Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപി തിരഞ്ഞെടുപ്പ് രണ്ടാം ഘട്ട പ്രചാരണം അവസാനിച്ചു, 114 സ്ഥാനാർത്ഥികൾക്ക് എട്ടാം ക്ലാസ് വിദ്യാഭ്യാസം

ദില്ലി: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ മത്സര രംഗത്തുളള സ്ഥാനാര്‍ത്ഥികളില്‍ 12 പേര്‍ നിരക്ഷരര്‍ എന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 14 തിങ്കളാഴ്ചയാണ് ഉത്തര്‍ പ്രദേശില്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. സ്ഥാനാര്‍ത്ഥികളില്‍ 114 പേര്‍ക്ക് എട്ടാം ക്ലാസ് വരെ മാത്രമാണ് വിദ്യാഭ്യാസം. സ്ഥാനാര്‍ത്ഥികളുടെ സത്യവാങ്മൂലങ്ങള്‍ വിശകലനം ചെയ്ത് ഉത്തര്‍ പ്രദേശ് ഇലക്ഷന്‍ വാച്ചും അസോസിയേഷന്‍ ഫോണ്‍ ഡെമോക്രാറ്റിക് റിഫോര്‍മ്‌സും ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

'എല്ലാത്തിനും അതിന്‌റേതായ സമയമുണ്ട് ദാസാ', ഭാവനയോട് മഞ്ജു വാര്യർ- ചിത്രങ്ങൾ

സ്ഥാനാര്‍ത്ഥികളില്‍ 102 പേര്‍ പോസ്റ്റ് ഗ്രാജ്വേറ്റുകളാണ്. 6 സ്ഥാനാര്‍ത്ഥികള്‍ക്ക് പി എച്ചഡിയുമുണ്ട്. ഉത്തര്‍പ്രദേശിലെ 9 ജില്ലകളിലായുളള 55 നിയമസഭാ സീറ്റുകളിലേക്കാണ് രണ്ടാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കു്‌നനത്. പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ അംറോഹ, ബറേലി, ബിജ്‌നോര്‍, ബാദുവന്‍, മൊറാദാബാദ്, രാംപൂര്‍, സഹരാന്‍പൂര്‍, സംബല്‍, ഷാജഹാന്‍പൂര്‍ എന്നീ ജില്ലകളിലാണ് മത്സരം നടക്കുന്ന മണ്ഡലങ്ങള്‍. തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിച്ചു. 586 സ്ഥാനാര്‍ത്ഥികളാണ് രണ്ടാം ഘട്ടത്തില്‍ മത്സര രംഗത്തുളളത്.

43

തിങ്കളാഴ്ച രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. രണ്ടാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന മേഖലകള്‍ വലിയൊരു ഭാഗവും മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളാണ്. ഈ മേഖല സമാജ് വാദി പാര്‍ട്ടിയ്ക്ക് സ്വാധീനമുളളതായാണ് വിലയിരുത്തപ്പെടുന്നത്. സമാജ്വാദി പാര്‍ട്ടിയിലെ പ്രമുഖരായ മുഹമ്മദ് അസം ഖാന്‍, ധരം സിംഗ് സായിനി എന്നിവര്‍ മത്സരിക്കുന്നുണ്ട്. യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ മന്ത്രി ആയിരുന്ന ധരം സിംഗ് സായിനി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ട് പിറകേയാണ് ബിജെപി വിട്ട് സമാജ്വാദ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.

'മേക്കപ്പോ'.. അത് ഞാൻ തന്നെയെന്ന് ഭാവന, ഗ്രീൻ ആപ്പിളെന്ന് ആരാധകർ, വൈറൽ ചിത്രങ്ങൾ കാണാം

രാംപൂര്‍ സീറ്റില്‍ നിന്നാണ് അസം ഖാന്‍ മത്സരിക്കുന്നത്. ധരം സിംഗ് സായിനി മത്സരിക്കുന്നത് നകുദ് മണ്ഡലത്തില്‍ നിന്നാണ്. യോഗി സര്‍ക്കാരിലെ ധനവകുപ്പ് മന്ത്രിയായ സുരേഷ് ഖന്ന ഷാജഹാന്‍പൂരില്‍ നിന്ന് ജനവിധി തേടുന്നു. അസം ഖാന്റെ മകന്‍ അബ്ദുളള അസം സ്വാര്‍ സീറ്റില്‍ നിന്ന് മത്സരിക്കുന്നു. ബിജെപി സഖ്യകക്ഷിയായ അപ്‌നാ ദള്‍ സ്ഥാനാര്‍ത്ഥി ഹൈദര്‍ അലി ഖാന്‍ ആണ് എതിരാളി.

രണ്ടാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 55 സീറ്റുകളില്‍ 38 എണ്ണത്തിലും 2017ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചത് ബിജെപിയാണ്. സമാജ്വാദി പാര്‍ട്ടി 15 സീറ്റില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് 2 സീറ്റുകള്‍ മാത്രമായിരുന്നു. എസ്പിയും കോണ്‍ഗ്രസും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സഖ്യമായിട്ടാണ് മത്സരിച്ചത്. എസ്പി വിജയിച്ച 15 സീറ്റുകളില്‍ പത്തിലും ജയിച്ചത് മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ ആയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+