Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ അവസാന ഘട്ടത്തില്‍ ട്വിസ്റ്റ്, ഈ മണ്ഡലങ്ങള്‍ എങ്ങോട്ടും മാറാം, മോദിയുടെ കോട്ടയും സേഫല്ല

ദില്ലി: ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് ഇന്നത്തോടെ അവസാനിക്കുകയാണ്. എന്നാല്‍ ഇത്തവണ സുപ്രധാന പോരാട്ടം നടക്കുന്നത് ബിജെപിയും സമാജ് വാദി പാര്‍ട്ടിയും തമ്മിലാണ്. ഇരുവര്‍ക്കും ഇത്തവണ വിജയം നേടാന്‍ സാധിക്കുമോ എന്ന് പോലും അറിയാത്ത മണ്ഡലങ്ങളുണ്ട്. അവസാന ഘട്ടത്തില്‍ യുപിയില്‍ തിരഞ്ഞെടുപ്പ് പ്രവചനം പോലും അസാധ്യമായിരിക്കുകയാണ്.

ഏത് പ്രതിരോധവും തകര്‍ക്കും, ലോകം ഭയക്കുന്ന ആയുധം റഷ്യ പ്രയോഗിക്കും? സൈബീരിയയില്‍ പരീക്ഷണം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോട്ടയായ വാരണാസിയില്‍ പോലും ബിജെപിക്ക് ഇത്തവണ വിജയം ഉറപ്പില്ലാത്ത സാഹചര്യമാണ്. അയോധ്യയിലെ എംഎല്‍എ പ്രാദേശികമായി കടുത്ത ജനവികാരം നേരിടുന്നുണ്ട്. സമാജ് വാദി പാര്‍ട്ടിയും സമാന സാഹചര്യത്തിലാണ്. അസംഗഡ് അടക്കമുള്ളവ കാറ്റ് മാറി വീശാന്‍ സാധ്യതയുള്ള മണ്ഡലങ്ങളാണ്.

1

ഇത്തവണ ബിജെപിയും എസ്പിയും സ്വന്തം പോലെ കൊണ്ടുനടന്ന മണ്ഡലങ്ങളില്‍ പ്രതീക്ഷിച്ചതിലും കടുത്ത മത്സരമാണ് നടക്കുന്നത്. ദീര്‍ഘകാലം ഇവര്‍ക്കൊപ്പം നിന്ന് വോട്ടര്‍മാര്‍ക്കിടയില്‍ കടുത്ത എതിര്‍പ്പുകളുയര്‍ന്നിട്ടുണ്ട്. അസംഗഡില്‍ കടുത്ത പോരാട്ടമാണ് ബിജെപി നടത്തിയത്. ഇത്തവണ എന്ത് വന്നാലും ഈ കോട്ട പൊളിക്കണമെന്ന വാശിയിലാണ് ബിജെപി. 2017ല്‍ ഈ മണ്ഡലത്തിലെ പത്ത് സീറ്റിലും ബിജെപി തോറ്റതാണ്. 325 സീറ്റ് നേടിയിട്ടും ഇവിടെ നിന്ന് ഒരു സീറ്റ് പോലും നേടാന്‍ ബിജെപിക്ക് സാധിച്ചില്ലെന്നത് വലിയ നാണക്കേടായിരുന്നു. ബിജെപിയുടെ സ്റ്റാര്‍ ക്യാമ്പയിനര്‍മാരെല്ലാം അസംഗഡില്‍ റാലി നടത്തിയിരുന്നു. ഇത് യാദവ കോട്ടകളില്‍ താമര വിരിയുമെന്ന സൂചനയാണ് നല്‍കുന്നത്.

2

അഖിലേഷ് യാദവ് ബിജെപിയെ പക്ഷേ ഇത്തവണ വെള്ളം കുടിപ്പിച്ചാണ് മറുപടി നല്‍കിയത്. വാരണാസി ജില്ലയില്‍ എസ്പി ഇതുവരെ കാണാത്ത തരത്തിലുള്ള പ്രചാരണമാണ് നടത്തിയത്. 2017ല്‍ എന്‍ഡിഎയാണ് വാരണാസിയിലെ എട്ട് സീറ്റും തൂത്തുവാരിയത്. മമത ബാനര്‍ജിയെ അടക്കം രംഗത്തിറക്കിയാണ് അഖിലേഷ് ഇവിടെ പ്രചാരണം കൊഴുപ്പിച്ചത്. വാരണാസിയില്‍ ബിജെപി ഭരണവിരുദ്ധ വികാരവും നേരിടുന്നുണ്ട്. മോദിയെന്ന ഫാക്ടര്‍ മാത്രമാണ് ഇവിടെ ബിജെപിയെ പിടിച്ച് നിര്‍ത്തുന്നത്. ബിജെപിയെ ഇവിടെ വിജയിപ്പിക്കുകയാണെങ്കില്‍ വാരണാസിയില്‍ മോദി നടത്തി ദ്വിദിന പ്രചാരണമായിരുന്നു എന്ന് ഉറപ്പായും പറയാം. അത് പൂര്‍വാഞ്ചലിലെ മൊത്തം ട്രെന്‍ഡും മാറ്റാന്‍ വരെ സാധ്യതയുള്ളതാണ്.

3

ബിജെപി എംഎല്‍എമാരിലും നേതാക്കളിലും ഇത്തവണ പഴയ ആത്മവിശ്വാസമില്ല. പലരും ഭരണവിരുദ്ധ വികാരം അതിരൂക്ഷമെന്ന് രഹസ്യമായി പറയുന്നുണ്ട്. വാരണാസിയിലെ എംഎല്‍എമാരെ തോല്‍പ്പിക്കണമെന്ന ആവശ്യം തന്നെ ജനങ്ങള്‍ക്കിടയിലുണ്ട്. മോദിയുടെ കോട്ടയില്‍ സ്ഥാനാര്‍ത്ഥികള്‍ തോറ്റാല്‍ അത് ദേശീയ തലത്തില്‍ തന്നെ ബിജെപി വിരുദ്ധ സന്ദേശം നല്‍കുമെന്ന് ഉറപ്പാണ്. ബിജെപി തോല്‍പ്പിക്കാനാവാത്ത പാര്‍ട്ടിയാണെന്ന പേരും അതോടെ മാറും. പ്രതിപക്ഷം അതോടെ ശക്തമാകും. അതേസമയം മോദിയുടെ റാലികള്‍ നേതാക്കളില്‍ പലരുടെയും ഭയത്തെ ഒരു വിധം ഇല്ലാതാക്കുന്നുണ്ട്. ബിജെപിക്ക് വോട്ട് ചെയ്യണമെന്ന ആവശ്യത്തെ വോട്ടര്‍മാര്‍ ഗൗരവത്തോടെ കാണുമെന്നാണ് ഇവര്‍ പറയുന്നത്.

4

എസ്പി ക്യാമ്പിന് ആത്മവിശ്വാസം ഏറെയാണ്. അഖിലേഷിന്റെ റാലികള്‍ക്ക് ഇതുവരെയില്ലാത്ത ജന സാന്നിധ്യമാണ് ഉണ്ടായിരുന്നത്. ഏത് മണ്ഡലത്തില്‍ പോയാലും അഖിലേഷിനായിരുന്നു വന്‍ സ്വീകാര്യത. വാരണാസിയിലും അതായിരുന്നു പ്രകടമായത്. വിലക്കയറ്റവും തൊഴിലില്ലായ്മയും ബിജെപിയുടെ അടിത്തറ ഇളക്കുമെന്നാണ് ട്രെന്‍ഡ് നല്‍കുന്ന സൂചന. യുപിയിലെ ഏറ്റവും വലിയ പ്രശ്‌നം ഇത് രണ്ടുമാണ്. യുവാക്കള്‍ വന്‍ തോതില്‍ അഖിലേഷിനൊപ്പമാണ്. സ്ത്രീകളുടെ വന്‍ സാന്നിധ്യം തങ്ങള്‍ക്കൊപ്പമുണ്ടെന്ന് ബിജെപി പറയുന്നു. മോദിയുടെ റാലിക്ക് ഒരു ലക്ഷം പേര്‍ പങ്കെടുത്ത കാര്യവും ബിജെപി ചൂണ്ടിക്കാണിക്കുന്നു.

5

വാരണാസിക്ക് പുറത്തും തീവ്രമായ പോരാട്ടമാണ് നടക്കുന്നത്. മല്‍ഹാനിയില്‍ യോഗിയുടെ അടുപ്പക്കാരനെന്ന പേര് ധനഞ്ജയ് സിംഗിനുണ്ട്. ഇത് വലിയ മാറ്റങ്ങള്‍ മണ്ഡലത്തില്‍ കൊണ്ടുവരാം. എസ്പിയുടെ ലക്കി യാദവാണ് ഇവിടെ മത്സരിക്കുന്നത്. രണ്ട് പേര് വന്നാലും വോട്ടര്‍മാര്‍ കുറച്ച് ഭയത്തോടെയാണ് കാണുന്നത്. എസ്പിയുടെ ആളുകള്‍ തല്ലുമോ എന്ന് ഭയന്ന് പല അഭിപ്രായം പറയുന്നവരും ഈ മണ്ഡലത്തിലുണ്ട്. സമാന അവസ്ഥ തന്നെയാണ് ജെഡിയുവിന്റെ സ്ഥാനാര്‍ത്ഥിയെ കുറിച്ചും പറയാനുള്ളത്. മൗ മണ്ഡലത്തില്‍ മുക്താര്‍ അന്‍സാരിയുടെ മകന്‍ അബ്ബാസാണ് മത്സരിക്കുന്നത്. ഇവിടെ ബിജെപി അശോക് കുമാര്‍ സിംഗിനെ ഇറക്കിയാണ് കളിച്ചത്. കടുത്ത മത്സരമാണ് ഇവിടെ നടക്കുന്നത്. അബ്ബാസ് ഇതിനോടകം വിവാദത്തില്‍ വീണിട്ടുണ്ട്. മത്സരഫലം പ്രവചിക്കുക കഠിനമാണ്.

6

അതേസമയം അപ്‌നാദളിന്റെ ചിഹ്നം മനസ്സിലാക്കി വോട്ട് ചെയ്യുക എന്നത് വോട്ടര്‍മാര്‍ക്ക് വലിയ വെല്ലുവിളിയാണ്. ആ വോട്ടുകള്‍ ബിജെപിക്കും സഖ്യത്തിനും നഷ്ടമാകാന്‍ സാധ്യതയേറെയാണ്. അതേ പോലെ എസ്ബിഎസ്പിയുടെ ചിഹ്നമായ ഊന്നുവടിയെ കുറിച്ച് പറഞ്ഞ് മനസ്സിലാക്കാന്‍ എസ്പിയും കഷ്ടപ്പെടുന്നുണ്ട്. എസ്പിയുടെ സൈക്കിള്‍ ചിഹ്നം യുപിയില്‍ വളരെ പ്രശസ്തമാണ്. അനില്‍ രാജ്ബര്‍ ശിവപൂരില്‍ ഇത്തവണ വെല്ലുവിളി നേരിടുന്നുണ്ട്. പക്ഷേ അതിലേറെ വെല്ലുവിളി അരവിന്ദ് രാജ്ബര്‍ നേരിടുന്നുണ്ട്. ഓംപ്രകാശ് രാജ്ബറിന്റെ മകനാണിത്. മുന്‍ എസ്പി സ്ഥാനാര്‍ത്ഥിയായ നേതാവ് ഇത്തവണ അനിലിന്റെ സഹായിക്കുന്നുണ്ട്. ഇത് ബിജെപിക്ക് കൂടുതല്‍ സഹായകരമാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+