ആനപ്പുറത്ത് കയറുന്നവര്‍ എവിടേക്കും പോകും; ബിഎസ്പി, ബിജെപിയ്‌ക്കൊപ്പം പോകുമെന്ന് അഖിലേഷിന്റെ മുന്നറിയിപ്പ്
ലഖ്നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് ശേഷം മായാവതിയും ബി എസ് പിയും (ബഹുജന്‍ സമാജ് പാര്‍ട്ടി) ബി ജെ പിയ്‌ക്കൊപ്പം ചേരുമെന്ന് എസ് പി (സമാജ്വാദി പാര്‍ട്ടി) അധ്യക്ഷന്‍ അഖിലേഷ് യാദവ്. കഴിഞ്ഞ ദിവസം ബി എസ് പിയ്ക്കും മായാവതിയ്ക്കും അനുകൂലമായ പരാമര്‍ശം നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി ജെ പി നേതാവുമായി അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അഖിലേഷ് യാദവ്. ബി എസ് പിയ്ക്ക് വോട്ട് ചെയ്ത് വോട്ട് പാഴാക്കരുതെന്നും അഖിലേഷ് യാദവ് ജനങ്ങളോട് ആവശ്യപ്പെട്ടു.
സഖ്യകക്ഷിയായ സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ (എസ് ബി എസ് പി) സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് തേടുന്നതിനായി സണ്ടിലയില്‍ നടന്ന പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു എസ് പി ദേശീയ അധ്യക്ഷന്‍. ആനപ്പുറത്ത് കയറുന്നവര്‍ക്ക് (ബി എസ് പി ചിഹ്നം) എവിടെയും പോകാമെന്ന് നിങ്ങള്‍ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവരുടെ ഉപദേഷ്ടാക്കള്‍ ഇതിനകം ബി ജെ പിയിലാണ്... ഞങ്ങള്‍ (എസ് പി സഖ്യം) ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കും, അഖിലേഷ് പറഞ്ഞു.

സര്‍ക്കാര്‍ രൂപീകരിക്കുന്നതിനും ഭരണം പിടിക്കുന്നതിനുമായി ബി എസ് പി ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായി തോന്നുന്നില്ലെന്നും കോണ്‍ഗ്രസിന്റെ കാര്യത്തിലും ഇത് തന്നെയാണ് നടക്കുന്നതെന്നും അഖിലേഷ് പറഞ്ഞു. സമാജ് വാദി പാര്‍ട്ടിയുടേയും സഖ്യകക്ഷികളുടേയും പോരാട്ടം വ്യക്തവും നേരിട്ടുള്ളതുമാണ്. എസ് പി ജനങ്ങള്‍ക്കൊപ്പമാണ്,'' അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലായിരുന്നു അമിത് ഷാ മായാവതിയേയും ബി എസ് പിയേയും പുകഴ്ത്തി രംഗത്തെത്തിയത്.

ഉത്തര്‍പ്രദേശില്‍ ബി എസ് പിയുടെ സ്വാധീനം നഷ്ടപ്പെട്ടിട്ടില്ലെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. മായാവതിയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നും ഉത്തര്‍പ്രദേശില്‍ ബി എസ് പിക്ക് വോട്ട് ലഭിക്കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു. ജാതവ് വോട്ടുകള്‍ ബി എസ് പിയില്‍ തന്നെ തുടരുമെന്നും മുസ്ലീങ്ങളും നിരവധി സീറ്റുകളില്‍ ബി എസ് പിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്നും അമിത് ഷാ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ബി ജെ പിയെ സഹായിക്കുമോ എന്ന് തനിക്കറിയില്ലെന്നായിരുന്നു അമിത് ഷാ വ്യക്തമാക്കിയത്. മായാവതിയുടെ പ്രസക്തി അവസാനിച്ചു എന്നത് ശരിയല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ഈ തെരഞ്ഞെടുപ്പില്‍ വലിയ കോലാഹലങ്ങളില്ലാതെയാണ് ബി എസ് പി മത്സരിക്കുന്നത്. മാത്രമല്ല ഇത്തവണ മായാവതിയും മത്സരരംഗത്തില്ല. ഉത്തര്‍പ്രദേശില്‍ ബി ജെ പിയുടെ പ്രധാന എതിരാളിയായി കണക്കാക്കപ്പെടുന്ന സമാജ്വാദി പാര്‍ട്ടി, മുസ്ലീം വോട്ടുകള്‍ നിലനിര്‍ത്താനും മറ്റ് പാര്‍ട്ടികളുടെ പരമ്പരാഗത വോട്ടര്‍മാരെ അകറ്റാനും കണക്കുകൂട്ടുന്നതിനിടെയാണ് അമിത് ഷായുടെ ബി എസ് പി അനുകൂല പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.

അതേസമയം ബി എസ് പിയുമായി സഖ്യമുണ്ടാകുമോയെന്ന ചോദ്യം അമിത് ഷാ തള്ളിക്കളഞ്ഞിരുന്നു. ബി ജെ പി വ്യക്തമായ ഭൂരിപക്ഷം നേടുമെന്നും യു പിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആരുടെയും സഹായം ആവശ്യമില്ലെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാല്‍ ഭരണം നടത്തുന്നതിന് തങ്ങള്‍ക്ക് വേണ്ടത് പ്രതിപക്ഷ പാര്‍ട്ടികളുടെ ക്രിയാത്മക പിന്തുണയാണെന്നും അതിന് ബി എസ് പിയും എസ് പിയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഏഴ് ഘട്ടങ്ങളിലായിട്ടാണ് ഉത്തര്‍പ്രദേശില്‍ വോട്ടെടുപ്പ് നടക്കുന്നത്.
Recommended Video

ആദ്യ മൂന്ന് ഘട്ടങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. ഫെബ്രുവരി 10 നായിരുന്നു ഒന്നാം ഘട്ടം. ഫെബ്രുവരി 14 ന് രണ്ടാം ഘട്ട വോട്ടെടുപ്പും നടന്നു. ഫെബ്രുവരി 20 ന് മൂന്നാം ഘട്ട വോട്ടെടുപ്പും നടന്നു. ഫെബ്രുവരി 23, 27, മാര്‍ച്ച് 3, 7 എന്നീ തീയതികളിലാണ് ബാക്കിയുള്ള ഘട്ടങ്ങള്‍ നടക്കുന്നത്. വോട്ടെണ്ണല്‍ മാര്‍ച്ച് 10 - ന് നടക്കും. ഒന്നും രണ്ടും മൂന്നും ഘട്ടങ്ങളിലായി 169 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 403 നിയമസഭാ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശില്‍ 202 സീറ്റ് നേടുന്നവര്‍ക്ക് കേവല ഭൂരിപക്ഷം നേടി സര്‍ക്കാര്‍ രൂപീകരിക്കാം.












Click it and Unblock the Notifications