കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏത് പ്രതിരോധവും തകര്‍ക്കും, ലോകം ഭയക്കുന്ന ആയുധം റഷ്യ പ്രയോഗിക്കും? സൈബീരിയയില്‍ പരീക്ഷണം

Google Oneindia Malayalam News

മോസ്‌കോ: യുക്രൈനെതിരെ അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിക്കാന്‍ റഷ്യന്‍ നീക്കം. യുദ്ധത്തിനിടയിലും റഷ്യ നടത്തുന്ന നീക്കങ്ങളെ ആശങ്കയോടെ കണ്ട് ലോകരാജ്യങ്ങള്‍. നാറ്റോയ്ക്കുള്ള മുന്നറിയിപ്പാണ് വരുന്നതെന്നാണ് സൂചന. റഷ്യയുടെ സൈനിക പരിശീലനം സൈബീരിയയില്‍ നടക്കുന്നുണ്ട്. യുദ്ധം നടക്കുന്നതിനും ഒരുപാട് അകലെയാണ് ഇത്.

യുക്രൈനില്‍ പ്രസിഡന്റ് മാറാം, നയിക്കാന്‍ ഇനി വിക്തര്‍ യാനുകോവിച്ച്, വിശ്വസ്തനെ കണ്ടെത്തി പുടിന്‍യുക്രൈനില്‍ പ്രസിഡന്റ് മാറാം, നയിക്കാന്‍ ഇനി വിക്തര്‍ യാനുകോവിച്ച്, വിശ്വസ്തനെ കണ്ടെത്തി പുടിന്‍

എന്നാല്‍ ഭയപ്പെടുത്തുന്ന കാര്യങ്ങളാണ് ഇതില്‍ നടക്കുന്നത്. വളരെ അപകടകാരിയായ മിസൈല്‍ പ്രതിരോധ പരീക്ഷണം റഷ്യ ഈ സൈനിക പരിശീലനത്തില്‍ നടത്തുന്നുണ്ട്. യുക്രൈനിലെ യുദ്ധം മറ്റൊരു തലത്തിലേക്കാണ് പുടിന്‍ കൊണ്ടുപോകുന്നത്. യുക്രൈനെ തിരിച്ചുവരാനാവാത്ത വിധം തകര്‍ക്കുകയാണ് പുടിന്‍ ലക്ഷ്യമിടുന്നതെന്നാണ് കരുതുന്നത്.

1

റഷ്യയുടെ വജ്രായുധമായ എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനങ്ങളാണ് സൈനിക പരീശലനത്തിന്റെ ഭാഗമായിരിക്കുന്നത്. വ്യോമ പ്രതിരോധ സംവിധാനം കൂടിയാണ് എസ് 400. യുക്രൈനെ സര്‍വ മേഖലയിലും തകര്‍ക്കാനാണ് റഷ്യയുടെ നീക്കം. യുക്രൈനില്‍ നിന്ന് നാലായിരം കിലോമീറ്റര്‍ അകലെയാണ് സൈനിക സന്നാഹങ്ങള്‍ നടത്തുന്നത്. പരിശീലന ടാസ്‌കുകളും എസ് 400 വെച്ച് റഷ്യ ആരംഭിച്ചു. ഇത് യുദ്ധഭൂമിയില്‍ പ്രയോഗിക്കാനാണെന്ന് വ്യക്തമാണ്. ശത്രുക്കളെ പെട്ടെന്ന് തിരിച്ചറിഞ്ഞ് നശിപ്പിക്കാന്‍ ഈ മിസൈല്‍ പ്രതിരോധ സംവിധാനം കൊണ്ട് സാധിക്കും. നോവോസിബിര്‍സ്‌ക് മേഖലയിലാണ് സൈനിക പരിശീലനം നടക്കുന്നത്. സൈബീരിയന്‍ മേഖലയിലാണ് നോവോസിബിര്‍സ്‌ക്.

2

യുക്രൈനില്‍ നിന്ന് നാലായിരം കിലോമീറ്റര്‍ അകലെയാണ് നോവോസിബിര്‍സ്‌ക്. റഷ്യ ഈ സൈനിക അഭ്യാസം നടത്തുന്നത് നാറ്റോയ്ക്കുള്ള മുന്നറിയിപ്പാണ്. ബാള്‍ട്ടിക രാജ്യങ്ങള്‍ക്ക് അടക്കം സൈനിക സഹായം നല്‍കുന്നത് റഷ്യയെ ചൊടിപ്പിച്ചിരിക്കുകയാണ്. യുക്രൈന് ആയുധങ്ങള്‍ അടക്കം യുഎസ്സ് അടക്കമുള്ളവര്‍ എത്തിച്ച് കൊടുത്തിരുന്നു. ഇത് യുദ്ധത്തെ നീട്ടി കൊണ്ടുപോകുന്നുവെന്ന് റഷ്യ കരുന്നു. യുക്രൈന്‍ ജനത തെരുവില്‍ ഇറങ്ങിയതോടെ ഈ ആയുധങ്ങളെല്ലാം കൂടുതലായി അവര്‍ക്ക് ലഭിക്കുന്നുണ്ട്. അത് റഷ്യന്‍ മുന്നേറ്റത്തെ തടയുന്നുണ്ട്. പലയിടത്തും സാധാരണ ജനങ്ങളാണ് റഷ്യയുടെ ടാങ്കറുകള്‍ അടക്കം തകര്‍ത്തത്.

3

എസ്400 ദീര്‍ഘദൂര മിസൈല്‍ സംവിധാനമാണ്. ലോകത്തെ ഏറ്റവും അപകടകാരിയായിട്ടാണ് ഈ മിസൈലിനെ കാണുന്നത്. 400 കിലോമീറ്റര്‍ വരെ റേഞ്ചിലുള്ള ഒന്നിലധികം ടാര്‍ഗറ്റുകളെ തകര്‍ക്കാന്‍ ഇതിന് സാധിക്കും. ഫൈറ്റര്‍ ജെറ്റുകള്‍, ബോംബര്‍ വിമാനങ്ങള്‍, ബാലിസ്റ്റിക് മിസൈലുകള്‍, എരിയല്‍ വെഹിക്കിളുകള്‍ എന്നിവയെ നിഷ്പ്രയാസം എസ്400 തകര്‍ക്കും. ദീര്‍ഘ ദൂര റഡാറുകളാണ് ഈ മിസൈല്‍ സംവിധാനത്തിലുള്ളത്. ആകാശമാര്‍ഗം വരുന്ന ഏത് ഭീഷണിയെയും ഇവ കണ്ടെത്തും. വന്‍ നഗരങ്ങളില്‍ വ്യോമ പ്രതിരോധ തീര്‍ക്കാനും എസ് 400ന് സാധിക്കും. നാല് വ്യത്യസ്ത രീതിയിലുള്ള മിസൈലുകള്‍ ഇതിലുണ്ട്. ഒന്നിലധികം ടാര്‍ഗറ്റുകള്‍ നശിപ്പിക്കാന്‍ സാധിക്കുന്നതാണ് ഇവയെ കൂടുതല്‍ അപകടകാരിയാക്കുന്നത്.

4

160 തരം വസ്തുക്കളെ ഈ മിസൈല്‍ പ്രതിരോധത്തിന് ട്രാക്ക് ചെയ്യാന്‍ സാധിക്കും. അതും 600 കിലോമീറ്റര്‍ ചുറ്റളവില്‍. 72 ടാര്‍ഗറ്റുകള്‍ 400 കിലോമീറ്ററിനുള്ളില്‍ തകര്‍ക്കാനും ഇവയ്ക്ക് സാധിക്കും. 40 കിലോമീറ്റര്‍ ഹ്രസ്വദൂര കാഴ്ച്ചയിലും ഇവ മിടുക്ക് കാണിക്കുന്നു. മീഡിയോ റേഞ്ച് 120 കിലോമീറ്ററിനും, ദീര്‍ദൂരത്തിലും, വളരെ കൂടുതലുള്ള ദൂരത്തിലും ഈ പ്രതിരോധ സംവിധാനം അതിശക്തമാണ്. 2007 മുതല്‍ റഷ്യ ഇവ ഉപയോഗിക്കുന്നുണ്ട്. യുദ്ധത്തിന് മുമ്പ് ക്രൈമീയയില്‍ റഷ്യ നിരവധി സൈനിക സന്നാഹങ്ങള്‍ നടത്തിയിരുന്നു. 2014 റഷ്യയുടെ ഭാഗമാക്കിയ പ്രദേശമാണ് ക്രൈമിയ. ഇതെല്ലാം യുദ്ധം തുടങ്ങുന്നതിന് മുമ്പുള്ള മുന്നൊരുക്കങ്ങളായിരുന്നു.

5

എസ് 400ന് അപ്ഗ്രേഡഡ് വേര്‍ഷനുണ്ട്. എസ് 300, എസ് 200 എന്നിങ്ങനെയാണിത്. റഷ്യ ഈ മിസൈല്‍ സംവിധാനം ചൈനയ്ക്കും തുര്‍ക്കിക്കും അടക്കം നിരവധി രാജ്യങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. അടുത്ത വേര്‍ഷന്‍ എസ് 500 ആണ്. ഇവയ്ക്ക് 600 കിലോമീറ്റര്‍ അകലെയുള്ള ബാലിസ്റ്റിക് മിസൈലുകളെ ലക്ഷ്യമിടാണ് സാധിക്കും. ഇന്ത്യയും ഈ മിസൈല്‍ സംവിധാനം റഷ്യയില്‍ നിന്ന് സ്വന്തമാക്കിയിട്ടുണ്ട്. യുഎസ് ഉപരോധത്തെ കൂസാതെയായിരുന്നു ഇന്ത്യ ഇവ വാങ്ങിയത്. ആദ്യ യൂണിറ്റ് റഷ്യ ഇന്ത്യക്ക് നല്‍കി കഴിഞ്ഞു. ഇവ പഞ്ചാബ് സെക്ടറില്‍ വിന്യസിച്ചിട്ടുണ്ട്. നാല് യൂണിറ്റുകള്‍ കൂടി ഇന്ത്യക്ക് നല്‍കാനുണ്ട്. ഓരോ ആറ് മാസത്തിലും ഓരോ യൂണിറ്റ് നല്‍കും എന്നതാണ് കരാര്‍. അതേസമയം ഉപരോധങ്ങളൊന്നും ഇവയുടെ ഡെലിവെറിയെ ബാധിക്കില്ലെന്ന് റഷ്യ അറിയിച്ചതാണ്.

വിവാഹമോചനത്തിന് ശേഷം വളരെ മോശം കാര്യങ്ങള്‍ സംഭവിച്ചു? തിരിച്ചുവന്നത് സൂചിപ്പിച്ച് സാമന്തവിവാഹമോചനത്തിന് ശേഷം വളരെ മോശം കാര്യങ്ങള്‍ സംഭവിച്ചു? തിരിച്ചുവന്നത് സൂചിപ്പിച്ച് സാമന്ത

Recommended Video

cmsvideo
ഉക്രൈന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു

English summary
russia may have use s 400 missile system against ukraine, training exercises in siberia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X