വിവാഹം വേണ്ടേ വേണ്ട, തനിച്ചുള്ള ജീവിതം പൊളിയെന്ന് അവിവാഹതരായ സ്ത്രീകൾ; സർവ്വേ
ദില്ലി: വിവാഹം കഴിക്കാതെയുള്ള ജീവിതമാണ് സുഖകരമെന്ന് അവിവാഹിതരായ സ്ത്രീകൾ. ഡേറ്റിംഗ് ആപ് ആയ ബംബിൾ നടത്തിയ സർവ്വേയിലാണ് അവിവാഹിതരായിരിക്കുന്നതും ഒറ്റയ്ക്ക് ജീവിക്കുന്നതും സന്തോഷകരമാണെന്ന് സ്ത്രീകൾ പ്രതികരിച്ചത്. സർവ്വേയിൽ പങ്കെടുത്ത 81 ശതമാനം പേരാണ് ഈ അഭിപ്രായം പങ്കിട്ടത്.

ഒരാളുമായി ഡേറ്റിംഗ് നടത്തുമ്പോൾ തങ്ങളുടെ മുൻഗണനകൾ , ആവശ്യങ്ങൾ എന്നിവയ്ക്ക് പരിഗണന ലഭിക്കുന്നില്ലെന്ന് സർവ്വേയിൽ പങ്കെടുത്ത 63 ശതമാനം പേരും പറയുന്നു. ശരിയായ പങ്കാളിയെ കണ്ടെത്തുന്നത് വരെ കാത്തിരിക്കാൻ തങ്ങൾ തയ്യാറാണെന്നാണ് സർവ്വേയിൽ പങ്കെടുത്ത 83 ശതമാനം പേരും അഭിപ്രായപ്പെട്ടത്.
എപ്പോഴാണ് വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നതെന്ന സർവ്വേയിലെ ചോദ്യത്തിന് തങ്ങൾ കുടുംബക്കാരിൽ നിന്നുള്ള സമ്മർദ്ദം നേരിടുന്നുണ്ടെന്നാണ് സർവ്വേയിലെ 39 ശതമാനം പേരും പറഞ്ഞത്.സർവേയിൽ പങ്കെടുത്ത അവിവാഹിതരായ ഇന്ത്യക്കാരിൽ ഏകദേശം മൂന്നിലൊന്ന് (33 ശതമാനം) പേരും ദീർഘകാലത്തേക്കുള്ള ബന്ധത്തിനായി തങ്ങളെ കുടുംബം നിർബന്ധിക്കുകയാണെന്നും അഭിപ്രായപ്പെട്ടു.
അവിവാഹിതരായവർ, പ്രത്യേകിച്ച് സ്ത്രീകൾ അവിവാഹിതരായി തുടരാനാനും തങ്ങളുടെ മുൻഗണനകളിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ മുന്നോട്ട് പോകാനുള്ള തീരുമാനത്തിലും ആണ് കഴിയുന്നതെന്ന് സർവ്വേ പറയുന്നു.












Click it and Unblock the Notifications