Get Updates
Get notified of breaking news, exclusive insights, and must-see stories!

താരിഖ് കാസ്മി, ഖാലിദ് മുജാഹിദ്...ഇവരെയൊക്കെ നിങ്ങളല്ലേ മോചിപ്പിച്ചത്; അഖിലേഷിനോട് ജെപി നദ്ദ

ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെതിരായ 'തീവ്രവാദി' ആരോപണം ആവര്‍ത്തിച്ച് ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. അഖിലേഷ് യാദവിനെ പോലുള്ള നേതാക്കള്‍ രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തുവെന്നും അവരെ വോട്ടര്‍മാരുടെ മുന്നില്‍ തുറന്നുകാട്ടേണ്ടത് ബി ജെ പിയുടെ കടമയും ഉത്തരവാദിത്തവുമാണെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജെ പി നദ്ദയുടെ പരാമര്‍ശം.അഖിലേഷ് യാദവ് 2012-ല്‍ മുഖ്യമന്ത്രിയായപ്പോള്‍ ഭീകരരെ ജയിലില്‍ നിന്ന് മോചിപ്പിച്ചു എന്ന തന്റെ ആരോപണത്തോട് ഇതുവരെയും പ്രതികരിച്ചില്ലെന്ന് നദ്ദ പറഞ്ഞു.

വഞ്ചനാപരമായ പ്രതിച്ഛായയുള്ളവരെ ഞങ്ങള്‍ തുറന്നുകാട്ടണം. അവര്‍ ഒരു ചിത്രം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. അവര്‍ വികസന വിരോധികളാണ്. കാരണം 21-ാം നൂറ്റാണ്ടിലെ മുഖ്യമന്ത്രിമാര്‍ തീവ്രവാദികളെ പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുവെങ്കില്‍, അവര്‍ രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്നവരെ പിന്തുണയ്ക്കുകയാണെന്ന് ഞാന്‍ കരുതുന്നു, ജെ പി നദ്ദ പറഞ്ഞു. അഖിലേഷ് യാദവ് തന്റെ മുഖം മധുരിതമായി ഉയര്‍ത്താന്‍ ശ്രമിക്കുന്നു. മിക്കവാറും എല്ലാ റാലികളിലും ഞാന്‍ അദ്ദേഹത്തിന്റെ പേര് തീവ്രവാദികളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത്രയും ഗുരുതരമായ ആരോപണത്തെക്കുറിച്ച് അദ്ദേഹം ഒരക്ഷരം മിണ്ടിയിട്ടില്ല, നദ്ദ പറഞ്ഞു.

1

താരിഖ് കാസ്മിയെ നിങ്ങള്‍ മോചിപ്പിച്ചെന്ന് ഞാന്‍ പറയുന്നു. ഖാലിദ് മുജാഹിദിനെ മോചിപ്പിച്ചതും ഷഹാബുദ്ദീനെ മോചിപ്പിച്ചതും നിങ്ങളാണ്. എനിക്കൊരു ഉത്തരം തരൂ. മുഖ്യമന്ത്രി എന്ന നിലയില്‍ താങ്കള്‍ ആദ്യം ചെയ്ത ജോലി ഈ തീവ്രവാദികളെ മോചിപ്പിക്കുക എന്നതാണ്, ജെ പി നദ്ദ പറഞ്ഞു. ഈ കേസുകളിലെ കോടതി നടപടികള്‍ പുരോഗമിക്കുകയായിരുന്നു. മുസ്ലീം യുവാക്കളെ അനാവശ്യമായി ഉപദ്രവിച്ചെന്ന് പ്രകടനപത്രികയില്‍ പറഞ്ഞ് മുഖ്യമന്ത്രിയായപ്പോള്‍ ആ 15 കേസുകളും പിന്‍വലിച്ചുവെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു. 2007 നവംബറില്‍ വാരണാസി, ലഖ്നൗ, ഫൈസാബാദ് എന്നിവിടങ്ങളില്‍ നടന്ന സ്ഫോടന പരമ്പരകള്‍ക്ക് ഉത്തരവാദികളെന്ന് ആരോപിക്കപ്പെടുന്ന ഭീകര സംഘടനയായ ഹര്‍ക്കത്ത്-ഉല്‍-ജിഹാദ്-അല്‍-ഇസ്ലാമിയുടെ ഭാഗമായിരുന്നു കാസ്മിയും മുജാഹിദും.

2

2008ലെ അഹമ്മദാബാദ് സ്ഫോടനക്കേസിലെ ചില ബോംബുകള്‍ സ്ഥാപിക്കാന്‍ സൈക്കിളായിരുന്നു ഉപയോഗിച്ചത്. ഇതിനെ എസ് പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിളിനെ ബന്ധിപ്പിച്ചുകൊണ്ട്, പ്രതിപക്ഷം ഭീകരതയോട് മൃദുസമീപനം പുലര്‍ത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തര്‍പ്രദേശിലെ പ്രചരണത്തിനിടെ ആരോപിച്ചിരുന്നു. പ്രാദേശിക പാര്‍ട്ടികള്‍ രാജവംശം ആണെന്നും അവര്‍ ദേശീയ താല്‍പര്യങ്ങള്‍ക്ക് മുകളില്‍ പ്രാദേശിക താല്‍പര്യങ്ങള്‍ കൈവശം വെക്കുന്നുവെന്നും നദ്ദ ആരോപിച്ചു. എസ് പിയെപ്പോലുള്ള പാര്‍ട്ടികള്‍ അധികാരത്തിനുവേണ്ടി ഭീകരതയോട് വിട്ടുവീഴ്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.

3

അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മിയും തീവ്രവാദത്തോടെ മൃദുസമീപനം പുലര്‍ത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ദല്‍ഹി മുഖ്യമന്ത്രിയുടെ ''ഭീകര സംഘടനകളുമായും അതിന്റെ അനുഭാവികളുമായും ഉള്ള ബന്ധം'' ഇതുവരെ വിശദീകരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിങ്ങള്‍ എപ്പോഴെങ്കിലും ഒരു തീവ്രവാദ സംഘടനയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ? നിങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് പണം നല്‍കുന്നത് തീവ്രവാദ ഗ്രൂപ്പുകളാണോ? എന്ന ചോദ്യത്തിന് താന്‍ ഒരു സ്വീറ്റ് തീവ്രവാദിയാണ് എന്നതല്ല ഉത്തരമെന്നും നദ്ദ പറഞ്ഞു.

Recommended Video

cmsvideo
    IPL 2022: Tournament to start on March 26, final on May 29 | Oneindia Malayalam
    4

    ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ ഒന്നാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് എസ് പിയ്ക്കും അഖിലേഷിനുമെതിരെ ബി ജെ പി തീവ്രവാദി ബന്ധ ആരോപണം ഉന്നയിക്കാന്‍ തുടങ്ങിയത്. യു പിയില്‍ പ്രചരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ഈ ആരോപണം പലകുറി ആവര്‍ത്തിച്ചിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+