ഈ തിരഞ്ഞെടുപ്പോടെ ബിജെപി യുപിയില്‍ നിന്ന് വിടപറയും; പരിഹാസവുമായി ഓം പ്രകാശ് രാജ്ഭര്‍
ലക്‌നൗ: ഈ നിയമസഭ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഉത്തര്‍ പ്രദേശില്‍ നിന്ന് ബി ജെ പി വിടപറയുമെന്ന വിശ്വാസമുണ്ടെന്ന് ഒ പി രാജ്ഭര്‍ പറഞ്ഞു. നേരത്തെ ബി ജെ പിയുടെ സഖ്യകക്ഷിയായിരുന്ന രാജ്ഭര്‍ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിക്കൊപ്പമാണ് ഇത്തവണ മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് രാജ്ഭറിന്റെ പ്രസ്താവന.
ഇത്തവണ കോണ്‍ഗ്രസ് പോരാട്ടത്തിന്റെ ഭാഗമല്ല. മായാവതിയുടെ ബി എസ് പിയുടെ ശ്രദ്ധയില്‍പ്പെടുകപോലുമില്ല, ബി ജെ പി ഇത്തവണ യു പിയില്‍ നിന്ന് വിടപറയും. അതിന്റെ പുറപ്പാട് ആസന്നമായിരിക്കുകയാണ്. മാര്‍ച്ച് 10 ന് രാവിലെ 10 മണിക്ക് രണ്ട് ഗാനങ്ങള്‍ ഞങ്ങള്‍ പ്ലേ ചെയ്യും- 'മേരെ ആംഗ്‌നേ മേ തുംഹാര ക്യാ കാം ഹേ' 'ചല്‍ സന്യാസി മന്ദിര്‍ മേം എന്നീ ഗാനങ്ങളാണത്. 2019ല്‍ യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ നിന്ന് മന്ത്രിയായി പുറത്താക്കപ്പെട്ട 59 കാരനായ രാജ്ഭര്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പരിഹസിച്ചു.

അതേസമയം, ജീവന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് തനിക്കും മകനും സുരക്ഷ നല്‍കണമെന്ന് സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി ( എസ ്ബി എസ് പി ) തലവന്‍ ഓം പ്രകാശ് രാജ്ഭര്‍ കഴിഞ്ഞ മാസം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. കറുത്ത കോട്ട്' ധരിച്ച ബി ജെ പി അനുഭാവികള്‍ അദ്ദേഹത്തെ ആക്രമിച്ചതെന്ന് എസ് ബി എസ് പി മേധാവി അവകാശപ്പെട്ടിരുന്നു. ഇന്നലെ എന്നെ കൊല്ലാന്‍ ശ്രമം നടന്നിരുന്നു. എന്നെ വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തി ചിലര്‍ ഉച്ചത്തില്‍ നിലവിളിച്ചു. ജില്ലാ മജിസ്ട്രേറ്റിന്റെയും പോലീസ് കമ്മീഷണറുടെയും ചേംബറിന് മുന്നിലാണ് ഇത്തരമൊരു ഗുണ്ടായിസം നടന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പിന്നാക്ക ജാതി നേതാവായ ഓം പ്രകാശ് രാജ്ഭര്‍ കഴിഞ്ഞ തവണ വിജയിച്ച ഗാസിപൂര്‍ ജില്ലയിലെ സഹൂരബാദ് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. അദ്ദേഹത്തിനെതിരെ ബി ജെ പി നേതാവും മുന്‍ ബി എസ് പി എം എല്‍ എയും കൂടിയായ കാളീചരണ്‍ രാജ്ഭറിനെയാണ് മത്സരിപ്പിച്ചത്. ചില ബി ജെ പി നേതാക്കളെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് 2019 ല്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മന്ത്രിയായിരുന്ന ഒ പി രാജ്ഭറിനെ പുറത്താക്കിയിരുന്നു. യു പി തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടം മാര്‍ച്ച് ഏഴിന് നടക്കും. മാര്‍ച്ച് 10ന് ആണ് ഫലം പുറത്തുവരുക.
അതേസമയം, ഉത്തര്‍പ്രദേശില്‍ ബി ജെ പി ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത് അവസാനത്തെ രണ്ട് ഘട്ട തിരഞ്ഞെടുപ്പിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും നിറഞ്ഞ് നില്‍ക്കുന്നുണ്ടെങ്കിലും പ്രശ്നങ്ങള്‍ ധാരാളമാണ്. യോഗിയുടെ ഗൊരഖ്പൂര്‍ സദറിലും, മോദിയുടെ വാരണാസി സീറ്റിലും ബി ജെ പിയുടെ കാര്യം പരുങ്ങലിലാണ്.
Recommended Video
കഴിഞ്ഞ ദിവസമാണ് ആറാം ഘട്ട തിരഞ്ഞെടുപ്പ് ഉത്തര്‍ പ്രദേശില്‍ നടന്നത്. ഇനി മാര്‍ച്ച് ഏഴിന് നടക്കുന്ന അവസാനഘട്ട തിരഞ്ഞെടുപ്പാണ്. പശ്ചിമ യു പി, റോഹില്‍ഖണ്ഡ്, പൂര്‍വാഞ്ചല്‍, എന്നിവിടങ്ങളില്‍ കടുപ്പമാണ് ബിജെപിക്ക് കാര്യങ്ങള്‍. ജയിക്കാന്‍ കടുത്ത പോരാട്ടം നടത്തേണ്ടി വരും. അവധ്, ബുന്ധേല്‍ക്കണ്ഡ്, സെന്‍ട്രല്‍ യു പി എന്നിവിടങ്ങളില്‍ മെച്ചപ്പെടുമെന്ന് കരുതിയെങ്കിലും ഇവിടെയും മത്സരം ഇഞ്ചോടിഞ്ചാണ്. ആദ്യ രണ്ട് ഘട്ടങ്ങളിലും, അഞ്ചാം ഘട്ടങ്ങളിലും ബിജെപിക്ക് കൈവശം വെച്ചിരിക്കുന്ന പല സീറ്റുകളും നഷ്ടമാണ്.












Click it and Unblock the Notifications