
6 വയസുകാരന്‍ മുത്തച്ഛന് ചായയുണ്ടാക്കി; അബദ്ധത്തില്‍ ചായപ്പൊടിക്ക് പകരം ചേര്‍ത്തത് കീടനാശിനി; 4 മരണം
ലഖ്‌നൗ: ഉത്തർപ്രദേശിൽ വിഷം കലർന്ന ചായ കുടിച്ച് ഒരു കുടുംബത്തിലെ കുട്ടികളടക്കം നാലുപേർക്ക് ദാരുണാന്ത്യം. മെയിൻപുരി ഗ്രാമത്തിലാണ് സംഭവം. രണ്ട് കുട്ടികൾ ഉൾപ്പെടെ നാലുപേരാണ് മരിച്ചത്.
ശിവ് നന്ദൻ (35), മക്കളായ ശിവാംഗ് (6), ദിവാംഗ് (5), ഭാര്യപിതാവ് രവീന്ദ്ര സിങ് (55) എന്നിവരാണ് മരിച്ചത്. വീട്ടിലെത്തിയ മുത്തച്ഛനു ചായയുണ്ടാക്കി കൊടുത്ത ആറു വയസ്സുകാരൻ അബദ്ധത്തിൽ കീടനാശിനി ചായയിൽ ഒഴിച്ചതാകാം അപകടത്തിന് കാരണമായതെന്നാണ് പ്രാധമിക നിഗമനം..
ശിവ് നന്ദൻ എന്ന വ്യക്തിയുടെ വീട്ടിൽ ആണ് സംഭവം നടന്നത്. ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കും പിതാവിനുമൊപ്പം ആയിരുന്നു ശിവ് നന്ദൻറെ താമസം. രാവിലെ ഭാര്യാപിതാവ് രവീന്ദ്ര സിങ് (55) വീട്ടിലെത്തിയപ്പോൾ കൊച്ചുമകൻ ശിവാംഗ് (6) ആണ് ചായ തയാറാക്കിയത്.
'നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാര്, ദിലീപെന്നോ മറ്റൊരാളെന്നോ ഇല്ല'; ബാലചന്ദ്രകുമാര്‍
മുത്തച്ഛനെ കണ്ട കുട്ടി നേരെ അടുക്കളയിലേക്ക് പോയി. ഈ സമയം കുട്ടികളുടെ അമ്മ പശുവിനെ കറക്കുകയായിരുന്നു. ചായപ്പൊടിക്ക് പകരം അടുക്കളയിലുണ്ടായിരുന്ന കീടനാശിനി കുട്ടി തിളയ്ക്കുന്ന വെള്ളത്തിൽ ഇട്ടതാകാം എന്നാണ് പൊലീസ് പറയുന്നത്.
'ഇനിയൊരു മരണം ഉണ്ടാവരുത്, എന്നെ വിട്ടേക്ക് താങ്ങാനുള്ള ശക്തി ബാലയ്ക്കുണ്ട്'; പൊട്ടിത്തെറിച്ച് ബാല
രവീന്ദ്ര സിങ് (55), ശിവ് നന്ദൻ (35), ശിവാങ് (6), ദിവാങ് (5) എന്നിവരും അയൽവാസിയായ സോബ്രാൻ സിങ്ങും കുട്ടി കൊണ്ടു വന്ന ചായ കുടിച്ചു. ചായ കുടിച്ചതിന് പിന്നാലെ അഞ്ചുപേർക്കും ശാരീരിക അസ്വസ്ഥത തുടങ്ങി. ആരോഗ്യസ്ഥിതി വഷളായതിനു പിന്നാലെ അഞ്ചുപേരെയും മെയിൻപുരിയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഇവിടെവച്ച് രവീന്ദ്ര സിങ്, ശിവാങ്, ദിവാങ് എന്നിവർ മരിച്ചു.
രവീന്ദ്ര സിങ്, ശിവാങ്, ദിവാങ് എന്നിവർ മരിച്ചതിന് പിന്നാലെ കുട്ടികളുടെ പിതാവ് ശിവ് നന്ദനെയും സോബ്രാനെയും ഇറ്റാവയിലെ സഫായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കി മാറ്റി. എന്നാൽ ചികിത്സയിലിരിക്കെ സോബ്രാനും മരണപ്പെട്ടു. ശിവ് നന്ദൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.