Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എല്‍ഡിക്കാരെ ഹേമാ മാലിനിയാക്കാമെന്നാണ് അമിത് ഷായുടെ ഓഫര്‍; വെളിപ്പെടുത്തലുമായി ജയന്ത് ചൗധരി

ലഖ്‌നൗ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആര്‍ എല്‍ ഡി നേതാക്കളെ അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണവുമായി പാര്‍ട്ടി അധ്യക്ഷന്‍ ജയന്ത് ചൗധരി. പാര്‍ട്ടി നേതാവ് യോഗേഷിനെ അമിത് ഷാ വിളിച്ചെന്നും എം പി സ്ഥാനം വാഗ്ദാനം ചെയ്‌തെന്നുമാണ് ജയന്ത് ചൗധരി ആരോപിച്ചത്. യോഗേഷിന് അമിത് ഷായില്‍ നിന്ന് ഒരു കോള്‍ ലഭിച്ചു, യോഗേഷ് വരൂ, ഞാന്‍ നിന്നെ ഹേമമാലിനി ആക്കാം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ജയന്ത് ചൗധരി പറഞ്ഞു. ഹേമ മാലിനിയാകാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും ജയന്ത് ചൗധരി വ്യക്തമാക്കി. തന്നെ പ്രീതിപ്പെടുത്തിയാല്‍ നിങ്ങള്‍ക്ക് എന്ത് ലഭിക്കുമെന്നും ജയന്ത് ചൗധരി അമിത് ഷായോട് ചോദിച്ചു.

ലഖിംപൂര്‍ ഖേരി കൂട്ടക്കൊലയില്‍ ഇരയായ കര്‍ഷകരുടെ കുടുംബത്തിന് എന്ത് നീതിയാണ് ബി ജെ പി ഉറപ്പുവരുത്തിയതെന്നും അദ്ദേഹം ചോദിച്ചു. നേരത്തെ ആര്‍ എല്‍ ഡി- സമാജ് വാദി പാര്‍ട്ടി പിളര്‍ത്താനായി അമിത് ഷാ ശ്രമിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉത്തര്‍ പ്രദേശില്‍ എത്തിയത് മുതല്‍ ആര്‍ എല്‍ ഡിയെ ബി ജെ പി സഖ്യത്തിലേക്ക് സ്വാഗതം ചെയ്യുന്നുണ്ട് അമിത് ഷാ. എന്നാല്‍ ബി ജെ പിയില്‍ ചേരില്ലെന്ന് ജയന്ത് ചൗധരി വ്യക്തമാക്കിയിട്ടുണ്ട്.

1

ആര്‍ എല്‍ ഡിയ്ക്കായി ബി ജെ പി, എന്‍ ഡി എയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞിരുന്നു. സമാജ് വാദി-ആര്‍ എല്‍ ഡി സഖ്യം അധികകാലം തുടരില്ലെന്നും അമിത് ഷാ പറഞ്ഞു. ജയന്ത് ചൗധരിയും അഖിലേഷ് യാദവും വോട്ടെണ്ണുന്നത് വരെ മാത്രമേ ഒരുമിച്ചുണ്ടാകൂ. അഥവാ സമാജ് വാദി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ അസം ഖാന്‍ സര്‍ക്കാരിലും, ജയന്ത് ചൗധരി പുറത്തുമായിരിക്കും ഉണ്ടാകുക എന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

2

തെരഞ്ഞെടുപ്പ് അടുത്തതോടെ രൂക്ഷമായ വാക്പോരാണ് ബി ജെ പിയും എസ് പിയും തമ്മില്‍ നടക്കുന്നത്. അമിത് ഷാ ഉത്തര്‍പ്രദേശിലെത്തിയതാണ് ബി ജെ പിയ്ക്ക് ഊര്‍ജമാകുന്ന്. എന്നാല്‍ അഖിലേഷും ജയന്ത് ചൗധരിയും ഒറ്റക്കെട്ടായാണ് അമിത് ഷായ്ക്ക് പ്രതിരോധം തീര്‍ക്കുന്നത്. പടിഞ്ഞാറന്‍ യു പി ആര്‍ എല്‍ ഡിയുടെ ഉരുക്ക് കോട്ടയെന്നാണ് അറിയപ്പെടുന്നത്. കര്‍ഷക പ്രതിഷേധവും എസ് പി സഖ്യവും പാര്‍ട്ടിയ്ക്ക് പുനരുജ്ജീവനത്തിന് ഒരു പുതിയ അവസരം നല്‍കിയെന്നാണ് വിലയിരുത്തുന്നത്. ദളിത്, ഒ ബി സി, മുസ്ലീം വോട്ടുകള്‍ ലക്ഷ്യമിട്ടാണ് എസ് പി-ആര്‍ എല്‍ ഡി ക്യാംപ് കരുനീക്കം നടത്തുന്നത്.

3

യോഗി ആദിത്യനാഥ്-നരേന്ദ്ര മോദി- അമിത് ഷാ ത്രയങ്ങളാണ് ബി ജെ പിയുടെ പ്രചരണങ്ങളെ നയിക്കുന്നത്. കോണ്‍ഗ്രസാകട്ടെ പ്രിയങ്ക ഗാന്ധിയെ മുന്നില്‍ നിര്‍ത്തിയാണ് തന്ത്രങ്ങള്‍ മെനയുന്നത്. പ്രിയങ്ക ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാനായാല്‍ പ്രചരണത്തില്‍ മുന്നേറാമെന്ന പ്രതീക്ഷ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ട്. നിശബ്ദ പ്രചരണത്തിലൂടെ കളം പിടിക്കാനാണ് മായാവതിയുടെ ബി എസ് പി ശ്രമിക്കുന്നത്. ഇത്തവണ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് മായാവതി എല്ലാ മണ്ഡലത്തിലേയും പ്രചരണത്തിന് ചുക്കാന്‍ പിടിക്കുകയാണ്.

4

രാജ്യത്തെ ഏറ്റവും കൂടുതല്‍ നിയമസഭാ സീറ്റുള്ള ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10, ഫെബ്രുവരി 14, ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27 , മാര്‍ച്ച് 3, മാര്‍ച്ച് 7 വരേയുള്ള തിയതികളിലാണ് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 403 സീറ്റുകളാണ് ഉത്തര്‍പ്രദേശ് നിയമസഭയിലുള്ളത്. 202 സീറ്റുകള്‍ നേടുന്ന പാര്‍ട്ടിക്കോ കക്ഷിക്കോ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+