ്ക കര്‍ഷക കുടുംബങ്ങള്‍ക്കുണ്ട്. മന്ത്രിയെ നീക്കണമെന്നത് ഉത്തര്‍പ്രദേശിലെ മുഴുവന്‍ ജനങ്ങളുടെയും ആവശ്യം കൂടിയാണെന്നും രാജ്യത്ത് ശരിയായി ചിന്തിക്കുന്ന എല്ലാവരുടെയും ആവശ്യം കൂടിയാണിതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. രാഷ്ട്രപതി സര്‍ക്കാരിനോട് സംസാരിക്കാമെന്ന് പറഞ്ഞതായും അവര്‍ കൂട്ടിചേര്‍ത്തു. ഉത്തര്‍പ്രദേശില്‍ ഇന്നലെ നടന്ന കൊല്ലപ്പെട്ട കര്‍ഷകര്‍ക്കു വേണ്ടിയുള്ള അന്തിമ പ്രാര്‍ത്ഥനാ യോഗത്തില്‍ പ്രിയങ്കാ ഗാന്ധി പങ്കെടുത്തിരുന്നുവെന്ന് രാഷ്ട്രപതിയുമായുള്ള സന്ദര്‍ശനത്തിനു ശേഷം നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

'ഞാന്‍ പെട്ടാല്‍ നീയും പെടും'; സംഭവം പുറത്ത് പറയരുത്, സൂരജ് പറഞ്ഞതായി സുരേഷ്'ഞാന്‍ പെട്ടാല്‍ നീയും പെടും'; സംഭവം പുറത്ത് പറയരുത്, സൂരജ് പറഞ്ഞതായി സുരേഷ്

മകന്‍ പ്രതിയായതിനാല്‍ ലഖിംപൂര്‍ ഖേരി അക്രമത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കണമെങ്കില്‍ കേന്ദ്ര മന്ത്രി രാജിവെക്കണമെന്ന് രാഷ്ട്രപതിയോട് പറഞ്ഞുവെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് പുറമെ, കോണ്‍ഗ്രസ് നേതാക്കളായ പ്രയിങ്ക ഗാന്ധി, എ കെ ആന്റണി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ സി വേണുഗോപാല്‍, ഗുലാം നബി ആസാദ്, അധിര്‍ രഞ്ചന്‍ ചൗധരി എന്നിവരും രാഷ്ട്രപതിയെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ഒക്ടോബര്‍ മൂന്നിനാണ് ഉത്തര്‍ പ്രദേശ് ലക്‌നൗവിലെ ലഖിപൂര്‍ ഖേരിയില്‍ പ്രതിഷേധിക്കുകയായിരുന്ന കര്‍ഷശകര്‍ക്കു നേരെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ്മിശ്രയുടെ കാര്‍ പാഞ്ഞു കയറിയത്. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ ബില്ലുകള്‍ക്കെതിരെ പ്രതിഷേധിക്കുകയായിരുന്നു കര്‍ഷകര്‍. പാഞ്ഞ് കയറിയകാര്‍ പൊട്ടിതെറിക്കുകയായിരുന്നു. സംഭവത്തില്‍ നാല് കര്‍ഷകരുള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. രണ്ട് ബിജെപി പ്രവര്‍ത്തകരും കൊല്ലപ്പെട്ടവരില്‍പെടും. ആദ്യ ഘട്ടത്തില്‍ സംഭവത്തെ പൂര്‍ണമായും നിഷേധിക്കുകയായിരുന്നു മന്ത്രിയും മകനും ചെയ്തത്. പിന്നീട് കര്‍ഷകര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞ് കയറുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഈ കാറില്‍ ആശിഷ് മിശ്രയുണ്ടായിരുന്നുവെന്നാണ് കര്‍ഷകര്‍ പറഞ്ഞത്.

കോര്‍പ്പറേഷന്‍ നികുതി വെട്ടിപ്പില്‍ ആദ്യ അറസ്റ്റ്; അറസ്റ്റിലായത് ഓഫീസ് അറ്റന്റന്റ് ബിജുകോര്‍പ്പറേഷന്‍ നികുതി വെട്ടിപ്പില്‍ ആദ്യ അറസ്റ്റ്; അറസ്റ്റിലായത് ഓഫീസ് അറ്റന്റന്റ് ബിജു

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും കൊലപാതകികളെ ചോദ്യം ചെയ്യാനും, അറസ്റ്റ് ചെയ്യാനും ഉത്തര്‍ പ്രദേശ് വൈകിയിരുന്നു. ഇത് സുപ്രീംകോടതിയുള്‍പ്പെടെ ചോദ്യംചെയ്യുകയും കര്‍ഷകര്‍ നിരന്തരം പ്രതിഷേധിക്കുകയും ചെയ്തതോടെയാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. സര്‍ക്കാരിനെയും പൊലീസിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കര്‍ശക കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് പോയ രാഹുല്‍ ഗാന്ധിയെ എയര്‍പോര്‍ട്ടില്‍ തന്നെ തടയുകയും ചെയ്തു. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഇവരെ വിട്ടയച്ചത്.

കാർക്കൂന്തൽ അഴകിൽ നിക്കി ഗൽറാണി; മലയാളികളുടെ പ്രിയപ്പെട്ട നായികയുടെ പുതിയ ചിത്രങ്ങൾ കാണാം

English summary
Union Minister should be sacked; Rahul Gandhi met the President with the demand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X