Get Updates
Get notified of breaking news, exclusive insights, and must-see stories!

മാര്‍ച്ച് 10 ന് ബിജെപിയെ ജയിപ്പിച്ചാല്‍ മാര്‍ച്ച് 18 ന് ഗ്യാസ് സിലിണ്ടര്‍ ഫ്രീ; 'ഓഫറുമായി' അമിത് ഷാ

ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ വന്‍ വാഗ്ദാനങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രചരണം. യു പിയില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് കര്‍ഷകര്‍ക്ക് വൈദ്യുതി ബില്ലടയ്ക്കേണ്ടി വരില്ലെന്ന് അമിത് ഷാ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ദിബിയാപൂരില്‍ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഹോളി മാര്‍ച്ച്18-നാണ്. വോട്ടെണ്ണല്‍ മാര്‍ച്ച് 10-നും. മാര്‍ച്ച് 10-ന് ബി ജെ പി സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവരിക. മാര്‍ച്ച് 18-ന് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ നിങ്ങളുടെ വീട്ടിലെത്തും, അമിത് ഷാ പറഞ്ഞു.

ഒന്നും രണ്ടും ഘട്ട തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം സമാജ്വാദി പാര്‍ട്ടി സംസ്ഥാനത്ത് നിന്ന് തുടച്ചുനീക്കപ്പെട്ടുവെന്നും ബി ജെ പിയുടെ വിജയം സുനിശ്ചിതമാണെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സമാജ്വാദി പാര്‍ട്ടി തുടച്ചു നീക്കപ്പെട്ടു. 300 ല്‍ അധികം സീറ്റുകളുള്ള ബി ജെ പി സര്‍ക്കാരിന്റെ അടിത്തറ പാകാനുള്ള പ്രവര്‍ത്തനമാണ് പശ്ചിമ ഉത്തര്‍പ്രദേശില്‍ നടത്തിയത്. മൂന്നാം ഘട്ടത്തില്‍, ഈ ഭൂരിപക്ഷം കൂടുതല്‍ വലുതാക്കേണ്ടതുണ്ട്, ''അദ്ദേഹം പറഞ്ഞു.

amith 1

ഞങ്ങള്‍ എന്താണ് ചെയ്തതെന്ന് അഖിലേഷ് യാദവ് ചോദിക്കുന്നു. മഞ്ഞ നിറത്തിലുള്ള കണ്ണട ഉണ്ടെങ്കില്‍, അവര്‍ക്ക് എല്ലാം മഞ്ഞ നിറത്തില്‍ മാത്രമേ കാണൂ. അഖിലേഷിന്റെ സര്‍ക്കാരിന് കീഴില്‍ തോക്കുകളും ബുള്ളറ്റുകളും ഉപയോഗിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ അവസാനിച്ചിട്ടുണ്ട്. ഒന്നാം ഘട്ടം ഫെബ്രുവരി 10 നും രണ്ടാം ഘട്ടം ഫെബ്രുവരി 14 നാണ് നടന്നത്.

മൂന്നാം ഘട്ടം ഫെബ്രുവരി 20ന് നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശില്‍ ആകെ 15.06 കോടി വോട്ടര്‍മാരാണുള്ളത്. 2017 ല്‍ ആകെയുള്ള 403 സീറ്റില്‍ 312 ഉം നേടിയാണ് ബി ജെ പി അധികാരത്തിലെത്തിയത്. രണ്ട് പതിറ്റാണ്ടോളം ഉത്തര്‍പ്രദേശില്‍ മാറി മാറി ഭരിച്ച സമാജ് വാദി പാര്‍ട്ടിയേയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയേയും നിഷ്പ്രഭമാക്കിയായിരുന്നു ബി ജെ പിയുടെ ജയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+