കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള മൗലാനാ ആസാദ് ഫെല്ലോഷിപ്പ് നിർത്തലാക്കിയെന്ന് സ്മൃതി ഇറാനി

Google Oneindia Malayalam News

ന്യൂഡൽഹി: രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള ഗവേഷകർക്ക്​ യൂനിവേഴ്​സിറ്റി ഗ്രാൻറ്​ കമീഷൻ (യു.ജി.സി) നൽകുന്ന മൗലാനാ ആസാദ് നാഷണൽ ഫെല്ലോഷിപ്പ് (എം.എ.എൻ.എഫ്) നിർത്തലാക്കി എന്ന്​ കേന്ദ്രം.

ലോക്സഭയിൽ ടി എൻ പ്രതാപൻ എം.പി ഉന്നയിച്ച ചോദ്യത്തിന്​ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിൻറെ ചുമതലയുള്ള മന്ത്രി സ്മൃതി ഇറാനി ഇക്കാര്യം പറഞ്ഞത്. 2022-23 വർഷം മുതൽ എംഎഎൻഎഫ് നിർത്തലാക്കിയതായി ആണ് മറുപടിയിൽ പറയുന്നത്.

smriti new

Video: വിവാഹ ദിവസം ബ്ലൗസ് എടുക്കാന്‍ മറന്ന് വധു, ആകെ പൊല്ലാപ്പ്, ഒടുവില്‍ ചെയ്തത് കണ്ടോ?Video: വിവാഹ ദിവസം ബ്ലൗസ് എടുക്കാന്‍ മറന്ന് വധു, ആകെ പൊല്ലാപ്പ്, ഒടുവില്‍ ചെയ്തത് കണ്ടോ?

കേന്ദ്ര സർക്കാർ നടപ്പാക്കുന്ന വിവിധ ഫെല്ലോഷിപ്പുകളിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക്​ അവസരമുള്ളതിനാലും, എം.എ.എൻ.എഫ് മറ്റു ചില ഫെല്ലോഷിപ്പ് പദ്ധതികളുടെ പരിധിയിൽ വരുന്നതിനാലും 2022-23 അധ്യയന വർഷം മുതൽ ഈ ഫെല്ലോഷിപ്പ് തുടരേണ്ടതില്ലെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നെന്ന്​ മറുപടിയിൽ വിശദീകരിക്കുന്നു.

''ഉന്നതവിദ്യാഭ്യാസത്തിനായി സർക്കാർ നടപ്പാക്കുന്ന വിവിധ ഫെലോഷിപ്പ് പദ്ധതികളുമായി MANF സ്കീം ഓവർലാപ്പ് ചെയ്യുന്നതിനാലും ന്യൂനപക്ഷ വിദ്യാർത്ഥികൾ ഇതിനകം തന്നെ ഇത്തരം പദ്ധതികളുടെ കീഴിൽ വരുന്നതിനാലും 2022-23 മുതൽ MANF പദ്ധതി നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചു,'' എന്നാണ് ലോക്സഭയിൽ ഇറാനി പറഞ്ഞത്.

ആദ്യം അടിച്ച സമ്മാനം 1000 താഴെ , അതേ പണം കൊണ്ട് വീണ്ടും ലോട്ടറി; കിട്ടിയത് കോടികള്‍ആദ്യം അടിച്ച സമ്മാനം 1000 താഴെ , അതേ പണം കൊണ്ട് വീണ്ടും ലോട്ടറി; കിട്ടിയത് കോടികള്‍

2014-15 അധ്യയന വർഷം മുതൽ 2021-22 അധ്യയന വർഷം വരെ 6722 ഗവേഷകർക്കായി 738.85 കോടി രൂപ എം.എ.എൻ.എഫ് വഴി വിതരണം ചെയ്തുവെന്നും ​മറുപടിയിലുണ്ട്​.

എംഎഎൻഎഫ് നിർത്തലാക്കാനുള്ള കേന്ദ്ര തീരുമാനം നിലവിൽ ഫെല്ലോഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്ന്​ ടി.എൻ. പ്രതാപൻ പറഞ്ഞു. പുതുതായി ആർക്കും നൽകുന്നില്ലെന്നാണോ അതോ ഇതുവരെ ലഭിച്ചുകൊണ്ടിരുന്നവർക്കും ഇനി ലഭിക്കില്ലെന്നാണോ എന്നൊക്കെയുള്ള സംശയങ്ങൾ നിലനിൽക്കുന്നു.

ഒ.ബി.സി അല്ലാത്ത ന്യൂനപക്ഷങ്ങളിൽ നിന്നുള്ള ഗവേഷക വിദ്യാർഥികൾക്ക് ഇതോടെ വലിയ അവസരം നിഷേധിക്കുകയാണ് സർക്കാർ ചെയ്തത്. വിഷയം വരും ദിവസങ്ങളിലും പാർലമെന്റിൽ ഉന്നയിക്കുമെന്ന് പ്രതാപൻ എംപി പറഞ്ഞു.

മുസ്ലീം, ബുദ്ധ, ക്രിസ്ത്യൻ, ജൈന, പാഴ്‌സി, സിഖ് എന്നീ ആറ് ന്യൂനപക്ഷ സമുദായങ്ങൾക്ക് എം ഫിൽസും പിഎച്ച്‌ഡിയും നേടുന്നതിന് സാമ്പത്തിക സഹായമായി കേന്ദ്രം നൽകുന്ന അഞ്ച് വർഷത്തെ ഫെലോഷിപ്പാണ് മൗലാന ആസാദ് ഫെലോഷിപ്പ് പദ്ധതി. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ അംഗീകരിച്ച എല്ലാ സർവ്വകലാശാലകളും സ്ഥാപനങ്ങളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. യുജിസി വഴി ന്യൂനപക്ഷകാര്യ മന്ത്രാലയമാണ് ഇത് നടപ്പാക്കുന്നത്.

English summary
Union Minister Smriti Irani said that Maulana Azad Fellowship will no longer be available to minority students.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X