• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പര്യടനങ്ങളും ഉദ്ഘാടനങ്ങളുമായി യുപിയില്‍ സജീവമായി നരേന്ദ്ര മോദിയും അമിത് ഷായും

Google Oneindia Malayalam News

ദില്ലി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ബി ജെ പിയുടെ പ്രചാരണം കൂടുതല്‍ ശക്തമാക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടേയുള്ളവർ വരും ദിവസങ്ങളില്‍ യുപിയില്‍ കൂടുതല്‍ സജീവമാവും. അമിത് ഷാ 140-ലധികം മണ്ഡലങ്ങളിൽ സന്ദർശനം നടത്തുമെന്നാണ് ബി ജെ പി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഡിസംബർ 24 മുതൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന അമിത് ഷായുടെ യാത്രയിൽ സംസ്ഥാനത്തെ 21 വ്യത്യസ്ത സ്ഥലങ്ങളിലെങ്കിലും സഞ്ചരിക്കുമെന്നും ഓരോ സ്ഥലത്തും ഏഴ് ക്ലസ്റ്റർ നിയോജക മണ്ഡലങ്ങൾക്കായി ഒരു പരിപാടി സംഘടിപ്പിക്കുമെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

ജാതി സമവാക്യങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ ഓരോ പരിപാടിയിലും ഒ ബി സി ആധിപത്യമുള്ള മൂന്ന് മണ്ഡലങ്ങൾ, രണ്ട് നഗര മണ്ഡലങ്ങൾ, ഒരു പട്ടികജാതി ആധിപത്യമുള്ള മണ്ഡലം, ഒരു ന്യൂനപക്ഷ ആധിപത്യ മണ്ഡലം എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾ പങ്കെടുക്കുമെന്നും നേതാക്കള്‍ പറയുന്നു. അടുത്ത വർഷം ആദ്യത്തോടെ ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2017ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പില്‍ പാർട്ടി വൻ ഭൂരിപക്ഷം നേടിയത് അന്നത്തെ ബി ജെ പി അധ്യക്ഷനെന്ന നിലയിൽ ഷായുടെ പ്രവർത്തന മികവിന്റെയും തന്ത്രത്തിന്റെയും ഫലമായിട്ട് കൂടിയായിരുന്നു. പാർട്ടി പ്രവർത്തകരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ 2019 ല്‍ 80-ൽ 67 ലോക്‌സഭാ സീറ്റുകളും നേടി.

അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച വാരണാസി സന്ദർശിക്കും. 870 കോടിയിലധികം രൂപ വിലമതിക്കുന്ന 22 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഉൾപ്പെടെ ഒന്നിലധികം വികസന സംരംഭങ്ങൾക്ക് പ്രധാനമന്ത്രി നാളെ തുടക്കം കുറിക്കും. വാരണാസിയിലെ കാർഖിയോണിലുള്ള യുപി സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റി ഫുഡ് പാർക്കിൽ 'ബനാസ് ഡയറി സങ്കുലിന്റെ' തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. 30 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഡെയറി ഏകദേശം 475 കോടി രൂപ ചെലവിലാണ് നിർമ്മിക്കുക. പ്രതിദിനം 5 ലക്ഷം ലിറ്റർ പാൽ സംസ്ക്കരിക്കുന്നതിനുള്ള സൗകര്യം ഇവിടെ ഉണ്ടായിരിക്കും. ഇത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും മേഖലയിലെ കർഷകർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിച്ച് സഹായിക്കുകയും ചെയ്യും. ബനാസ് ഡയറിയുമായി ബന്ധപ്പെട്ട 1.7 ലക്ഷത്തിലധികം പാൽ ഉത്പാദകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രധാനമന്ത്രി ഏകദേശം 35 കോടി രൂപയുടെ ബോണസ് ഡിജിറ്റലായി കൈമാറും.

ഗണേഷിന്റെ മന്ത്രി മോഹം വിഫലമാവുമോ? രണ്ട് കൂട്ടരേയും എല്‍ഡിഎഫ് പുറത്താക്കാന്‍ സാധ്യതഗണേഷിന്റെ മന്ത്രി മോഹം വിഫലമാവുമോ? രണ്ട് കൂട്ടരേയും എല്‍ഡിഎഫ് പുറത്താക്കാന്‍ സാധ്യത

വാരാണസിയിലെ രാംനഗറിൽ ക്ഷീരോത്പാദന സഹകരണ യൂണിയന്റെ ബയോഗ്യാസ് അധിഷ്ഠിത വൈദ്യുതോൽപ്പാദന പ്ലാന്റിനും പ്രധാനമന്ത്രി തറക്കല്ലിടും. പ്ലാന്റിനെ ഊർജ സ്വയംപര്യാപ്തമാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ ക്ഷീരവികസന ബോർഡിന്റെ (എൻ ഡി ഡി ബി) സഹായത്തോടെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബി ഐ എസ്) വികസിപ്പിച്ചെടുത്ത പാലുൽപ്പന്നങ്ങളുടെ ഗുണനിലവാര നിര്ണയത്തിനായുള്ള പോർട്ടലും ലോഗോയും പ്രധാനമന്ത്രി പുറത്തിറക്കും.

ചുവപ്പഴകില്‍ ആര്യ; അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് ബിഗ് ബോസ് താരം

cmsvideo
  'പ്രധാനമന്ത്രിയുടെ ചിത്രം നീക്കാനാവില്ല'; ഹര്‍ജിക്കാരന് പിഴ | Oneindia Malayalam ചുമത്തി

  താഴെത്തട്ടിൽ ഭൂവുടമസ്ഥത പ്രശ്‌നങ്ങൾ കുറയ്ക്കുന്നതിനുള്ള മറ്റൊരു ശ്രമത്തിൽ, കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ സ്വാമിത്വ പദ്ധതിക്ക് കീഴിലുള്ള ഗ്രാമീണ ഭൂവുടമസ്ഥത അവകാശരേഖയായ 'ഘരൗണി', ഉത്തർപ്രദേശിലെ 20 ലക്ഷത്തിലധികം നിവാസികൾക്ക് പ്രധാനമന്ത്രി വെർച്വലായി വിതരണം ചെയ്യും. മോദിയുടെ മണ്ഡലം കൂടിയായ വാരാണസിയിൽ , 870 കോടിയോളം രൂപ ചിലവ് വരുന്ന 22 കോടിയിലധികം വരുന്ന വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.

  English summary
  up assembly elections 2022: Narendra Modi and Amit Shah are active in UP with meetings and inaugurations
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X