കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നാവോ കേസ്: പെണ്‍കുട്ടിയെ എയിംസിലേക്ക് മാറ്റണമെന്ന് കോടതി, മെഡിക്കല്‍ ബുള്ളറ്റിന്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഉന്നാവോ പീഡനക്കേസിലെ പെണ്‍കുട്ടി അപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന സാഹചര്യത്തില്‍ പൊട്ടിത്തെറിച്ച് സുപ്രീം കോടതി. ഈ രാജ്യത്ത് ഇതെന്താണ് നടക്കുന്നതെന്ന് കോടതി ചോദിച്ചു. പെണ്‍കുട്ടി ഗുരുതര സാഹചര്യത്തില്‍ തുടരുകയാണെന്ന് കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആശുപത്രി അധികൃതര്‍ പറഞ്ഞത്. ഇരുവരും വെന്റിലേറ്ററില്‍ തുടരുകയാണ്. ഇവരെ പ്രത്യേകത വിദഗ്ദരാണ് ചികിത്സിക്കുന്നത്. ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. അതേസമയം ഇതുമായി ബന്ധപ്പെട്ട അഞ്ച് കേസുകളും ദില്ലിയിലേക്ക് മാറ്റാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

1

അതേസമയം പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നാളെ തന്നെ നല്‍കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. അതേസമയം പെണ്‍കുട്ടിയെ എത്രയും പെട്ടെന്ന് ദില്ലിയിലേക്ക് കൊണ്ടുവരാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ദില്ലിയിലെ എയിംസിലേക്ക് പെണ്‍കുട്ടിയെയും അഭിഭാഷകനെയും മാറ്റണമെന്നാണ് ആവശ്യം. ഇവരെ വിമാനമാര്‍ഗം വഴി എത്തിക്കാനാണ് തീരുമാനം. എന്നാല്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ വിലയിരുത്തിയ ശേഷമാകും തീരുമാനം. പെണ്‍കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് മുതിര്‍ന്ന അഭിഭാഷകനായ ഗിരി സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.

ഈ കേസ് വളരെ ആശങ്കപ്പെടുന്നതാണ്. എങ്ങോട്ടാണ് ഇത് പോകുന്നത്. പോലീസ് എന്താണ് ചെയ്യുന്നത്. ഇരയായ പെണ്‍കുട്ടി അവര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. എന്നിട്ടും കേസെടുത്തിരിക്കുന്നത്. അവരുടെ അമ്മയും ഒരു ഇരയാണ്. എന്താണ് നടക്കുന്നതെന്നും ഗിരി ചോദിച്ചു. ഇരയുടെ കുടുംബത്തിനുള്ള നഷ്ടപരിഹാര തുക നിശ്ചയിക്കണമെന്ന് അമിക്കസ് ക്യൂരിയും ആവശ്യപ്പെട്ടിരുന്നു. യുപി സര്‍ക്കാരിനോട് ഇക്കാര്യം നിര്‍ദേശിക്കുമെന്നും ചീഫ് ജസ്റ്റിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഉന്നാവോ കേസിലെ പെണ്‍കുട്ടിക്ക് അപകടം സംഭവിച്ച കേസ് ഏഴ് ദിവസത്തിനകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നും, ബലാത്സംഗ കേസ് 45 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നുമാണ് കോടതി പറഞ്ഞിരിക്കുന്നത്.

Recommended Video

cmsvideo
ഉന്നാവോയിലെ കൊടുംക്രൂരതയ്ക്ക് പിന്നില്‍ ബി.ജെ.പി നേതാക്കള്‍ക്ക്

അതേസമയം കേസിലെ പ്രധാന പ്രതിയായ കുല്‍ദീപ് സെംഗാറിനെ ബിജെപിയില്‍ നിന്ന് പുറത്താക്കിയതായി പാര്‍ട്ടി വക്താവ് ജിവിഎല്‍ നരസിംഹ റാവു പറഞ്ഞു. ഉന്നാവോയിലെ ഇരയുടെ സുരക്ഷയില്‍ ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ബിജെപി ഇത്തരം ആളുകളെ പാര്‍ട്ടിയില്‍ വെച്ചുപ്പൊറുപ്പിക്കില്ല. രാജ്യം ഇതിന് മുമ്പും ബിജെപിയുടെ കടുത്ത നടപടികള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. സമാജ് വാദി പാര്‍ട്ടിയുടെ സര്‍ക്കാര്‍ ഇത്തരം കേസില്‍ ഉള്‍പ്പെട്ട പ്രജാപതിയെ സംരക്ഷിക്കുകയാണുണ്ടായത്. അവര്‍ക്ക് ബിജെപിയെ കുറ്റം പറയാന്‍ അവകാശമില്ലെന്നും നരസിംഹ റാവു പറഞ്ഞു.

ഒടുവില്‍ ബിജെപിയുടെ കണ്ണ് തുറന്നു... ഉന്നാവോ ബലാത്സംഗക്കേസിലെ പ്രതിയെ പുറത്താക്കി; എന്ത് ന്യായം...ഒടുവില്‍ ബിജെപിയുടെ കണ്ണ് തുറന്നു... ഉന്നാവോ ബലാത്സംഗക്കേസിലെ പ്രതിയെ പുറത്താക്കി; എന്ത് ന്യായം...

English summary
unnao case sc wants victim should transfer to delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X