കോണ്‍ഗ്രസ് 'പോസ്റ്റില്‍' തൃണമൂല്‍ നേതാവ് അഭിഷേക്; മമതയുടെ വരവിന് മുന്നോടിയായി ശ്രദ്ധേയ നീക്കം
ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ എത്തുന്നതിന് മുന്നോടിയായി ഏറെ ശ്രദ്ധേയമായ നീക്കങ്ങളാണ് നടക്കുന്നത്. തലസ്ഥാനത്ത് എത്തുന്ന മമത ബാനര്‍ജി ബംഗാ ഭവനില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ച് ചേര്‍ത്തേക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജുലൈ 28 ന് വൈകീട്ട് മൂന്ന് മണിക്കായിരിക്കും പ്രതിപക്ഷത്തെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്ന യോഗം. ഏറെ കാലത്തിന് ശേഷം കോണ്‍ഗ്രസും മമതയും കൈ കോര്‍ക്കാന്‍ പോകുന്നു എന്നതാണ് ശ്രദ്ധേയം.
മഴക്കാല നടത്തങ്ങൾ; അനശ്വര രാജന്റെ ഇൻസ്റ്റഗ്രാം ഫൊട്ടോസ് ഏറ്റെടുത്ത് ആരാധകർ
ഒരു ബാത്ത് ടവൽ മാത്രം; ടോപ്‌ലെസ് ചിത്രത്തില്‍ നിപാട് പ്രഖ്യാപിച്ച് ഗ്ലാമര്‍ സുന്ദരി

പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളുടെ ഒരു യോഗം 21 ന് അവര്‍ വിളിച്ചുചേര്‍ത്തിരുന്നു. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബര്‍ തുടങ്ങിയവര്‍ അന്നത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും ദില്ലിയിലെത്തുകയും ചെയ്തു.

പ്രതിപക്ഷ ഐക്യം എന്ന തൃണമൂല്‍ കോണ്‍ഗ്രസ് ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് പ്രശാന്ത് കിഷോര്‍ ശരദ് പവാര്‍, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുമായി ചര്‍ച്ച നടത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 21 ന് നടന്ന യോഗത്തില്‍ എസ്പി, ഡിഎംകെ, ടിആര്‍എസ്, എഎപി, ആര്‍ജെഡി, ശിവസേന തുടങ്ങിയ പാര്‍ട്ടികളുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു.

വ്യക്തിപരമായ താത്പര്യങ്ങള്‍ മാറ്റിവച്ച് രാജ്യതാത്പര്യത്തിനുവേണ്ടി ഒന്നിക്കണം. ഒന്നിച്ചു നിന്ന് ഒരു മുന്നണി ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജനങ്ങള്‍ ഒരുകാലത്തും നമ്മോട് പൊറുക്കില്ലെന്നും മമത അന്നത്തെ യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്തുകൊണ്ട് പറഞ്ഞത്. ഇതിന് പിന്നാലെയാണ് മമത നേരിട്ട് ദില്ലിയിലേക്ക് എത്തുന്നത്.

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും രണ്ട് ചേരില്‍ നിന്നാണ് മത്സരിച്ചതെങ്കിലും തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ തന്നെ ദേശീയ തലത്തില്‍ ഇരുപാര്‍ട്ടികളും യോജിച്ച് പോവുന്നതിന്‍റെ സൂചനകള്‍ പുറത്ത് വന്നിരുന്നു.

ഇതില്‍ ഏറ്റവും ശ്രദ്ധേയം ഇന്ന് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റാണ്. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയവുമായി ബന്ധപ്പെട്ട് അഭിഷേക് ബാനര്‍ജിയുടെ ചിത്രം സഹിതമുള്ള ഒരു പോസ്റ്റാണ് കോണ്‍ഗ്രസിന്‍റെ ട്വിറ്ററില്‍ വന്നത്. അഭിഷേക് ബാനർജിയുടേതും അദ്ദേഹത്തിന്‍റെ പേഴ്‌സണൽ സെക്രട്ടറിയുടേയും ഫോൺ ടാപ്പുചെയ്തതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

കോണ്‍ഗ്രസിന്‍റെ ട്വീറ്റ് തൃണമൂല്‍ നേതാവ് ഡെറക് ഓ ബ്രയൻ റീ ട്വീറ്റ് ചെയ്തിട്ടുണ്ട്. ആരാണ് ഫോണ്‍ ചോര്‍ത്തപ്പെട്ട അഭിഷേക് ബാനര്‍ജി ആരാണ്, എന്താണ് ഫോണ്‍ ചോര്‍ത്താനുണ്ടായ കാരണം, എപ്പോള്‍ എന്നതാണ് കോണ്‍ഗ്രസിന്‍റെ പോസ്റ്റില്‍ സൂചിപ്പിക്കുന്നത്. പോസ്റ്റിന് കോണ്‍ഗ്രസ്, തൃണമൂല്‍ പ്രവര്‍ത്തകരില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്.

മമതയുമായി സഖ്യം ചേരുന്നതിന് മുന്നോടിയായി ലോക്സഭാ കക്ഷി സ്ഥാനത്ത് നിന്നും അധീര്‍ രഞ്ജന്‍ ചൗധരിയെ മാറ്റാനുള്ള ചര്‍ച്ചകളും കോണ്‍ഗ്രസില്‍ നടക്കുന്നുണ്ട്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കടുത്ത വിമര്‍ശകനാണ് അധീര്‍ രഞ്ജന്‍ ചൗധരി. ഈ സാഹചര്യത്തില്‍ ഇദ്ദേഹത്തെ ലോക്സഭാ കക്ഷി നേതാവ് സ്ഥാനത്ത് നിലനിര്‍ത്തികൊണ്ട് മമത ബാനര്‍ജിയുമായി അടുക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന വിലയിരുത്തലുണ്ട്.
പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍
നാടൻ പെൺകുട്ടിയായി ആരതി സോജൻ; ഫോട്ടോസ് വൈറൽ












Click it and Unblock the Notifications